'റെനീഷയുമായുള്ള ബന്ധത്തില്‍ മുറിവേറ്റിട്ടുണ്ട്', സംഭവിച്ചതെന്തെന്ന് സെറീന വെളിപ്പെടുത്തുന്നു

Published : Jun 30, 2023, 06:28 PM IST
'റെനീഷയുമായുള്ള ബന്ധത്തില്‍ മുറിവേറ്റിട്ടുണ്ട്', സംഭവിച്ചതെന്തെന്ന് സെറീന വെളിപ്പെടുത്തുന്നു

Synopsis

'ഞങ്ങളുടെ ആരാധകര്‍ പരസ്‍പരം തര്‍ക്കിക്കുകയാണെന്നും പറഞ്ഞു കേട്ടു'.  

ബിഗ് ബോസ് ഹൗസിലെ സുഹൃത്തുക്കളായിരുന്നു സെറീനയും റെനീഷ റഹിമാനും. ബിഗ് ബോസ് അവസാനമാകുമ്പോഴേക്കും ഇവര്‍ സ്വരചേര്‍ച്ചേയില്‍ അല്ലാതായി. സൗഹൃദം അവസാനിപ്പിക്കുന്നുവെന്നു വരെ ഇരുവരും പറയുന്നതും കേട്ടു. ആ സ്‍നേഹത്തെയും പിണക്കത്തെയും കുറിച്ച് സെറീന ഇന്ന് മനസ്സ് തുറന്നു.

ബിഗ് ബോസിലുണ്ടായ സൗഹൃദത്തെയും വഴി പിരിഞ്ഞതിനെയും ഇനി ഇണക്കിച്ചേര്‍ക്കാൻ താല്‍പര്യമുള്ള ബന്ധത്തെയും കുറിച്ചും വ്യക്തമാക്കാനുള്ള ടാസ്‍കിലാണ് സെറീന മനസ് തുറന്ന് സംസാരിച്ചത്. ആദ്യം വീട്ടില്‍ പരിചയപ്പെട്ടത് റെനീഷയെയായിരുന്നുവെന്ന് സെറീന ഓര്‍മിച്ചു. വീട് മുഴുവൻ കാണിച്ചത് റെനീഷയായിരുന്നു. ആദ്യം കണ്ടപ്പോഴേ അടുപ്പം തോന്നിയതാണ്.  കുറേ നാള്‍ കഴിഞ്ഞാണ് അഭിപ്രായ വ്യത്യാസം തിരിച്ചറിഞ്ഞത്. തുടക്കംതൊട്ടേ അവള്‍ പറഞ്ഞിട്ടുണ്ട്, പുറത്തു പോകുമ്പോള്‍ നമ്മള്‍ അടിച്ചുപിരിഞ്ഞിട്ടാണേലും അതെല്ലാം സംസാരിച്ച് പരിഹരിക്കാം എന്ന്. പുറത്ത് നമ്മള്‍ പറഞ്ഞു തീര്‍ക്കുമെന്നും സെറീന മറ്റ് മത്സരാര്‍ഥികളോട് വ്യക്തമാക്കി.

അഞ്‍ജൂസും റെനീഷയുമുള്ള തര്‍ക്കം പരിഹരിക്കലായിരുന്നു തന്റെ ജോലി. ആള്‍ക്കാര്‍ കുറഞ്ഞപ്പോള്‍ വീണ്ടും അടുത്തു. അവളുടെയും എന്റെയും ആശയങ്ങളില്‍ വ്യത്യാസമുണ്ട്. പക്ഷേ അത് തങ്ങള്‍ പരിഗണിച്ചിരുന്നില്ല. എനിക്ക് അവളുടെ ബോധ്യം അറിയാം. എന്നെ ചിന്തകള്‍ക്കും അവര്‍ക്കും അറിയാം. റെനീഷയും ഞാനും തമ്മിലുള്ള അടികള്‍ അനാവശ്യം ആയിരുന്നുവെന്ന് വീട്ടിലേക്ക് എത്തിയ മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഒരു മുറിവേറ്റിട്ടുണ്ട് എന്നത് സത്യമാണ്.

ഞങ്ങളുടെ ആരാധകര്‍ പരസ്‍പരം തര്‍ക്കിക്കുകയാണെന്നും പറഞ്ഞു കേട്ടു. അതില്‍ ഞാൻ ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ പ്രശ്‍നം ഞങ്ങള്‍ തീര്‍ത്തോളാം. ഞങ്ങളുടെ വീട്ടുകാര്‍ക്ക് തെറ്റിദ്ധാരണയുണ്ടെങ്കിലും മാറ്റും. പുറത്തുപോകുമ്പോള്‍ നമ്മളുടെ ബന്ധം പ്രശ്‍നമുണ്ടായിരിക്കില്ല. എല്ലാം പരിഹരിക്കാനാകും. ചേര്‍ത്തുപിടിക്കാൻ ആഗ്രഹിക്കുന്നത് റെനീഷയെയാണെന്നും സെറീന എല്ലാവരോടുമായി വ്യക്തമാക്കി.

Read More: ബിഗ് ബോസിലെ മറക്കാനാകാത്ത നിമിഷങ്ങള്‍, വീഡിയോ വികാരനിര്‍ഭരം

'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൊലീസ് വേഷത്തിൽ വീണ്ടും ഷെയ്ൻ നിഗം; 'ദൃഢം' റിലീസ് അപ്‌ഡേറ്റ്
ബി​ഗ് ബോസ് സീസൺ 8 'ഉടൻ'; ഇത്തവണ ഡബിളോ? ആദ്യ മത്സരാർത്ഥി അന്ന് മോഹൻലാലിന് അടുത്തെത്തി !