വൈൽഡ് കാർഡിൽ എൻട്രി, ഒരാഴ്ചയ്ക്കുള്ളിൽ അപ്രതീക്ഷിത പുറത്താകൽ; തിരിച്ചുവരവ് സാധ്യമോ! ഹനാന് സംഭവിച്ചതെന്ത്?

Published : Apr 14, 2023, 09:05 PM IST
വൈൽഡ് കാർഡിൽ എൻട്രി, ഒരാഴ്ചയ്ക്കുള്ളിൽ അപ്രതീക്ഷിത പുറത്താകൽ; തിരിച്ചുവരവ് സാധ്യമോ! ഹനാന് സംഭവിച്ചതെന്ത്?

Synopsis

ഇന്ന് ലൈവിനിടെ ഉച്ചയോടെ ക്ഷീണം കൂടുകയായിരുന്നു. ഇതോടെ ഹനാനെ ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങൾ കേട്ടറിഞ്ഞ ശേഷം ഹനാനെ മെഡിക്കൽ റൂമിലേക്ക് മാറ്റുകയായിരുന്നു. ഇതിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്

ബി​ഗ് ബോസ് മലയാളം പ്രേക്ഷകരെ സംബന്ധിച്ച് അപ്രതീക്ഷിത വാർത്തയായിരുന്നു ഹനാന്‍റെ പുറത്താകൽ. ബിഗ് ബോസിന്‍റെ ചരിത്രത്തിൽ എന്നും വലിയ വഴിത്തിരിവുകൾക്ക് കളമൊരുക്കിയവരാണ് വൈൽഡ് കാർഡ് എൻട്രികൾ. ഈ സീസണിൽ അത്തരമൊരു പ്രതീക്ഷയുമായാണ് ഹനാൻ കടന്നുവന്നത്. സീസൺ അഞ്ചിലെ ആദ്യ വൈൽഡ് കാർഡ് എൻട്രിയായിരുന്നു ഹനാൻ. എന്നാൽ ഏറെ പ്രതീക്ഷകളുമായി ബിബി ഹൗസിലെത്തിയ ഹനാൻ അപ്രതീക്ഷിതമായി പുറത്തേക്ക് പോകുകയാണ്. ഷോയിലെത്തി ഒരാഴ്ചക്കകമാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹനാന് പുറത്തേക്ക് പോകേണ്ടിവന്നത്. താൽകാലികമായാണ് പുറത്തേക്ക് പോകുന്നതെങ്കിലും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ എന്നത് കണ്ടറിയണം.

ഷോയിലെത്തി ഒരാഴ്ചക്കകം തന്നെ ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹനാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു. ശേഷം ഇന്ന് ഹനാന്റെ ആരോ​ഗ്യസ്ഥിതി മോശമാണെന്ന് അറിയിച്ച ബി​ഗ് ബോസ് താരം താത്കാലികമായി ഷോയിൽ നിന്നും മാറി നിൽക്കുക ആണെന്ന് പറഞ്ഞു. ഹനാന്‍റെ പെട്ടിയടക്കമുള്ള കാര്യങ്ങൾ മറ്റ് മത്സരാർത്ഥികൾ പാക്ക് ചെയ്ത് കൊടുക്കാനും ബി​ഗ് ബോസ് നിർദ്ദേശിച്ചു.

ഹനാൻ ബി​ഗ് ബോസിൽ നിന്നും പുറത്ത് !

ഈ ആഴ്ചയിലെ വീക്കിലി ടാസ്കിന് ശേഷമാണ് ഹനാന് ആരോ​ഗ്യ പ്രശ്നങ്ങൾ തുടങ്ങിയത്. മാനസികമായി തളർന്നിരിക്കുകയാണെന്നത് ഹനാൻ തന്നെ വ്യക്തമാക്കിയിരുന്നു. സമാധാനം വേണമെന്നതും ഹനാൻ ഷോയ്ക്കിടെ പറഞ്ഞു. ഷോയിലെ മറ്റ് മത്സരാർത്ഥികളിൽ പലരും സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഹനാൻ അത് കാര്യമാക്കിയില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം ഇന്നലെ ഭക്ഷണം കഴിക്കാനും താരം എത്തിയിരുന്നില്ല. നോമിനേഷനിൽ തന്‍റെ പേര് വന്നതും ഹനാനെ മാനസികമായി തളർത്തി എന്ന് വേണം കരുതാൻ. ഇതിന് പിന്നാലെ കണ്ണീരോടെ കിടന്ന ഹനാനെയാണ് ഷോയിൽ കണ്ടത്. ഇന്ന് ലൈവിനിടെ ഉച്ചയോടെ ക്ഷീണം കൂടുകയായിരുന്നു. ഇതോടെ ഹനാനെ ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങൾ കേട്ടറിഞ്ഞ ശേഷം ഹനാനെ മെഡിക്കൽ റൂമിലേക്ക് മാറ്റുകയായിരുന്നു. ഇതിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്