
ബിഗ് ബോസ് ഹൗസില്‍ റിനോഷിന്റെ മുഖം ഒരുതവണ മാത്രമേ അഴിഞ്ഞു വീണിട്ടുള്ളൂവെന്ന് ഗോപിക. അവിടെ മുഖംമൂടി എന്ന് ഞാൻ പറയുന്നത് റിനോഷ് ബ്രോയെയാണ്. അദ്ദേഹത്തിന്റെ മുഖം ശരിക്കും ഇതല്ല. തനിക്ക് അത് 100 ശതമാനവും ഉറപ്പാണെന്നും ബിഗ് ബോസില്‍ നിന്ന് പുറത്തായതിന് ശേഷം ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഗോപിക പറഞ്ഞു.
അവിടെ മുഖംമൂടി എന്ന് ഞാൻ പറയുന്നത്, അടുത്തുപോയി ഇരിക്കുന്നുണ്ടെങ്കിലും റിനോഷ് ബ്രോയേ മാത്രമായിരിക്കും. ആളുടെ ഫേസ് ഒരുപ്രാവശ്യമേ അവിടെ അഴിഞ്ഞു വീണിട്ടുള്ളൂ. പക്ഷേ ശരിക്കുള്ള മുഖം അത് അല്ല. അത് എനിക്ക് 100 ശതമാവും ഉറപ്പാണ്. ആളുടെ കൂടെ ഇരിക്കാനും ഒക്കെ നല്ല രസമാണ്. അതുപോലെ തന്നെയാണ് മിഥുൻ, വിഷ്‍ണു, ഇങ്ങനെയുള്ള ആള്‍ക്കാര്‍ അവിടെ സയലന്റ് ആയി ഇരിക്കുന്നതാണ്. യഥാര്‍ഥ മുഖം അവിടെ കാണിച്ചിട്ടില്ലാത്ത ആളാണ് ശോഭ ചേച്ചിയും.
ജുനൈസ് പൊട്ടിത്തെറിക്കുമെങ്കിലും അവന്റെ റിയല്‍ ഫേസ് എത്രത്തോളം പുറത്തുവന്നിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല. നമ്മള്‍ എന്തു പറയുന്നു എന്ന് നോക്കാതെ വേറൊരു തരത്തില്‍ അവൻ ചിത്രീകരിക്കും. അഖില്‍ ചേട്ടന്റെ കാര്യത്തില്‍ ഒക്കെ അങ്ങനെയാണ്. അഖില്‍ ചേട്ടൻ പറയുന്നത് പകുതിയും തെറ്റാണെങ്കിലും അയാളെയും കൊണ്ട് പ്രഷര്‍ കൊടുപ്പിച്ചിട്ട് അറിയാതെ വായില്‍നിന്ന് ചാടിപ്പിക്കുന്നതുപോലെയാണ് തോന്നുന്നത്.
മനസില്‍ വിചാരിച്ചിട്ട് ആയിരിക്കില്ല ആ ആള്‍ പറയുന്നില്ല. അഖില്‍ ചേട്ടനെ ഞാൻ ഒരിക്കലും സപ്പോര്‍ട്ട് ചെയ്യുന്നില്ല. പുള്ളിക്കാരന്റെ ചില നിലപാടുകള്‍ തെറ്റാണെങ്കിലും അയാളെ കുറച്ചുകൂടി സമ്മര്‍ദ്ദത്തിലാക്കി അയാള്‍ മനസില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ പറയിക്കുകയാണ്. അയാളുടെ വാക്കുകള്‍ പൂര്‍ണമായി മനസിലാക്കാതെ ജുനൈസ് തുടങ്ങിയ ആളുകള്‍ അയാളെ യൂസ് ചെയ്യുന്നതുപോലെ ഫീല്‍ ചെയ്‍തിട്ടുണ്ട് എന്നും ഗോപിക പറഞ്ഞു. എന്തായാലും ഗോപിക പറഞ്ഞ കാര്യങ്ങള്‍ ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്.
Read More: 'നന്ദിനി'യുടെയും 'ആദിത്യ കരികാലന്റെ'യും കുട്ടിക്കാലം, വീഡിയോ പുറത്ത്
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ