
ബിഗ് ബോസ് സീസണുകളിൽ മത്സരാർത്ഥികൾ എല്ലാവരും കഠിന പ്രയത്നം നടത്തുന്നത് ഒരുതവണയെങ്കിലും ക്യാപ്റ്റൻ ആകുക എന്നതാണ്. ക്യാപ്റ്റനായാൽ നോമിനേഷൻ മുക്തരാകും എന്നത് തന്നെയാണ് അതിന് കാരണം. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടമാകും ഇതിനായി നടത്തുക. വെള്ളിയാങ്കല്ല് എന്ന വീക്കിലി ടാസ്കിൽ വിജയിച്ച് ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തിയ ശോഭ വിശ്വനാഥ് നാദിറ എന്നിവരാണ് ഈ ആഴ്ച ക്യാപ്റ്റൻസിക്കായി മത്സരിച്ചത്. വാശിയേറിയ പോരാട്ടത്തിന് ഒടുവിൽ ശോഭ വിജയ കിരീടം ചൂടുകയും ചെയ്തു.
ക്യാപ്റ്റൻസി ടാസ്ക്
ഗാർഡൻ ഏരിയയിൽ ക്യാപ്റ്റൻസി മത്സരാർത്ഥികൾക്കായി രണ്ട് ചരിഞ്ഞ പ്രതലങ്ങൾ അതിന്റെ മധ്യഭാഗത്തായി വൃത്താകൃതിയിൽ ഉള്ള ഒരു പ്രതലവും ഉണ്ടായിരിക്കും. ഇതിന് സമീപത്തായി രണ്ട് മത്സരാർത്ഥികൾക്കും ചെറിയ ശുഷിരങ്ങൾ ഉള്ള പലകകളും വച്ചിട്ടുണ്ടായിരിക്കും. ഓരോ പലകകളിലും വ്യത്യസ്ത എണ്ണത്തിലാകും ശുഷിരങ്ങൾ ഉണ്ടായിരിക്കുക. സുരക്ഷ ഉപകരങ്ങൾ ധരിച്ചതിന് ശേഷം ബസർ ശബ്ദം കേൾക്കുമ്പോൾ രണ്ട് മത്സരാർത്ഥികളും ഓരോ പലകകൾ വീതം എടുത്ത് പടികൾ കയറി ചരിഞ്ഞ പ്രതലത്തിന്റെ താഴത്തെ ഭാഗം മുതൽ വയ്ക്കേണ്ടതാണ്. ഒരു പലക വച്ച ശേഷം ഇറങ്ങി വന്ന് അടുത്ത പലക കൊണ്ടുപോയി വയ്ക്കുക. പലക വയ്ക്കാൻ സാധിക്കുന്നില്ലെങ്കിൽ തിരികെ കൊണ്ടുവന്ന് മാറ്റിവച്ച് ശേഷം അടുത്തത് എടുക്കേണ്ടതാണ്. ഏറ്റവും ആദ്യം വൃത്താകൃതിയിലുള്ള പ്രതലത്തിൽ പലകകൾ വച്ച് പൂർത്തിയാക്കുന്ന വ്യക്തി ആയിരിക്കും ഈ ആഴ്ചയിലെ ക്യാപ്റ്റൻ.
'ആറാം മാസം മരിക്കാൻ വിഷം എടുത്തു, അന്നാദ്യമായി അമ്പു വയറ്റിൽ കിടന്നൊരു തട്ട്, പിന്നീട്..'; ഗോപിക
പിന്നീട് നടന്നത് ശോഭയും നാദിറയും തമ്മിലുള്ള വാശിയേറിയ പോരാട്ടം ആയിരുന്നു. ഇരുവരെയും പ്രോത്സാഹിപ്പിച്ച് കൊണ്ട മറ്റുള്ളവരും ഒപ്പം കൂടി. വാശിയേറിയ മത്സരത്തിനൊടുവിൽ ശോഭ അടുത്ത ആഴ്ചയിലെ ക്യാപ്റ്റനായി. ബിഗ് ബോസ് സീസൺ അഞ്ചിലെ മൂന്നാമത്തെ ക്യാപ്റ്റനാണ് ശോഭ. ക്യാപ്റ്റനായതോടെ നോമിനേഷൻ മുക്തിയും ശോഭയ്ക്കുണ്ട്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ