"പറ്റുമെങ്കില്‍ ഒരു മാസം എനിക്ക് വോട്ട് പിടിക്ക്": ഇറങ്ങുമ്പോള്‍ മാരാര്‍ പറഞ്ഞുവെന്ന് അനു

By Web TeamFirst Published Jun 5, 2023, 11:44 AM IST
Highlights

പുറത്തിറങ്ങിയ അനു ബിഗ്ബോസ് വീട്ടിലെ അനുഭവങ്ങള്‍ ഏഷ്യാനെറ്റിന്‍റെ എക്സിറ്റി ടോക്കില്‍ തുറന്നു പറഞ്ഞു. 

തിരുവനന്തപുരം: ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്. അനു ജോസഫ് ആണ് ഇത്തവണ ബിബി ഹൗസിനോട് വിട പറഞ്ഞിരിക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയായി ഏറ്റവും ഒടുവിൽ ബി​ഗ് ബോസിൽ എത്തിയ മത്സരാർത്ഥി കൂടിയായിരുന്നു അനു. നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്‍ മിഥുന്‍, ഷിജു, സെറീന എന്നിവരാണ് ഇത്തവണ നോമിനേഷനിൽ വന്നത്.

ആദ്യം മിഥുനും രണ്ടാമത് അഖിൽ മാരാരും സേഫ് ആയി. നാദിറയും അനുവും ആണ് ഏറ്റവും ഒടുവില്‍ വന്നത്. ശേഷം ഇരുവരെയും കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ച മോഹന്‍ലാല്‍ അനു പുറത്തായതായി അറിയിക്കുക ആയിരുന്നു. നാദിറയ്ക്കും അനുവിനും ബ്ലൈന്‍ഡ് ബാന്‍ഡ് കെട്ടിയ ശേഷം രണ്ട് വാതിലിലൂടെ പുറത്തേക്ക് കൂട്ടിക്കൊണ്ട് പോകുക ആയിരുന്നു. 

പുറത്തിറങ്ങിയ അനു ബിഗ്ബോസ് വീട്ടിലെ അനുഭവങ്ങള്‍ ഏഷ്യാനെറ്റിന്‍റെ എക്സിറ്റി ടോക്കില്‍ തുറന്നു പറഞ്ഞു. അനു അഖില്‍ മാരാര്‍ക്കൊപ്പമാണോ കളിച്ചത് എന്ന ചോദ്യത്തിന് അനു നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. 

താന്‍ അഖില്‍ മാരാര്‍ക്കൊപ്പം നിന്നുവെന്ന് പറയുന്നത് ശരിയല്ല. മാരാര്‍ പറയുന്ന ചില അഭിപ്രായങ്ങള്‍ ശരിയാണെങ്കില്‍ ഞാന്‍ ഒപ്പം നില്‍ക്കാറുണ്ട്. എന്നാല്‍ തെറ്റാണെങ്കില്‍ അത് തെറ്റാണ് മാരാരെ എന്ന് തന്നെ പറയാറുണ്ട്. മാരാര്‍ ഉപയോഗിച്ച ഒരു പ്രയോഗം മൊത്തത്തില്‍ എല്ലാവര്‍ക്കും നല്ലതായി തോന്നിയില്ല. മൂന്നുനേരം അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അത് പൊസറ്റീവായി തോന്നിയിട്ടുണ്ടായിരുന്നില്ല. അതിനെയാണ് ഞാന്‍ എതിര്‍ത്തത്. 

പക്ഷെ അയാള്‍ പറയുന്ന ആശയത്തോടും, എന്നോടുള്ള പെരുമാറ്റവും എല്ലാം ഞാന്‍ അംഗീകരിച്ചിട്ടുണ്ട്. നല്ല അറിവുള്ള മനുഷ്യനായിട്ടും, നല്ല മനസുള്ള മനുഷ്യനായിട്ടും നല്ല സുഹൃത്തുമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഈ നിമിഷം വരെ അങ്ങനെയായിരുന്നു. 

അവിടുന്ന് ഇറങ്ങിയപ്പോഴും എന്നെ സുഹൃത്തിനെപ്പോലെയും, ഒരു സഹോദരിയെപ്പോലെയുമാണ് കണ്ടത്. നീ ധൈര്യമായി പോയി വാ, പറ്റുമെങ്കില്‍ ഒരു മാസം എനിക്ക് വോട്ട് പിടിക്ക് എന്ന് പറഞ്ഞാണ് എന്നെ സന്തോഷത്തോടെ പറഞ്ഞുവിട്ടത്. തുടര്‍ന്നും ആ സൌഹൃദം ഉണ്ടാകും. അവിടെ ഇപ്പോള്‍ ശത്രുക്കളായി ഇരിക്കുന്നവരും പുറത്തിറങ്ങിയാല്‍ മാരാരുമായി സുഹൃത്തുക്കള്‍ ആയിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. 

ഷിജു മാരാര്‍ ഫ്രണ്ട്ഷിപ്പിനെക്കുറിച്ചും അനു പറഞ്ഞു, എന്തിന് ഈ ഫ്രണ്ട്ഷിപ്പ് വിടണം എന്ന നിലപാടിലാണ് ഷിജു. എന്നാല്‍ തുടര്‍ന്ന് അങ്ങോട്ട് ഷിജു ആക്ടീവാകും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ആ സൌഹൃദത്തിന് ഷിജു വളരെ പ്രധാന്യം നല്‍കുന്നുണ്ടെന്നും അനു പറയുന്നു. 

ടോപ്പ് 5 ല്‍ എത്തുന്നവര്‍ ഇവരായിരിക്കും: പുറത്തിറങ്ങിയ അനു ജോസഫ് പറയുന്നു

എന്ത് ഉയര്‍ച്ചയാണ് റോബിനുണ്ടായത്?; ആരതി പൊടിക്ക് മറുപടിയുമായി റിയാസ്.!

click me!