ഇതാദ്യമായാണ് ബി​ഗ് ബോസ് മലയാളത്തിൽ മൂന്ന് പേർ ഒരുമിച്ച് ജയിലിൽ പോകുന്നത്. 

ബി​ഗ് ബോസ് മലയാളം സീസണുകളിൽ ഓരോ മത്സരാർത്ഥിയെങ്കിലും പോകാൻ മടിക്കുന്ന സ്ഥമയാണ് ജയിൽ. ഓരോ ആഴ്ചയിലെയും വീക്കിലി ടാസ്കിന്റെയും പൊതുവിലെ വീട്ടിലെ പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് ജയിലിലേക്ക് പേകേണ്ടവരെ കണ്ടെത്തുന്നത്. ഇന്നിതാ 34മത്തെ ബിബി എപ്പിസോഡിൽ മൂന്ന് പേരാണ് ജയിലിലേക്ക് പോയിരിക്കുന്നത്. ഇതാദ്യമായാണ് ബി​ഗ് ബോസ് മലയാളത്തിൽ മൂന്ന് പേർ ഒരുമിച്ച് ജയിലിൽ പോകുന്നത്. 

നോമിനേഷൻ പട്ടിക ഇങ്ങനെ

ഷിജു- ജുനൈസ്, സാ​ഗർ
അഖിൽ മാരാർ- ജുനൈസ്, സാ​ഗർ
മിഥുൻ അനിയൻ- ശോഭ, സാ​ഗർ
വിഷ്ണു- സാ​ഗർ, സെറീന
റിനോഷ്- സാ​ഗർ, റെനീഷ
ശോഭ- സാ​ഗർ, നാദിറ
ശ്രുതി ലക്ഷ്മി- സാ​ഗർ‌, അനു ജോസഫ്
അ‍ഞ്ജൂസ്- ജുനൈസ്, റെനീഷ
അനു ജോസഫ്- സാ​ഗർ, ശ്രുതി
സെറീന- സാ​ഗർ, ജുനൈസ്
സാ​ഗർ- ശ്രുതി ലക്ഷ്മി, ജുനൈസ്
നാദിറ- സാ​ഗർ, അനു ജോസഫ്
റെനീഷ- സാ​ഗർ, അനു ജോസഫ്
ജുനൈസ്- ഷിജു, റെനീഷ

'ധൈര്യമുണ്ടെങ്കിൽ അടിക്കെടാ...'; അഖിലിനെ വെല്ലുവിളിച്ച് ശ്രുതി, ഒടുവില്‍ കോമ്പ്രമൈസ്

റെനീഷ, അനു എന്നിവരിൽ നിന്നും റെനീഷയും സാ​ഗർ ജൂനൈസ് എന്നിലരും ജയിലിലേക്ക് പോയി. ഡെയ്ലി ടാസ്കിന് പിന്നാലെ ആണ് മൂവരും ജയിലിലേക്ക് പോയത്. പിന്നാലെ ഇവർക്ക് ടാസ്ക് നൽകുകയും ചെയ്തു. ഇതിൽ ഒരാൾക്ക് സേഫ് ആകാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് താക്കോലുകൾ ഹുക്കുള്ള വടിയും നൽകും. ബസർ കേൾക്കുമ്പോൾ വടി ഉപയോ​ഗിച്ച് ഓരോ താക്കോലുകൾ മൂവരും എടുക്കണം. ആർക്കാണോ ഈ താക്കോൽ ഉപയോഗിച്ച് ജയിൽ താഴ് തുറക്കാൻ പറ്റുന്നത് അവർ ജയിൽ മുക്തി നേടും. ഒടുവിൽ സാ​ഗർ ജയിലിൽ നിന്നും പുറത്തിറങ്ങുകയും ചെയ്തു. 

'പുറത്താക്കിയതില്‍ വളരെ സന്തോഷം' | Omar Lulu | Bigg Boss Malayalam Season 5