അനിയൻ മിഥുൻ, അമല ഷാജി, ഹനാൻ, ശോഭ വിശ്വനാഥ്..; ബിബി 5 സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ഇങ്ങനെ

Published : Mar 23, 2023, 12:44 PM ISTUpdated : Mar 23, 2023, 06:54 PM IST
അനിയൻ മിഥുൻ, അമല ഷാജി, ഹനാൻ, ശോഭ വിശ്വനാഥ്..; ബിബി 5 സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ഇങ്ങനെ

Synopsis

ആരൊക്കെയാണ് മത്സരാര്‍ത്ഥികള്‍ എന്നറിയാൻ മൂന്ന് ദിവസം കൂടി കാത്തിരിക്കേണ്ടി വരും.

ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആണ് ബി​ഗ് ബോസ്. വിവിധ മേഖലകളിൽ ഉള്ള വ്യത്യസ്തരായ മത്സരാർത്ഥികൾ ഒരു വീടിനുള്ളിൽ, പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ 100 ദിവസം കഴിയുന്നതാണ് ഷോ എന്ന് ചുരുക്കത്തിൽ പറയാം. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിൽ ബി​ഗ് ബോസ് ഇപ്പോൾ നടക്കുന്നുണ്ട്. ഇവയിൽ മത്സരാർത്ഥികളായി വന്നവർ പിന്നീട് അഭിനേതാക്കൾ ആയിട്ടുമുണ്ട്. കേരളക്കരയിൽ ഇപ്പോൾ മലയാളം ബി​ഗ് ബോസ് അഞ്ചിനെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. എന്തൊക്കെ സർപ്രൈസുകളായിരിക്കും ആരാധകർക്കായി അണിയറപ്രവർത്തകർ കാത്തുവെച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.

ഇനി മൂന്ന് ദിവസം മാത്രമാണ് അഞ്ചാം സീസൺ തുടങ്ങാൻ ബാക്കിയുള്ളത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുക എന്ന ചർച്ചകൾ സജീവമാണ്. സിനിമാ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമെല്ലാം ഇക്കൂട്ടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതിനിടയിൽ മത്സരാർത്ഥികളെ സംബന്ധിച്ച ചെറിയ സൂചനകൾ അണിയറ പ്രവർത്തകർ പുറത്തുവിടുന്ന പ്രൊമോയിലൂടെ പ്രേക്ഷകർക്ക് ലഭിച്ചു കഴിഞ്ഞു. 

ഇത്തവണ ബിഗ് ബോസിൽ ഒരു വുഷു ലോക ചാമ്പ്യൻ ഉണ്ടെന്നാണ് ഒരു സൂചന. ആയോധന കലയായ വുഷുവിൽ ലോക ചാമ്പ്യനായ അനിയൻ മിഥുൻ ആണ് മോഹൻലാൽ നൽകിയ സൂചന എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. തൃശ്ശൂർ നാട്ടിക സ്വദേശിയാണ് അനിയൻ മിഥുൻ. കഴിഞ്ഞ വർഷം തായ്ലാന്റിൽ നടന്ന ലോക പ്രോ വുഷു സാൻഡ ഫൈറ്റ് 2022ട യിൽ അനിയൻ മിഥുൻ സ്വർണം നേടിയിരുന്നു.

ഒരു സോഷ്യൽ മീഡിയ സൂപ്പർ താരവും ഇക്കുറി ഷോയിൽ ഉണ്ടാകുമെന്നാണ് മറ്റൊരു സൂചന. ഇതോടെ അത് വൈറൽ റീൽ താരം അമല ഷാജിയാണോയെന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ‘പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിൽ വിജയിച്ച ശക്തയായ ഒരു വനിതയുണ്ട്’ എന്നാണ് ഒരു സൂചന. നാദിറ മെഹ്റിനാണോ അതോ ശോഭ വിശ്വനാഥാണോ ആ മത്സരാർത്ഥി എന്നാണ് സോഷ്യൽ മീഡിയ അന്വേഷിക്കുന്നത്. ആക്റ്റിവിസ്റ്റ്, മോ‍ഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ ട്രാൻസ് വനിതയാണ് നാദിറ മെഹ്റിൻ. 

"ഒരു കമ്പോസർ, ആക്ടർ, സിം​ഗർ ഇതെല്ലാം കൂടിയായ സകലകലാവല്ലഭൻ", എന്നാണ് ഇന്ന് പുറത്തു വന്ന ക്ലു. പ്രേമത്തിലെ ശബരീഷ് വർമ്മയാണ് ഇതെന്നാണ് ചിലർ പറയുന്നത്. കൊല്ലം ഷാഫി, ഏഷ്യാനെറ്റിലെ സ്റ്റാർട് മ്യൂസിക്കിലെ ഡി ജെ ആയ സിബിൻ ബെഞ്ചമിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. 

എന്തായാലും ആരൊക്കെയാണ് മത്സരാര്‍ത്ഥികള്‍ എന്നറിയാൻ മൂന്ന് ദിവസം കൂടി കാത്തിരിക്കേണ്ടി വരും. മാര്‍ച്ച് 26 ഞായറാഴ്ചയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് തുടക്കമാവുന്നത്. ഉദ്ഘാടന എപ്പിസോഡ് രാത്രി 7 മുതല്‍ ആരംഭിക്കും. ഏഷ്യാനെറ്റ് ചാനലിന് പുറമെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ 24 മണിക്കൂറും ഷോ സ്ട്രീം ചെയ്യും. 

'ഇത് തമാശയല്ല, ടാ​ഗ് ചെയ്യരുത്'; മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായത് താനല്ലെന്ന് നടി അഞ്ജു കൃഷ്ണ

PREV
Read more Articles on
click me!

Recommended Stories

'ജനങ്ങളുടെ വോട്ട് ലഭിക്കാതെ വിജയിക്കാൻ പറ്റില്ല'; അനുമോളെ പിന്തുണച്ച് റോബിൻ
'മകളെ ഇല്ലാതാക്കാൻ ഉമ്മയുടെ കൊട്ടേഷൻ, അതാണോ നോർമൽ ?': ആദില-നൂറയെ കുറിച്ച് സുഹൃത്ത്