ബിഗ് ബോസിൽ കളം നിറയാൻ 'മാഡ് വൈബ് ദേവു'

Published : Mar 26, 2023, 08:31 PM IST
ബിഗ് ബോസിൽ കളം നിറയാൻ 'മാഡ് വൈബ് ദേവു'

Synopsis

പിന്നീട് ഇൻസ്റ്റയിലും മറ്റും നിലപാടുകൾ തുറന്നുപറഞ്ഞും 'മാഡ് വൈബ് ദേവു' ശ്രദ്ധ നേടിയിട്ടുണ്ട്. മോഡൽ, ഇന്‍റർവ്യൂവർ, ഡാൻസർ, നടി, വ്ലോഗർ എന്നിങ്ങനെയാണ് 'മാഡ് വൈബ് ദേവു' ഇൻസ്റ്റയിൽ സ്വയം വിശേഷിപ്പിക്കുന്നത്.

ലയാളികളുടെ സോഷ്യൽ മീഡിയ ഇടങ്ങളിലെ നിറ സാന്നിധ്യമാണ് ശ്രീദേവി മേനോൻ. ഒരു പക്ഷേ 'മാഡ് വൈബ് ദേവു' എന്ന് പറയുമ്പോളാകും ശ്രീദേവിയെ മലയാളികൾക്ക് കൂടുതൽ അറിയുക. ഇൻസ്റ്റഗ്രാമിൽ ഏറെ പരിചയമുള്ള മുഖമാണ് 'മാഡ് വൈബ് ദേവു'. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ, കണ്ടന്‍റ് ക്രീയേറ്റർ എന്നീ നിലകളിലാണ് ശ്രീദേവി സോഷ്യൽ മീഡിയയിൽ സ്വന്തം ഇടം കണ്ടെത്തിയത്. 

പിന്നീട് ഇൻസ്റ്റയിലും മറ്റും നിലപാടുകൾ തുറന്നുപറഞ്ഞും 'മാഡ് വൈബ് ദേവു' ശ്രദ്ധ നേടിയിട്ടുണ്ട്. മോഡൽ, ഇന്‍റർവ്യൂവർ, ഡാൻസർ, നടി, വ്ലോഗർ എന്നിങ്ങനെയാണ് 'മാഡ് വൈബ് ദേവു' ഇൻസ്റ്റയിൽ സ്വയം വിശേഷിപ്പിക്കുന്നത്. ഷോർട്ട് ഫിലിമുകളിലും യൂട്യൂബ് വീഡിയോകളിലുടെയും ശ്രീദേവി മേനോൻ സോഷ്യൽ മീഡിയയിൽ നിറ‍ഞ്ഞുനിൽക്കാറുണ്ട്.

'ഞാൻ ചില സമയം വല്ലാതെ ക്രാക്ക് ആണ്, ചില സമയം ഒരു കുട്ടിയെ പോലെ ആണ്' - 'മാഡ് വൈബ് ദേവു' തന്നെക്കുറിച്ച് ഒരിക്കൽ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. വേഗത്തിൽ പിടിക്കിട്ടാത്ത ക്യാരക്ടർ ആണ്  'മാഡ് വൈബ് ദേവു' എന്ന് സാരം. ഞാൻ നന്മമരം അല്ല എന്നും എനിക്ക് ഈ നന്മമരം കൺസെപ്റ്റ് തന്നെ അറിയില്ല എന്നും ശ്രീദേവി മേനോൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ബിഗ്ബോസിന്‍റെ പുതിയ സീസണെ ആവേശത്തിലാക്കാൻ  'മാഡ് വൈബ് ദേവു' കൂടി എത്തുന്നതോടെ പ്രേക്ഷകർക്ക് ആവേശം കൂടുമെന്നുറപ്പ്.

'പോർക്കളം'; ഇത് ബിഗ് ബോസ് 5 ഹൗസ്, പ്രത്യേകതകള്‍ ഇങ്ങനെ

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ