ബിഗ്ബോസ് വിജയിയെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; പോര്‍ വിളിയുമായി കടുത്ത ഫാന്‍ ഫൈറ്റ്

Published : Jul 02, 2023, 03:29 PM ISTUpdated : Jul 02, 2023, 03:33 PM IST
ബിഗ്ബോസ് വിജയിയെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; പോര്‍ വിളിയുമായി കടുത്ത ഫാന്‍ ഫൈറ്റ്

Synopsis

വിവിധ ഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍ പരിശോധിച്ചാല്‍ അന്തിമ ഘട്ടത്തില്‍ അഖില്‍ മാരാര്‍ ശോഭ എന്നിവര്‍ക്കിടയില്‍ മികച്ച മത്സരം നടന്നുവെന്നാണ് മനസിലാകുക. രണ്ട് വിഭാഗത്തെയും ഫാന്‍സ് തങ്ങളുടെ ഫാന്‍ ഫൈറ്റ് തുടരുകയാണ്. 

തിരുവനന്തപുരം: ആവേശകരമായ 100 ദിനങ്ങള്‍ക്ക് ശേഷം ബിഗ്ബോസ് മലയാളം സീസണ്‍ 5 വിജയിയെ ഇന്ന് അറിയാം. വൈകീട്ട് ഏഴിനാണ് ഗ്രാന്‍റ് ഫിനാലെ നടക്കുന്നത്. ടോപ്പ് ഫൈവില്‍ എത്തിയ അഖില്‍ മാരാര്‍, ശോഭ, ഷിജു, ജുനൈസ്, റെനീഷ എന്നിവരില്‍ ഒരാള്‍ ഈ സീസണിലെ ബിഗ്ബോസ് ട്രോഫി ഉയര്‍ത്തും. അത് ആരാണ് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളം ബിഗ്ബോസ് പ്രേമികള്‍.

ഗ്രാന്‍റ് ഫിനാലെ ഫൈനലിന് മണിക്കൂറുകള്‍ ശേഷിക്കെ ബിഗ്ബോസ് സംബന്ധിച്ച വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ കനത്ത ഫാന്‍ ഫൈറ്റാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം സെറീന കൂടി വീട്ടില്‍ നിന്നും ഇറങ്ങിയതോടെ അവശേഷിക്കുന്ന ടോപ്പ് ഫൈവില്‍ ആരാകും വിജയി എന്നതില്‍ ബെറ്റ് വയ്ക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം 12 മണിക്ക് അന്തിമ വോട്ടിംഗ് അവസാനിക്കുന്നതിന് മുന്‍പ് വിവിധ ബിഗ്ബോസ് ഗ്രൂപ്പുകളില്‍ ആരാധകര്‍ തങ്ങളുടെ ഇഷ്ട മത്സരാര്‍ത്ഥിക്ക് വേണ്ടി വോട്ട് പിടിക്കാനുള്ള അവസാന പോസ്റ്റുകളാല്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു.

വിവിധ ഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍ പരിശോധിച്ചാല്‍ അന്തിമ ഘട്ടത്തില്‍ അഖില്‍ മാരാര്‍ ശോഭ എന്നിവര്‍ക്കിടയില്‍ മികച്ച മത്സരം നടന്നുവെന്നാണ് മനസിലാകുക. രണ്ട് വിഭാഗത്തെയും ഫാന്‍സ് തങ്ങളുടെ ഫാന്‍ ഫൈറ്റ് തുടരുകയാണ്. ചിലര്‍ ശോഭയെയും, അഖിലിനെയും വിജയികളായി പ്രഖ്യാപിച്ച് പോലും പോസ്റ്റുകള്‍ ഇടുന്ന സ്ഥിതിയുണ്ടായി. അവസാനഘട്ടത്തില്‍ റെനീഷ നല്ല മുന്നേറ്റം ഉണ്ടാക്കിയെന്നും ചില സൂചനകളുണ്ട്. സെറീനയുടെ പുറത്തുപോകല്‍ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ അഭ്യൂഹമായി പരന്നതോടെ റിനീഷ വോട്ടിംഗില്‍ കയറിയെന്നാണ് റിപ്പോര്‍ട്ട്.

ശോഭയ്ക്ക് എതിര് എന്ന നിലയില്‍ റെനീഷയെ അവതരിപ്പിക്കുന്ന രീതിയാണ് അഖില്‍ ഫാന്‍സ് നടത്തിയത്. അതേ സമയം അഖില്‍ വിരുദ്ധ വോട്ടുകള്‍ ആണ് ശോഭ ഫാന്‍സ് ലക്ഷ്യം വച്ചത് എന്നാണ് വിവിധ ഫാന്‍ പോസ്റ്റുകളില്‍ നിന്നും ലഭിക്കുന്ന സൂചന. അവസാനഘട്ട ചര്‍ച്ചകളില്‍ പിന്നോട്ട് പോയെന്ന് തോന്നുന്ന ആണ്ടവര്‍ എന്ന് ആരാധകര്‍ വിളിക്കുന്ന ഷിജുവും, ജുനൈസും എത്ര വോട്ട് നേടും എന്നത് നിര്‍ണ്ണായകം തന്നെയാണ്. 

അംഗീകൃതമല്ലാത്ത പോളുകളുടെ, യൂട്യൂബ് പോളുകളുടെ കണക്കുകള്‍ എന്നിവ വച്ച് വിജയി ആരാണെന്ന് പ്രവചിക്കുന്നവരും ഏറെയാണ്. അതേ സമയം അവസാനഘട്ടത്തോടെ ഫേസ്ബുക്കിലെ വിവിധ ബിഗ്ബോസ് ചര്‍ച്ച ഗ്രൂപ്പുകള്‍ സജീവമാണ്. ബിഗ്ബോസ് ഓഫീഷ്യലിന് പുറമേ ഏതാണ്ട് 12 ഓളം സജീവ ബിഗ്ബോസ് ചര്‍ച്ച ഗ്രൂപ്പുകളുണ്ട്. ഇവയില്‍ എല്ലാം അവസാനഘട്ട ഫാന്‍ ഫൈറ്റ് സജീവമാണ്.

അതേ സമയം വളരെ സജീവമായ പുറത്തായ ബിഗ്ബോസ് മത്സരാര്‍ത്ഥികളുടെ ഗ്രൂപ്പുകളിലും ആര്‍ക്ക് വോട്ട് എന്ന രീതിയില് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ തങ്ങളുടെ താരം പുറത്തായതോടെ വോട്ട് ഇന്നയാള്‍ക്ക് എന്ന രീതിയില്‍ കൃത്യമായ നിലപാട് മുന്‍ സീസണുകള്‍ പോലെ ഉണ്ടായിട്ടില്ലെന്നും വിവരമുണ്ട്. എന്തായാലും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.

ജുനൈസ് ഇല്ലെങ്കില്‍ അഖില്‍ മാരാരുണ്ടോ, അല്ലെടാ; ജുനൈസിനോട് അഖില്‍

സാബു, മണിക്കുട്ടൻ, ദിൽഷ, അടുത്തതാര് ?; ഉത്തരം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി

'ബ്യൂട്ടി ക്വീൻ സീക്രട്ട് സെറീന'; സീക്രട്ട് റൂമും സെറീനയെ തുണച്ചില്ലേ?

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്