Latest Videos

ഈ സീസണിലെ അടുത്ത മത്സരാര്‍ഥി; സൂചനകളുമായി മോഹന്‍ലാല്‍

By Web TeamFirst Published Mar 22, 2023, 2:00 PM IST
Highlights

മാര്‍ച്ച് 26 ഞായറാഴ്ചയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് തുടക്കമാവുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ 5 തുടങ്ങാന്‍ ഇനി നാല് ദിനങ്ങള്‍ കൂടി മാത്രം. എല്ലാത്തവണത്തെയും പോലും സീസണിലെ മത്സരാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഉദ്ഘാടന എപ്പിസോഡില്‍ മാത്രമായിരിക്കും. അതേസമയം മുന്‍പ് എന്നത്തെയും പോലെ മത്സരാര്‍ഥികള്‍ ആരൊക്കെയെന്ന പ്രവചനങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ബിഗ് ബോസ് ആരാധകര്‍ ആരംഭിച്ചിട്ടുണ്ട്. പുറത്തെത്തുന്ന പ്രൊമോകളില്‍ മത്സരാര്‍ഥികളെക്കുറിച്ച് ചില സൂചനകളുമായി അവതാരകനായ മോഹന്‍ലാല്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ഒരു പുതിയ മത്സരാര്‍ഥിയുടെ വ്യക്തിത്വത്തെക്കുറിച്ച് പറയുകയാണ് മോഹന്‍ലാല്‍.

"പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തില്‍ വിന്നര്‍ ആയ ഒരു സ്ട്രോംഗ് ലേഡി കൂടിയുണ്ട് ഇപ്രാവശ്യം ബിഗ് ബോസില്‍. എല്ലാവരോടും പറഞ്ഞോ", എന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നത്. നേരത്തെ പുറത്തുവിട്ട പ്രൊമോ വീഡിയോയിലും ഇത്തവണത്തെ മത്സരാര്‍ഥികളെക്കുറിച്ച് ചില സൂചനകള്‍ മോഹന്‍ലാല്‍ നല്‍കിയിരുന്നു. ഒരു സോഷ്യല്‍ മീഡിയ സൂപ്പര്‍ താരവും ഒരു ഇടിവീരനും ഇത്തവണയുണ്ടെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

മാര്‍ച്ച് 26 ഞായറാഴ്ചയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് തുടക്കമാവുന്നത്. ഉദ്ഘാടന എപ്പിസോഡ് രാത്രി 7 മുതല്‍ ആരംഭിക്കും. ഏഷ്യാനെറ്റ് ചാനലില്‍ ദിവസേനയുള്ള എപ്പിസോഡുകള്‍ക്കൊപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ 24 മണിക്കൂറും ബിഗ് ബോസ് ഹൗസ് വീക്ഷിക്കാനുള്ള സൗകര്യം ഇത്തവണയും ഉണ്ടാവും. ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവുമധികം ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിലും ഈ ജനപ്രീതി അങ്ങനെതന്നെ. നാലാം സീസണിലെ മത്സരാര്‍ഥികള്‍ ഉയര്‍ത്തിയ അലയൊലികള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. സീസണ്‍ 5 നു വേണ്ടി ആവേശത്തോടെയുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് ആരാധകര്‍.

ALSO READ : 'നിങ്ങള്‍ക്കെതിരായ എല്ലാ തെളിവുകളും എന്‍റെ പക്കലുണ്ട്'; ശാലു പേയാടിനെതിരെ പൊലീസില്‍ പരാതിയുമായി ആരതി പൊടി

click me!