കണക്ക് കൂട്ടലുകള്‍ പിഴച്ചു; 3500 പോയന്‍റ് കളഞ്ഞ് കുളിച്ച് ബിഗ്ബോസ് വീട്ടിലെ അംഗങ്ങള്‍

Published : Apr 15, 2023, 09:55 AM ISTUpdated : Apr 15, 2023, 09:57 AM IST
കണക്ക് കൂട്ടലുകള്‍ പിഴച്ചു; 3500 പോയന്‍റ് കളഞ്ഞ് കുളിച്ച് ബിഗ്ബോസ് വീട്ടിലെ അംഗങ്ങള്‍

Synopsis

ഇത്തരത്തില്‍ ബിഗ്ബോസ് മലയാളം സീസണ്‍ 5 മൂന്നാം ആഴ്ച ബിഗ്ബോസ് വീട്ടിലെ അംഗങ്ങള്‍ക്ക് നല്‍കിയ ലക്ഷ്വറി പൊയന്‍റുകള്‍ 3500 ആണ്. 

തിരുവനന്തപുരം: ബിഗ്ബോസ് വീട്ടിലെ അംഗങ്ങള്‍ അവശ്യസാധനങ്ങള്‍ക്ക് പുറമേ കൂടുതലായി ആഹാര സാധനങ്ങള്‍ വാങ്ങാന്‍ അവസരം ഒരുക്കുകയാണ് ലക്ഷ്വറി ബജറ്റ്. ഒരോ വീക്കിലി ടാസ്കിലെയും പ്രകടത്തെ അടിസ്ഥാനമാക്കി നല്‍കുന്നതാണ് ലക്ഷ്വറി ബജറ്റ്. ഇത്തരത്തില്‍ ലഭിക്കുന്ന ലക്ഷ്വറി പൊയന്‍റ്സ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും.

ഇത്തരത്തില്‍ ബിഗ്ബോസ് മലയാളം സീസണ്‍ 5 മൂന്നാം ആഴ്ച ബിഗ്ബോസ് വീട്ടിലെ അംഗങ്ങള്‍ക്ക് നല്‍കിയ ലക്ഷ്വറി പോയന്‍റുകള്‍ 3500 ആണ്. ഇത് വലിയൊരു തുകയാണ്. ഇത് അനുസരിച്ച് വീട്ടിലെ അഞ്ചുപേര്‍ക്ക് ആക്ടിവിറ്റി ഏരിയയിലെ പ്ലാസ്മ ടിവിയില്‍ നിന്നും വേണ്ട വസ്തുക്കള്‍ നിശ്ചിത സമയത്തിനുള്ളില്‍ തെരഞ്ഞെടുക്കാം. പൂര്‍ണ്ണമായും ടീം വര്‍ക്കായി ചെയ്യേണ്ട കാര്യത്തില്‍ വീട്ടില്‍ നിന്നും അഞ്ചുപേരാണ് പോയത്.

ശോഭ, ശ്രുതി, അഞ്ജൂസ്, നാദിറ, സെറീന എന്നിവരാണ് അവര്‍. വീക്കിലി ടാസ്കിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഇതില്‍ ശ്രുതിയും ശോഭയും സാധനങ്ങള്‍ സെലക്ട് ചെയ്യാനും, സെറീന ബോര്‍ഡില്‍ എഴുതാനും, അഞ്ജൂസ്, നാദിറ എന്നിവര്‍ കണക്ക് നോക്കാനുമായിരുന്നു. അനുവദിച്ച പോയന്‍റില്‍ കൂടുതല്‍ പര്‍ച്ചേസ് നടത്തിയാല്‍ എല്ലാ പോയന്‍റും നഷ്ടപ്പെടും എന്ന് ബിഗ്ബോസ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അത് തന്നെയാണ് സംഭവിച്ചതും.  സെറീനയുടെ ബോര്‍ഡിലെ കണക്ക് കൂട്ടിയപ്പോള്‍ നൂറു പോയന്‍റ് കൂടി. പിന്നീട് ലക്ഷ്വറി വിഭവങ്ങള്‍ ഒന്നും ലഭിക്കില്ലെന്ന് ബിഗ് ബോസ് അറിയിച്ചു. നാദിറയും സെറീനയും തമ്മില്‍ തര്‍ക്കം ഉണ്ടായെങ്കിലും. എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് ശ്രുതി ഇടപെട്ടു. വീട്ടില്‍ പലരും ഇതില്‍ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ചിലപ്പോള്‍ വരും ദിവസങ്ങളില്‍ ഇത് ചൂടേറിയ വിഷയമാകാം. 

'അന്ന് അത്തയ്ക്ക് പൈനാപ്പിൾ ഷോപ്പ് ഉണ്ടായിരുന്നു, അതെനിക്ക് അപമാനമായി തോന്നി'; റെനീഷ

ബിബി ഹൗസ് ഇനി 'ശോഭേച്ചി' ഭരിക്കും; മൂന്നാം ആഴ്ചയിലെ ക്യാപ്റ്റനായി

PREV
Read more Articles on
click me!

Recommended Stories

എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്
ബഹളക്കാര്‍ക്കിടയിലെ സൗമ്യന്‍; ബിഗ് ബോസ് 19 വിജയിയെ പ്രഖ്യാപിച്ച് സല്‍മാന്‍, ലഭിക്കുന്നത് അനുമോളേക്കാള്‍ ഉയര്‍ന്ന തുക