
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് രസകരമായ മുഹുർത്തങ്ങളുമായി മുന്നേറുകയാണ്. ഷോ ഒരുമാസം പിന്നിട്ടു കഴിഞ്ഞു. മത്സരാർത്ഥികൾ എല്ലാവരും പ്രേക്ഷക പ്രിയം നേടിക്കഴിഞ്ഞു. ഇതിനിടയിൽ നിരവധി പേരാണ് ഷോയിൽ വരികയും എലിമിനേറ്റ് ആകുകയോ അല്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പുറത്തു പോകുകയോ ചെയ്തത്. ഇതിൽ പ്രധാനിയാണ് ബിഗ് ബോസ് മലയാളത്തിലെ ആദ്യ കോമണർ ആയ ഗോപിക ഗോപി. നിനച്ചിരിക്കാതെയുള്ള എവിക്ഷനിലൂടെ ഗോപിക പുറത്ത് പോകുക ആയിരുന്നു. ഷോയിൽ നിന്നും പുറത്തായതിന് പിന്നാലെ ബിഗ് ബോസ് ജീവിതത്തെ കുറിച്ച് പറയുകയാണ് ഗോപിക.
താൻ സെലിബ്രിറ്റി ഒന്നും അല്ലെന്നും ബിഗ് ബോസിന് മുൻപ് എങ്ങനെ ആയിരുന്നോ അതുപോലെ തന്നെയാണ് താനെന്നും ഗോപിക ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ജോലി മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനമെന്നും മികച്ച രീതിയിൽ ഞാൻ ഷോയിൽ കളിച്ചു എന്നാണ് വീട്ടുകാർ പറഞ്ഞതെന്നും ഗോപിക പറയുന്നു.
പല പ്രശ്നങ്ങളും തനിക്ക് ഷോയിൽ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഗോപിക പറയുന്നു. നിറത്തിന്റെ പേരിലും കളിയാക്കലുകളും എനിക്ക് നേരെ വന്നിട്ടുണ്ട്. പല കാര്യങ്ങളിലും മാറ്റി നിർത്താൻ നോക്കിയിട്ടും ഞാൻ കടന്നു കയറി സംസാരിക്കാറുണ്ടായിരുന്നു പലരും അതിന് നെഗറ്റീവ് ആയാണ് കണ്ടതെന്നും ഗോപിക വ്യക്തമാക്കുന്നു. തനിക്ക് പകരം പുറത്താകേണ്ട പലരും അവിടെ ഉണ്ടായിരുന്നുവെന്നും ഗോപിക കൂട്ടിച്ചേർത്തു.
കളം നിറഞ്ഞ ഫിറ്റ്നസ് ഫ്രീക്കൻ, തന്ത്രശാലി; എന്നിട്ടും വിഷ്ണുവിന് സംഭവിക്കുന്നത് എന്ത് ?
നിലപാടുകൾ പറയാതെ ഒളിച്ചു മാറി പുറത്ത് പാവത്തെ പോലെ ഇരുന്ന റിനോഷ് ബ്രോ, അളിയൻ, മിഥുൻ എന്നിവർ ഒറിജിനൽസ് ആണെന്ന് തോന്നുന്നില്ല. ഇവർ ഫേയ്ക്ക് ആണെന്നല്ല പറയുന്നത്. പറയേണ്ട കാര്യങ്ങൾ പറയുന്നവരാണ് ഒറിജിനൽസ് എന്നാണ് തനിക്ക് തോന്നുന്നതെന്നും ഗോപിക പറയുന്നു. റെനീഷ, അഖിൽ മാരാർ, ജുനൈസ്, ഒക്കെ ഫൈനൽ ഫൈവിൽ വരാം. സാഗർ ചിലപ്പോൾ കാണാം. റെനീഷ ആകും ടൈറ്റിൽ വിന്നറാകുക എന്നാണ് കരുതുന്നതെന്നും ഗോപിക പറഞ്ഞു.
മാരാരെ കുറിച്ചുള്ള തന്റെ മനോഭാവവും ഗോപിക തുറന്നു പറഞ്ഞു. വയലൻസിനെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാരാണ് നിലവിൽ ഉള്ളത്. അഖിലിനെ കുറിച്ച് പോസിറ്റീവ് കാര്യങ്ങൾ ഉണ്ടെങ്കിലും ഒരിക്കലും അയാളെ സ്നേഹത്തോടെ കാണാൻ സാധിക്കില്ല. ഭാര്യ ഗർഭിണി ആയിരുന്നപ്പോൾ തല്ലിയിട്ടുണ്ടെന്ന് അഖിൽ പറഞ്ഞിരുന്നു. ആ ഒരു സാഹചര്യത്തിലൂടെ കടന്നു വന്ന ആളാണ് ഞാൻ. അതുകൊണ്ടാണ് അന്ന് ഞാൻ ഇവിടെ ഇനി നിന്നാൽ തല്ലുമെന്ന് പറഞ്ഞ് എഴുന്നേറ്റ് പോയതെന്നും ഗോപിക പറയുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ