ബിഗ് ബോസ് വീടിന്‍റെ തീന്‍മേശയ്ക്ക് മുകളില്‍ ഒരു വലിയ മീന്‍: കാരണം വ്യക്തമാക്കി മോഹന്‍ലാല്‍.!

Published : Mar 26, 2023, 07:25 PM IST
ബിഗ് ബോസ് വീടിന്‍റെ തീന്‍മേശയ്ക്ക് മുകളില്‍ ഒരു വലിയ മീന്‍: കാരണം വ്യക്തമാക്കി മോഹന്‍ലാല്‍.!

Synopsis

മുംബൈയിൽ ബി​ഗ് ബോസ് സീസൺ 5 നടക്കുന്നത്. ബോളിവുഡ് സംവിധായകനും പ്രശസ്ത പ്രൊജക്റ്റ് ഡിസൈനറുമായ ഒമംഗ് കുമാറാണ് ഇത്തവണ ബി​ഗ് ബോസ് ഹൗസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5ന് തുടക്കമായി മോഹന്‍ലാല്‍ ഇത്തവണത്തെ ബിഗ് ബോസ് വീട് പരിചയപ്പെടുത്തി. ആധുനിക സംവിധാനങ്ങളോടെ ഒരുക്കിയ ബിഗ് ബോസ് വീട്ടിലെ പ്രത്യേകതകള്‍ മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. കണ്‍ഫഷന്‍ റൂമില്‍ എത്തി ബിഗ് ബോസുമായി സംസാരിച്ച ശേഷമാണ് മോഹന്‍ലാല്‍ എപ്പിസോഡ് ആരംഭിച്ചത്. പോരാട്ടം തീം ആയ ഒരു വീടാണ് ഇത്തവണത്തെ ബിഗ് ബോസില്‍ ഒരുക്കിയിരിക്കുന്നത്.

അതേ സമയം ഇത്തവണത്തെ ബിഗ് ബോസ് ഷോയിലെ വീട്ടില്‍ എല്ലാ ഇരിപ്പിടങ്ങളും വ്യത്യസ്ത രീതിയിലാണ് പരിപാടിയില്‍ മത്സരാര്‍ത്ഥികളുടെ സ്വഭാവം വ്യത്യസ്തമായിരിക്കും അത് പോലെയാണ് ഇരിപ്പിടങ്ങളും എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അതേ സമയം ബിഗ്ബോസ് വീട്ടിലെ അംഗങ്ങള്‍ എല്ലാം ഒന്നിച്ചിരിക്കുന്ന തീന്‍മേശയ്ക്ക് മുകളില്‍ വലിയൊരു മത്സ്യത്തിന്‍റെ രൂപം ഉണ്ട്. ലോകത്ത് ആദ്യമായി നട്ടെല്ല് ഉണ്ടായ ജീവി മീനാണ് അതിനാല്‍ തന്നെ ബിഗ്ബോസ് വീട്ടില്‍ നട്ടെല്ലിന് ഒരു പ്രധാന പങ്കുണ്ട്. അത് മനസിലായി കാണുമല്ലോ എന്നാണ് ഇത് സംബന്ധിച്ച് മോഹന്‍ലാല്‍ പറഞ്ഞത്. 

മുംബൈയിൽ ബി​ഗ് ബോസ് സീസൺ 5 നടക്കുന്നത്. ബോളിവുഡ് സംവിധായകനും പ്രശസ്ത പ്രൊജക്റ്റ് ഡിസൈനറുമായ ഒമംഗ് കുമാറാണ് ഇത്തവണ ബി​ഗ് ബോസ് ഹൗസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിലും ഇ​ദ്ദേഹം തന്നെ ആയിരുന്നു ബിബി ഹൗസിന്റെ ശില്പി. 

എല്ലാ സീസണുകളിലും പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ഭാ​ഗം ബി​ഗ് ബോസ് വീടിന്റെ മുൻ വശമാണ്. ഒരു പരമ്പരാഗത കേരള തറവാട് വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ചുവരിൽ തൂണുകളും മ്യൂറൽ ആർട്ടും ഉള്ളതിനാൽ, ഇത് മത്സരാർത്ഥികൾക്കും കാഴ്ചക്കാർക്കും നൊസ്റ്റാൾജിയ കൊണ്ടുവരുമെന്ന് ഉറപ്പാണ്. എന്തായാലും ആദ്യ കാഴ്ചയിൽ തന്നെ പേടിപ്പെടുത്തുന്ന  ഘടകങ്ങൾ വീടിന്റെ ഇന്റീരിയറിൽ ദൃശ്യമാണ്. 

ബിഗ് ബോസ് ഹൗസില്‍ കളം നിറയാൻ റെനീഷ റഹ്‍മാൻ

ബ്ലൂ ബ്ലേസറും കട്ട താടിയും; കിടിലന്‍ മേക്കോവറില്‍ മോഹന്‍ലാല്‍

PREV
Read more Articles on
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്