
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ഗ്രാൻഡ് ഫിനാലെയ്‍ക്ക് ഇനി രണ്ട് ദിവസം മാത്രം. അതിന്റെ ആവേശത്തിലാണ് ബിഗ് ബോസ് ഷോയിലെ മത്സരാര്‍ഥികളും പ്രേക്ഷകരും. ഇപ്പോഴിതാ വീട്ടിലെ ഹൃദ്യമായ നിമിഷങ്ങളുടെ വീഡിയോ പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്.
ബിഗ് ബോസില്‍ ഫാമിലി വീക്കിയായിരുന്നു കഴിഞ്ഞ ആഴ്‍ച നടന്നത്. ബിഗ് ബോസ് മത്സാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ ഹൗസിലേക്ക് എത്തിയത് എല്ലാവര്‍ക്കും സര്‍പ്രൈസായി. പ്രേക്ഷകരും ആ സമാഗമം ഏറ്റെടുത്തു. മത്സാര്‍ഥികള്‍ക്ക് വീട്ടിന് പുറത്തെ വിശേഷങ്ങള്‍ എന്ത് എന്ന് മനസ്സിലാക്കാനുള്ള ഒരു അവസരവും ആയിരുന്നു അത് എന്നതിനാല്‍ പിന്നീട് ഗെയിമില്‍ ചില മാറ്റങ്ങള്‍ പ്രകടമാകുന്നതും കണ്ടു.
ഏറ്റവും ഒടുവില്‍ നാടകീയ സംഭവങ്ങള്‍ക്ക് ഒടുവില്‍ നാദിറ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് പ്രേക്ഷകരെയും മത്സരാര്‍ഥികളെയും ഞെട്ടിച്ച ഒരു കാര്യം. പണപ്പെട്ടിയിലെ പണം സ്വീകരിച്ചുകൊണ്ട് നാദിറ ഷോ വിടാൻ തീരുമാനമെടുക്കുകയായിരുന്നു. ടിക്കറ്റ് ടു ഫിനാലെയിലെ വിവിധ ടാസ്‍കുകളില്‍ ജയിച്ച് ഫൈനലില്‍ എത്തിയ ഒന്നാമത്തെ മത്സരാര്‍ഥിയായിരുന്നു നാദിറ. പ്രേക്ഷകര്‍ പ്രതീക്ഷയുണ്ടായിരുന്ന മത്സാര്‍ഥി ടാസ്‍കിന്റെ ഭാഗമായുള്ള പണപ്പെട്ടിയെടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങാൻ തീരുമാനിച്ചതിനെ അവരുടെ സാഹചര്യം മനസ്സിലാക്കി ചിലര്‍ അഭിനന്ദിച്ചപ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശനവുമായി എത്തുകയും ചെയ്‍തു.
ഇന്നലെ വീട്ടിലേക്ക് പഴയ മത്സരാര്‍ഥികള്‍ വന്നതിന്റെ ആഘോഷമായിരുന്നു നടന്നത്. പുറത്തുപോയ മത്സാരാര്‍ഥികള്‍ തിരിച്ച് എത്തിയപ്പോള്‍ ഹൗസില്‍ ഉള്ളവര്‍ മികച്ച വരവേല്‍പാണ് നല്‍കിയത്. പുറത്തെ വിശേഷങ്ങള്‍ അവരില്‍ നിന്ന് ചോദിച്ച് മനസ്സിലാക്കാൻ മത്സരാര്‍ഥികള്‍ ആകാംക്ഷ കാട്ടുന്നുണ്ടായിരുന്നു. വീട്ടിലെ മനോഹര നിമിഷങ്ങള്‍ ഓര്‍മിപ്പിക്കുന്ന വീഡിയോ പ്രൊമൊയാണ് ഏഷ്യാനെറ്റ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
Read More: 'പ്രണയകഥ മുഴുവനായി ശരിയല്ല', ഇതൊരു എന്റര്‍ടെയ്‍ൻമെന്റ് ഷോയല്ലേയെന്ന് മാരാരോട് മിഥുൻ
'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ