പതിനൊന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വിനും ഫെബയും വിവാഹിതരാകുന്നത്.

കോട്ടയം: നടന്‍ അശ്വിന്‍ ജോസ് വിവാഹിതനായി. ഫെബ ജോണ്‍സണ്‍ ആണ് വധു. കോട്ടയം തിരുവല്ല സ്വദേശിയാണ് അശ്വിന്‍, അടൂര്‍ സ്വദേശിയാണ് വധുവായ ഫെബ. ഡിജോ ജോസ് സംവിധാനം ചെയ്ത 'ക്വീന്‍' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അശ്വിന്‍ എത്തുന്നത്. വിവാഹത്തിന്‍റെ വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലാണ്. 

YouTube video player

പതിനൊന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വിനും ഫെബയും വിവാഹിതരാകുന്നത്. ആൻ ഇന്റർനാഷ്നൽ ലോക്കൽ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയുൾപ്പെടെ ആറോളം ചിത്രങ്ങളിൽ അശ്വിൻ അഭിനയിച്ചിട്ടുണ്ട്. അശ്വിൻ ജോസ് നായകനായി അഭിനയിച്ച കളർപടം എന്ന ഷോർട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.