
സെറീന ആന്‍ ജോണ്‍സണ്‍ കോട്ടയത്ത് നിന്നാണ് വരുന്നത്. ജനിച്ചതും വളര്‍ന്നതും എല്ലാം യുഎഇയിലാണ്. 2022ലെ മിസ് ക്യൂന്‍ കേരള സൌന്ദര്യ മത്സരത്തില്‍ ഫൈനലില്‍ എത്തിയതോടെയാണ് സെറീന ശ്രദ്ധിക്കപ്പെടുന്നത്. ഈ മത്സരത്തില്‍ മിസ് ഫോട്ടോജനിക് ആയി തെരഞ്ഞെടുക്കപ്പെട്ടത് സെറീന ആയിരുന്നു. അതിന് മുന്‍പ് തന്നെ മിസ് യൂണിവേഴ്സ് യുഎഇ 2021 മത്സരത്തില്‍ സെറീന ഭാഗമായിട്ടുണ്ട്. മോഡലിംഗും, അവതാരകയുമായി എല്ലാം തിളങ്ങുന്ന താരമാണ് സെറീന.
എച്ച് ആര്‍ മാര്‍ക്കറ്റിംഗില്‍ എംബിഎയുള്ള സെറീന ഒരു അന്താരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുകയാണ്. അതിനിടയില്‍ തന്നെയാണ് മോഡലിംഗിലും മറ്റും സമയം കണ്ടെത്തുന്നത്. ഡാന്‍സ്, ഡൂഡില്‍ ആര്‍ട്സ്, മോഡലിംഗ്, മെയ്ക്കപ്പ്, ട്രാവലിംഗ് ഇങ്ങനെ തന്‍റെ താല്‍പ്പര്യങ്ങള്‍ വിശാലമാണെന്ന് സെറീന പറയുന്നു. സൌന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്നതും വിജയിക്കുന്നതും വ്യക്തിപരമായ നേട്ടങ്ങള്‍ക്കും ആത്മവിശ്വാസങ്ങള്‍ക്കും അപ്പുറം തന്‍റെ തലമുറയ്ക്ക് മാതൃകയും പ്രചോദനവുമാകണം എന്നാണ് സെറീന പറയുന്നത്.
യുവത്വത്തിന്‍റെ പ്രസരിപ്പും, മുതിര്‍ന്നവരുടെ കരുണയും, അനുകമ്പയും, വിട്ടുവീഴ്ചകളും നമ്മള്‍ ജീവിക്കുന്ന കാലത്തോളം മുന്നോട്ട് കൊണ്ടുപോകണം എന്നതാണ് താന്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന സന്ദേശം എന്നാണ് സെറീന പറയുന്നു. ഇതെല്ലാം കൂടിയതാണ് താന്‍ എന്ന് സെറീന പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സെറീന. തന്‍റെ വിശേഷങ്ങള്‍ എല്ലാം തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ ലോകത്തെ അറിയിക്കാറുണ്ട്. പുതിയ ഫാഷന്‍ ലൈഫ് ട്രെന്‍റുകള്‍ ജീവിതത്തിലേക്ക് പകര്‍ത്തുന്ന വളരെ സോഷ്യലായ സെറീനയുടെ ബിഗ് ബോസ് ഹൌസിലെ ജീവിതമാണ് ഇനിയിപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.
'പോർക്കളം'; ഇത് ബിഗ് ബോസ് 5 ഹൗസ്, പ്രത്യേകതകള്‍ ഇങ്ങനെ
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ