
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ ഞായറാഴ്‍ച് എവിക്ഷനാണ് സാധാരണ നടക്കാറുള്ളത്. ആരായിരിക്കും ഇന്ന് പുറത്തുപോകുക എന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകരും. എന്നാല്‍ വമ്പൻ ട്വസ്റ്റാണ് സംഭവിച്ചിരിക്കുന്നത്. സെറീന പുറത്തുപോകുമെന്ന് തോന്നിപ്പിച്ചെങ്കിലും ഏറ്റവും ഒടുവില്‍ സീക്രട്ട് റൂമിലേക്ക് മാറ്റിയിരിക്കുകയാണ്.
വ്യത്യസ്‍ത ഘട്ടങ്ങളിലായിട്ടായിരുന്നു എവിക്ഷൻ നടന്നത്. 'എൻ' എന്ന അക്ഷരം മോഹൻലാല്‍ ആദ്യം കാണിച്ചു. എന്നിട്ട് 'എൻ' എന്ന അക്ഷരം തന്റെ പേരില്‍ ഇല്ലാത്തവര്‍ സേഫാണ് എന്ന് മോഹൻലാല്‍ വ്യക്തമാക്കി. മറ്റൊരു ഘട്ടത്തില്‍ 'ഇ' എന്ന അക്ഷരമായിരുന്നു മോഹൻലാല്‍ മത്സരാര്‍ഥികളെ കാണിച്ചത്. 'ഇ' ഇല്ലാത്ത റിനോഷ് സേഫായി. പിന്നീട് ബാക്കിയായത് റെനീഷയും സെറീനയും. വീട്ടുകാരോട് യാത്ര പറഞ്ഞ് ആക്റ്റീവിറ്റി ഏരിയയിലേക്ക് വരാൻ എന്ന് നിര്‍ദ്ദേശിച്ചു.
അത്യന്തം പിരിമുറക്കമുള്ള നിമിഷങ്ങള്‍ ആയിരുന്നെങ്കിലും സെറീനയും റെനീഷയും മത്സരവീര്യം പ്രകടിപ്പിക്കുകയായിരുന്നു. താൻ സേഫ് ആകണമെന്ന് റെനീഷയും സെറീനയും ഒരുപോലെ ആഗ്രഹിച്ചു. ആരു പുറത്തുപോകുമെന്ന് മോഹൻലാല്‍ കൃത്യമായി അറിയിച്ചില്ലെങ്കിലും കാണിച്ച അക്ഷരങ്ങളുടെ സൂചനയില്‍ അത് സെറീനയായിരുന്നു. തുടര്‍ന്ന് സെറീനയുടെ കണ്ണ് മൂടിക്കെട്ടി പുറത്തേയ്‍ക്ക് കൊണ്ടുപോകുകയായിരുന്നു. ബിഗ് ബോസ് ഹൗസിലേക്ക് റെനീഷ തിരിച്ചെത്തി. എന്നാല്‍ സീക്രട്ട് റൂമിലേക്ക് ആയിരുന്നു സെറീനയെ കൊണ്ടുപോയത്. സെറീന പുറത്തായെന്ന് മറ്റ് മത്സരാര്‍ഥികള്‍ കരുതിയെങ്കിലും വൻ ട്വിസ്റ്റാണ് സംഭവിച്ചത്.
എന്താണ് ഇത്തരമൊരു തീരുമാനത്തിന് കാരണമെന്ന് മോഹൻലാല്‍ പ്രേക്ഷകരോട് വ്യക്തമാക്കുകയും ചെയ്‍തു. ബിഗ് ബോസില്‍ സ്‍ത്രീ പ്രാതിനിധ്യം കുറവായതിനാല്‍ സെറീനയ്‍ക്ക് ഇവിടെ തുടരാൻ അവസരം നല്‍കുകയാണ് എന്ന് മോഹൻലാല്‍ വ്യക്തമാക്കി. എന്നാല്‍ അടുത്ത എവിക്ഷൻ പ്രക്രിയയിലേക്ക് സെറീന നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. അടുത്ത ആഴ്‍ച പ്രേക്ഷക വിധി സെറീനയ്‍ക്ക് എതിര് ആണെങ്കില്‍ അവര്‍ ഈ വീടിനോട് വിട പറയേണ്ടി വരുമെന്നും മോഹൻലാല്‍ വ്യക്തമാക്കി.
Read More: പ്രൊഫഷണല്‍ ജീവിതത്തിലെ വിജയ രഹസ്യം വെളിപ്പെടുത്തി സായ് പല്ലവി
'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ