'നിങ്ങളാണ് എന്നെ കരയിച്ചത്', സാഗറിനോട് കയര്‍ത്ത് സെറീന

Published : May 26, 2023, 10:00 AM IST
'നിങ്ങളാണ് എന്നെ കരയിച്ചത്', സാഗറിനോട് കയര്‍ത്ത് സെറീന

Synopsis

സാഗര്‍ സൂര്യയോട് സംസാരിച്ച ശേഷം സെറീന പൊട്ടിക്കരയുകയും ചെയ്‍തു.

ബിഗ് ബോസ് ഹൗസില്‍ സാഗറും സെറീനയും തമ്മിലുള്ള സൗഹൃദം ചര്‍ച്ചയായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന സൂചനകള്‍ പലപ്പോഴും പ്രേക്ഷകര്‍ കണ്ടെത്തുകയും ചെയ്‍തിരുന്നു. കുറച്ചുനാളായി ഇവര്‍ ഒന്നിച്ചുള്ള സ്‍ക്രീൻസ്‍പേസ് കുറവാണ് എന്ന കാര്യവും പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടി. സെറീനയും സാഗര്‍ സൂര്യയും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതാണ് ഇന്നത്തെ എപ്പോസിഡിന്റെ അവസാനം പ്രൊമൊയില്‍ കാണിച്ചത്.

ഞാൻ എപ്പോഴാണ് വലിച്ചെറിഞ്ഞത് എന്ന് സെറീന സാഗര്‍ സൂര്യയോട് ചോദിക്കുന്നതായിട്ടാണ് പ്രൊമൊയുടെ ആരംഭത്തില്‍ കാണുന്നത്. ഇത്രയും ഡിസ്‍റെസ്‍പെക്റ്റായി സംസാരിക്കരുത് സാഗര്‍. ദേഷ്യം പിടിപ്പിക്കരുത് എന്നും സാഗറിനോട് സെറീന ആവശ്യപ്പെടുന്നത് കേള്‍ക്കാമായിരുന്നു. നീ കേള്‍ക്ക് എന്ന് സാഗര്‍ മറുപടിയായി പറയുമ്പോള്‍ എനിക്ക് ഇപ്പോള്‍ കേള്‍ക്കാൻ താല്‍പര്യമില്ല എന്നാണ് സെറീന സാഗര്‍ സൂര്യയോട് വ്യക്തമാക്കുന്നത്.

പിന്നീട് ഭക്ഷണം കഴിക്കുന്ന ടേബിളിന്റെ അടുത്തായിട്ടാണ് ഇരുവരെയും കാണുന്നത്. ഇവള്‍ എന്തിനാണ് ഇതിനൊയൊക്കെ വലിയ വിഷയമാക്കിയിട്ട് ഇമോഷണലാവണ്ട ആവശ്യം എന്ന് സാഗര്‍ സൂര്യ സമീപത്തുണ്ടായ അനു ജോസഫിനോടും മറ്റുള്ളവരോടും ചോദിക്കുന്നു. അവള്‍ ഭക്ഷണം കഴിക്കട്ടേയെന്ന് സാഗറിനോട് പറഞ്ഞ അനു ഭക്ഷണത്തിന് മുന്നില്‍ വെച്ച് കരയുന്നത് ശരിയാണോ എന്നും ചോദിച്ചു. ചേച്ചി ഞാനാണോ അവളെ കരയിപ്പിച്ചതെന്നായിരുന്നു അനുവിനോട് സാഗര്‍ സൂര്യ മറുചോദ്യം.

നിങ്ങളാണ് കരയിച്ചത് എന്ന് സാഗറിനോട് സെറീന വ്യക്തമാക്കുന്നതും കേള്‍ക്കായിരുന്നു. ഒന്നും അറിയത്തില്ല കിച്ചണെ കുറിച്ച്. എല്ലാവരെയും സന്തോഷിപ്പിക്കാൻ ഞാൻ എന്റെ പരമാവധി ശ്രമിക്കാറുണ്ട് എന്നും സാഗര്‍ സൂര്യയോട് സെറീന വ്യക്തമാക്കി എന്താണ് സാഗറും സെറീനയ്‍ക്കും ഇടയില്‍ സംഭവിച്ചത് എന്ന് അറിയാൻ ഇന്നത്തെ എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലൈവ് കാണാത്ത പ്രേക്ഷകര്‍.

Read More: 'ആശാൻ വിളിച്ചു പറഞ്ഞിട്ടാകുമോ പുറത്താക്കിയത്?,' ബിഗ് ബോസിലേക്ക് ഭര്‍ത്താവ് വിളിച്ച സംഭവത്തില്‍ ശ്രുതി

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ