
ബിഗ് ബോസില്‍ ടാസ്‍കുകള്‍ മാത്രമല്ല തര്‍ക്കങ്ങളും സൗഹൃദ തമാശകളുമൊക്കെ ഉണ്ടാകാറുണ്ട്. ബിഗ് ബോസ് തനിക്ക് വസ്‍ത്രങ്ങള്‍ എത്തിക്കാത്തതിനാല്‍ മനീഷ പ്രതിഷേധിക്കുന്നതിന്റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുകയാണ്. മനീഷയുടെ പ്രതിഷേധം വളരെ രസകരമായിട്ടാണ്. ബിഗ് ബോസ് ഹൗസിലെ പുതിയ മത്സരാര്‍ഥിയെന്നാണ് വിഷ്‍ണു പറയുന്നത്.
എന്തായാലും വളരെ രസകരമായ രംഗങ്ങള്‍ ഇന്നത്തെ എപ്പിസോഡിലുണ്ടാകുമെന്ന് പ്രമൊയില്‍ നിന്ന് വ്യക്തമാകുന്നു. ഇതെന്റെ പ്രതിഷേധമാണ്. ഞാൻ ഒമര്‍ ലുലുവിന്റെ ഡ്രസ് ആണ് ധരിച്ചിരിക്കുന്നതെന്നും മനീഷ പറയുന്നു. എന്നെ തോല്‍പ്പിക്കാമെന്ന് വിചാരിച്ചോ എന്നും മനീഷ പ്രൊമോയില്‍ ചോദിക്കുന്നു.
'പാവക്കൂത്ത്' എന്ന രസകരമായ വീക്ക്‍ലി ടാസ്‍കാണ് ബിഗ്ബോസ് വീട്ടിലെ അംഗങ്ങള്‍ ഇന്നലെ വിജയകരമായി അവസാനത്തിലെത്തിച്ചിരിക്കുന്നത്. ഗാര്‍ഡന്‍ എരിയയില്‍ കുറേയേറെ പാവകള്‍ ഉണ്ടാകുമെന്ന് ബിഗ് ബോസ് വ്യക്തമാക്കി. ഒരു ബസര്‍ കേള്‍ക്കുമ്പോള്‍ പാവകളില്‍ ഒന്ന് എടുത്ത് നിശ്ചിത വഴിയിലൂടെ ഓടി 'ഡോള്‍ വീട്ടില്‍' പാവ വയ്ക്കണം. എന്നാല്‍ പാവ വയ്ക്കാന്‍ സ്ലോട്ട് ഒന്ന് കുറവായിരിക്കും. ഇത്തരത്തില്‍ ആരുടെ പാവയാണോ സ്ലോട്ടില്‍ വയ്ക്കാന്‍ കഴിയാതെ ആകുന്നത് അയാള്‍ പുറത്താകും. ഇതിനൊപ്പം സുപ്രധാനമായ കാര്യം സ്വന്തം പേരിലുള്ള പാവ ഒരിക്കലും എടുത്ത് ഓടാന്‍ പാടില്ല. എല്ലാവരും വളരെ വാശിയോടെയായിരുന്നു പങ്കെടുത്തത്
അതായത് ഒരു മത്സരാര്‍ത്ഥിയെ പുറത്താക്കണോ മുന്നില്‍ എത്തിക്കണോ എന്നത് വീട്ടിലെ മറ്റൊരു അംഗത്തിന്‍റെ മനസില്‍ തോന്നുന്നതു പോലെയാണെന്നും വ്യക്തം. അവസാനം വീക്ക്‍ലി ടാസ്‍കില്‍ അവശേഷിക്കുന്ന മൂന്നുപേര്‍ ക്യാപ്റ്റന്‍ ടാസ്‍കിലേക്ക് തെരഞ്ഞെടുക്കപ്പെടും എന്നതിനാല്‍ വീട്ടിലെ സൗഹൃദവും ഇതില്‍ നിര്‍ണായകമായിരുന്നുവെന്ന് എല്ലാവര്‍ക്കും വ്യക്തമായിരുന്നു. ഓരോ അംഗവും ടാസ്‍ക് മനോഹരമാക്കാൻ വളരെയധികം ശ്രമിച്ചു. ദേവു, വിഷ്‍ണു, മിഥുൻ എന്നിവരാണ് ക്യാപ്റ്റൻ ടാസ്‍കിനായി തെരഞ്ഞെടുക്കപ്പെട്ടത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ