'സെറീനയെ ഇപ്പോഴും ഇഷ്‍ടമാണ്', കൊച്ചിയിലെത്തിയ ജുനൈസിന്റെ പ്രതികരണം

Published : Jul 03, 2023, 10:22 PM ISTUpdated : Jul 03, 2023, 10:23 PM IST
'സെറീനയെ ഇപ്പോഴും ഇഷ്‍ടമാണ്', കൊച്ചിയിലെത്തിയ ജുനൈസിന്റെ പ്രതികരണം

Synopsis

ബിഗ് ബോസ് കഴിഞ്ഞ് കൊച്ചിയിലെത്തിയ ജുനൈസ് പ്രതികരിക്കുന്നു.

ബിഗ് ബോസില്‍ മൂന്നാം സ്ഥാനത്തെത്തിയത് ജുനൈസ് ആണ്. അഖില്‍ മാരാരും ജുനൈസും തമ്മില്‍ ഹൗസില്‍ വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ അതൊക്കെ അവിടെ കഴിഞ്ഞുവെന്നാണ് ജുനൈസ് പ്രതികരിച്ചിരിക്കുന്നത്. സെറീനയോട് ഇപ്പോഴും തനിക്ക് ഇഷ്‍ടമുണ്ടെന്നും ജുനൈസ് കൊച്ചിയില്‍ മടങ്ങിയത്തി മാധ്യമ പ്രവര്‍ത്തകരോട് വിമാനത്താവളത്തില്‍ വെച്ച് സംസാരിക്കവേ വ്യക്തമാക്കി.

ജുനൈസിന്റെ വാക്കുകള്‍

വളരെ സന്തോഷം തോന്നുന്നു ഇപ്പോള്‍. എനിക്ക് 100 ദിവസം നില്‍ക്കാനായത് ഭയങ്കര ഭാഗ്യം. ഇത്രയും മാധ്യമങ്ങളെയൊന്നും താൻ പ്രതീക്ഷിച്ചില്ല. ബിഗ് ബോസ് പ്രവചനാതീതം അല്ലേ. അതിനാല്‍ എനിക്കും ചില പ്രതീക്ഷകളുണ്ടായിരുന്നു. ഒരു എഴുപതാം ദിവസമൊക്കെ അറിയാനായി, അഖില്‍ സീസണ്‍ കൊണ്ടുപോകുമെന്ന്. പുള്ളിക്കാണ് പുറത്ത് ഭയങ്കര സപ്പോര്‍ട്ടെന്ന്. വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു. കുറേ കാര്യങ്ങള്‍ തനിക്ക് പഠിക്കാനായിരുന്നു. മാരാര്‍ അര്‍ഹതയുള്ള ആളു തന്നെയാണ്. ബ്രില്യന്റായ ഒരു ഗെയിമറാണ് അദ്ദേഹം. ട്രോളൊക്കെ കണ്ട് താൻ ചിരിക്കുകയായിരുന്നു. 21 പേരും ക്വാളിറ്റി ഉള്ളയാളാണ്. റിനോഷ് ടോപ് ത്രീയില് വരണമെന്നുണ്ടായിരുന്നു. നല്ല മനുഷ്യത്വമുള്ള ആളാണ് അവൻ. അവൻ ടോപ് ത്രീയില്‍ വരാത്തതില്‍ തനിക്ക് സങ്കടം ഉണ്ട്. ഹൗസില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ അഖിലിനെ ഹഗ് ചെയ്‍തു. ആ വീട്ടിനുള്ളില്‍ സംഭവിച്ച എല്ലാ കാര്യങ്ങളും അവിടെ വെച്ചാണ് എല്ലാ ഫൈനലിസ്റ്റുകളും പുറത്തേയ്‍ക്ക് ഇറങ്ങിയത്. ഞാൻ ഒറിജിനലായിട്ടായിരുന്നു.

സെറീനയുമായുള്ള അടുപ്പം സ്‍ട്രാറ്റജി ആയിരുന്നില്ല. സെറീന നോ പറഞ്ഞപ്പോള്‍ ഞാനും അങ്ങനെ നിര്‍ത്തി. അതിനുള്ളില്‍ നമ്മള്‍ ഇമോഷണലി കണക്റ്റാകും. കുറേ ആള്‍ക്കാരുമായി നമ്മള്‍ അടുത്തുപോകും. കുറേ ആള്‍ക്കാരുമായി പിണങ്ങി പോകും. ഇമോഷൻസ് നമുക്ക് കണ്‍ട്രോള്‍ ചെയ്‍ത് കൊണ്ടുപോകാൻ പറ്റും എന്നൊക്കെ വിചാരിക്കും. അത് പക്ഷേ വല്ലാത്ത വീടാണ്. സെറീനയെ ഇപ്പോഴും ഇഷ്‍ടമാണ്. സെറീന കൊച്ചിയിലേക്ക് ഇപ്പോള്‍ വരും.

Read More: യൂട്യൂബര്‍ ഡ്യൂഡ് വിക്കിയുടെ സംവിധാനത്തിലുള്ള ചിത്രം, നായികയായി നയൻതാര

മങ്ങിയ തുടക്കം; ഒടുവിൽ ശോഭയോടെ ഫിനാലെയിൽ തിളങ്ങി ശോഭ വിശ്വനാഥ്

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്