
ഏറ്റവും വലിയ സ്വപ്‍നം ഇനി സിനിമയും വിവാഹവുമാണ് എന്ന് അഞ്‍ജൂസ് റോഷ്. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്‍ജൂസ് റോഷ് ഇക്കാര്യം പറഞ്ഞ്യ നല്ല രീതിയിലുള്ള ജീവിതമാണ് പ്രധാനം. താൻ ഏറ്റവും സന്തോഷത്തോടെ പറയാൻ ആഗ്രഹിക്കുന്നത് പ്രണയമാണ് എന്നും അഞ്‍ജൂസ് വ്യക്തമാക്കി.
ഏറ്റവും വലിയ സ്വപ്‍നം സിനിമയും തന്റെ വിവാഹവുമാണ് എന്ന് അഞ്‍ജൂസ് പറഞ്ഞു. ഫോക്കസ് അതിലോട്ടാണ്. ഗേള്‍ഫ്രണ്ടിനെ എനിക്ക് മിസ് ചെയ്യുന്നു. 50 ദിവസം അവളെ ഓര്‍ത്ത് കരഞ്ഞിട്ടുണ്ട് ഞാൻ. അവളുടെയടുത്ത് സംസാരിക്കാൻ ഒരുപാട് ആഗ്രഹിച്ചു. ബിഗ് ബോസിനോട് പറഞ്ഞിട്ടും നടന്നില്ല. അത് അങ്ങനെയാണെന്നും അഞ്‍ജൂസ് വ്യക്തമാക്കി.
അവളെ വിട്ടിട്ട് ഞാൻ നിന്നിട്ടില്ല ഇതുവരെ ഞാൻ ഒരിക്കലും. സംസാരിക്കാത്ത ഒരു ദിവസം പോലുമുണ്ടായിട്ടില്ല. ഞങ്ങള്‍ പിണങ്ങിയിട്ടില്ല. ഞാൻ 50 ദിവസം മാറിനിന്നപ്പോള്‍ അയാള്‍ക്ക് ഒരുപാട് ഹേര്‍ട്ടായി. കമന്റ് ബോക്സ് കാണുമ്പോള്‍ വിഷമമായി. അവള്‍ ഒരു പെണ്‍കുട്ടി ആണ്. അവള്‍ക്ക് മുറിവേറ്റിട്ടുണ്ട്. അത് ക്ലിയര്‍ ചെയ്‍ത് പഴയ പോലെ നല്ല രീതിയില്‍ പോകും. എന്തായാലും വിവാഹം നടക്കും, നിങ്ങളറിയും. അവള്‍ ഇത് കാണണം എന്തായാലും. ഞാൻ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഞാൻ ഏറ്റവും സന്തോഷത്തോടെ പറയാൻ ആഗ്രഹിക്കുന്നത് എന്റെ പ്രണയത്തെ കുറിച്ചാണ്.
തിരിച്ചുവന്നപ്പോള്‍, ഞാൻ ആഗ്രഹിച്ചതു പോലത്തെ പ്രതികരണമല്ല കണ്ടത്. ഞാൻ സന്തോഷത്തോടെ കാണാൻ ആഗ്രഹിച്ച മുഖങ്ങള്‍ എന്നെ വിഷമത്തോടെ നോക്കി. നീ പോയപ്പോള്‍ ഉദ്ദേശിച്ചത് നിനക്ക് കിട്ടിയില്ലല്ലോ?, നിന്നെ ആള്‍ക്കാര്‍ തെറ്റിദ്ധരിച്ചു. നീ എന്താണെന്ന് ഞങ്ങളുടെ കുടുംബത്തിന് അറിയാം, പക്ഷേ ആള്‍ക്കാര്‍ അത് മോശം സെൻസില്‍ എടുത്തു. എന്റെ ഗേള്‍ഫണ്ടിനാണ് വിഷമം ആയത്. എന്നെ ആരും മനസിലാക്കിയില്ലല്ലോ എന്നാണ് അവളുടെ വിഷമം. പക്ഷേ അവള്‍ ആയതുകൊണ്ട് കൂടെ എപ്പോഴും ഉണ്ട്. അവള്‍ എന്നെ മനസ്സിലാക്കിയിടത്തോളും ആരും തന്നെ മനസിലാക്കിയിട്ടില്ല. ഞാൻ ഇപ്പോഴും പറയുന്നത് റെനീഷ് ആഗ്രഹിച്ചതുപോലുള്ള ബെസ്റ്റ് ഫ്രണ്ട് ആയിട്ട് ജീവിതകാലം മുഴുവൻ എനിക്ക് നില്‍ക്കാൻ കഴിയും എന്നാണ്. അതിന് ഇനി അവള്‍ കാണുമോ ഇല്ലയോയെന്ന് എനിക്ക് അറിയില്ല. എന്റെ റിയല്‍ ഫ്രണ്ട്ഷിപ്പ് അവള്‍ മനസിലാക്കുമോ എന്ന് അറിയില്ല. അവള്‍ ആഗ്രഹിച്ച പോലത്തെ ഒരു ഫ്രണ്ട് ആകാൻ അവിടെയും പറ്റി, പുറത്തിറങ്ങുമ്പോഴും പറ്റണം. അത് അവളും വിചാരിച്ചാലേ നടക്കൂ. എന്നും അവള്‍ എന്റെ റിയല്‍ ഫ്രണ്ട് ആയിരിക്കും. സെറീനയുമതേ. ബിഗ് ബോസില്‍ നിന്ന് കപ്പ് തനിക്ക് കിട്ടിയില്ല, രണ്ട് മികച്ച സുഹൃത്തുക്കളെ കിട്ടി. ആ ഒരു സന്തോഷത്തിലാണ് ഇപ്പോള്‍ താൻ ഇരിക്കുന്നത്. സമയം എടുക്കും, അതില്‍ നിന്ന് ഒകെ ആയി വരാൻ. ഇതുവരെ വീട്ടുകാര്‍ തന്റെ അടുത്ത് അതിനെ കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല. ഹാപ്പിയായിട്ടിരിക്ക് മക്കളേയെന്നേ തന്നോട് അവര്‍ പറഞ്ഞുള്ളുവെന്നും അഞ്‍ജൂസ് വ്യക്തമാക്കി.
Read More: നടന്‍ അശ്വിന്‍ ജോസ് വിവാഹിതനായി; വധു ഫെബ
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ