പടച്ചോൻ സത്യത്തിൽ സെറീനയെ എനിക്ക് ഇഷ്ടമാണ്, സാ​ഗറിനെ ഇടിക്കാനുള്ള ദേഷ്യം: ജുനൈസ്

Published : May 12, 2023, 09:00 AM ISTUpdated : May 12, 2023, 09:05 AM IST
 പടച്ചോൻ സത്യത്തിൽ സെറീനയെ എനിക്ക് ഇഷ്ടമാണ്, സാ​ഗറിനെ ഇടിക്കാനുള്ള ദേഷ്യം: ജുനൈസ്

Synopsis

വിവിധ പ്രണയങ്ങൾ ബിബി ഹൗസിൽ ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം മുതൽ മനസിലാകുന്നത്.

ല്ലാ ബി​ഗ് ബോസ് സീസണുകളിലും ഒന്നോ അതിൽ കൂടുതലോ പ്രണയ ജോഡികൾ ഉണ്ടാകാറുണ്ട്. പേളി- ശ്രീനിഷ് കോമ്പോയാണ് മലയാളം ബി​ഗ് ബോസിൽ പ്രണയം കൊണ്ടുവരുന്നത്. ഷോയ്ക്ക് ശേഷം ഇരുവരും വിവാഹിതരാകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് വന്ന സീസണുകളിൽ പലരും പ്രണയം സ്ട്രാറ്റജിയായി ഉപയോഗിക്കാൻ തുടങ്ങി. ഇത് കയ്യോടെ പൊക്കിയ പ്രേക്ഷകർ വിമർശനങ്ങളും ഉന്നയിച്ചു. അഞ്ചാം സീസണിലും പ്രണയങ്ങൾക്ക് കുറവൊന്നും ഇല്ല. സാ​ഗർ- സെറീനയായിരുന്നു സീസണിലെ പ്രണയ കോമ്പോ. 

എന്നാൽ വിവിധ പ്രണയങ്ങൾ ബിബി ഹൗസിൽ ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം മുതൽ മനസിലാകുന്നത്. നാദിറയ്ക്ക് സാ​ഗറിനോട് പ്രണയം, ജുനൈസിന് സെറീനയോട് പ്രണയം, സെറീനയ്ക്കും സാ​ഗറിനും പരസ്പരം പ്രണയം എന്നാണ് കഴിഞ്ഞ ദിവസത്തിൽ നിന്നും മനസിലാക്കുന്നത്. എന്നാൽ തങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കൾ ആണെന്നാണ് സാ​ഗറും സെറീനയും പറയുന്നത്. ഇരുവരുടെയും പെരുമാറ്റത്തില്‍ സുഹൃദ് ബന്ധമാണെന്ന് തോന്നുന്നില്ല താനും. ഇപ്പോഴിതാ തനിക്ക് സെറീനയോടുള്ള പ്രണയം റെനീഷയോട് വെളിപ്പെടുത്തിയിരിക്കുകയാണ് ജുനൈസ്. 

ജുനൈസും റെനീഷയും ആണ് ഇത്തവണ ജയിലിൽ ആയത്. ഇവിടെ വച്ചായിരുന്നു ഇരുവരുടെയും സംഭാഷണം. ഞാൻ നിന്നോടൊരു കാര്യം പറഞ്ഞാൽ സെറീനയോട് പറയോ എന്നാണ് റെനീഷയോട് ജുനൈസ് ചോദിക്കുന്നത്. ഇല്ലെന്ന് റെനീഷയും ഉറപ്പ് നൽകി. ഈ വീക്കിൽ താൻ പുറത്തുപോയാലും ഇക്കാര്യം പറയരുതെന്നും ജുനൈസ് പറയുന്നുണ്ട്. പിന്നാലെയാണ് സെറീനയോടുള്ള ഇഷ്ടം ജുനൈസ് പറഞ്ഞത്. 

"എനിക്കെന്തോ അവളെ ഭയങ്കര ഇഷ്ടമാണ്. എന്തോ ഒരു ക്രഷ്. ഒത്തിരി ക്വാളിറ്റീസ് ഉള്ള ആളാണ്. എന്താന്ന് അറിയില്ല സാ​ഗറുമായി അവൾ സംസാരിക്കുമ്പോൾ, പൊസസീവ്നെസ്സ് തോന്നാറുണ്ട്. പടച്ചോൻ സത്യത്തിൽ. എനിക്ക് സാ​ഗറിനെ ഇടിച്ച് കൊല്ലാനുള്ള ദേഷ്യം വരാറുണ്ട്. പക്ഷേ സാ​ഗറിനെ എനിക്ക് ഭയങ്ക ഇഷ്ടമാണ്. ശുദ്ധമായ മനസിന് ഉടമയാണ്. ചില സമയത്ത് സെറീനയോടുള്ള അവന്റ പെരുമാറ്റം എന്നെ ദേഷ്യം പിടിപ്പിക്കുന്നു", എന്നാണ് ജുനൈസ് പറയുന്നത്. ഇതിന് ജുനൈസിനോട് സെറീനയ്ക്ക് സഹോദര സ്നേഹം മാത്രമാണ് ഉള്ളതെന്ന് റെനീഷ പറയുന്നുണ്ട്. എന്നാൽ സാ​ഗറിനെ സഹോദരനെ പോലെ ആണ് കാണുന്നതെന്നല്ലേ അവൾ പറഞ്ഞതെന്നാണ് ജുനൈസ് തിരിച്ചു ചോദിക്കുന്നത്. ഇതിന്റെ പേരും പറഞ്ഞാണോ സമീപകാലത്ത് സാ​ഗറുമായി പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും റെനീഷ ചോദിക്കുന്നു. 

ജയിലിൽ ഡബിൾ അല്ല, ട്രിപ്പിൾ; ‌'വെൽ പ്ലെ ബി​ഗ് ബോസ്' എന്ന് മത്സരാർത്ഥികൾ, ഒടുവിൽ ട്വിസ്റ്റ്

എന്തായാലും ബി​ഗ് ബോസ് സീസൺ അഞ്ചിൽ മറ്റൊരു പ്രണയങ്ങൾ മൊട്ടിടുകയാണ്. ഇവയിൽ രണ്ടെണ്ണം വൺവെ പ്രണയം എന്നതാണ് വാസ്തവം. വരും ദിവസങ്ങളിൽ ഇവ എങ്ങനെ ബി​ഗ് ബോസിൽ പ്രവർത്തിക്കുമെന്ന് കണ്ടറിയണം. ഇത് പ്രണയ സ്ട്രാറ്റജി ആണോ എന്നും വരും ദിവസങ്ങളിൽ അറിയാം. ഒരു പക്ഷേ ഈ പ്രണയങ്ങളുടെ പേരിൽ വലിയൊരു പ്രശ്നത്തിന് ബിബി ഹൗസ് സാക്ഷി ആയെന്നും വരും. 

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്