'ചോദ്യം ചെയ്യുന്നുണ്ടെങ്കില്‍ എന്‍ഐഎ, താങ്ങാൻ പറ്റില്ല ആ പയ്യന്'; മിഥുന്റെ 'ജീവിത ഗ്രാഫി'ൽ മേജര്‍ രവി

Published : Jun 12, 2023, 09:50 AM ISTUpdated : Jun 12, 2023, 04:43 PM IST
'ചോദ്യം ചെയ്യുന്നുണ്ടെങ്കില്‍ എന്‍ഐഎ, താങ്ങാൻ പറ്റില്ല ആ പയ്യന്'; മിഥുന്റെ 'ജീവിത ഗ്രാഫി'ൽ മേജര്‍ രവി

Synopsis

പാരാ കമാന്റോയിൽ സ്ത്രീകളേയില്ലെന്ന് സംവിധായകനും നടനും കൂടിയായ മേജര്‍ രവിയും പറയുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ നാല് ഫൈനലിലേക്ക് അടുക്കാൻ ഇനി ഏതാനും നാളുകൾ മാത്രമാണ് ബാക്കി. ആരാകും ആ വിജയ കിരീടം ചൂടുക എന്നും ഫൈനൽ ഫൈവിൽ ആരൊക്കെ എത്തുമെന്നും അറിയാൻ ഏറെ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഈ അവസരത്തിൽ അനിയൻ മിഥുന്റെ  'ജീവിത ഗ്രാഫു'മായി ബന്ധപ്പെട്ട ചർച്ചകളാണ് ബിബി ഹൗസിലും പുറത്തും നടന്നു കൊണ്ടിരിക്കുന്നത്. പാര കമാന്‍റോ ആയ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവർ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നുമൊക്കെയാണ് അനിയൻ ടാസ്കിൽ പറഞ്ഞിരുന്നത്. എന്നാൽ ഇത് ഇല്ലാത്ത കാര്യമാണെന്ന് മോഹൻലാൽ തന്നെ ഷോയിൽ പറഞ്ഞിരുന്നു. പക്ഷേ അത് അം​ഗീകരിക്കാൻ മിഥുൻ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ ഈ വിഷയത്തിൽ മേജർ രവി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേടുന്നത്. 

പാരാ കമാന്റോയിൽ സ്ത്രീകളേയില്ലെന്ന് സംവിധായകനും നടനും കൂടിയായ മേജര്‍ രവിയും പറയുന്നു. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അനിയന്‍ മിഥുന്‍ പറഞ്ഞ കഥ നുണയാണെങ്കില്‍ എന്ത് നടപടികളായിരിക്കും നേരിടേണ്ടി വരിക എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 

മേജർ രവിയുടെ വാക്കുകൾ ഇങ്ങനെ

അയാൾ ഫേയ്ക്ക് ആണ്. വുഷു ചാമ്പ്യൻഷിപ്പുമായി ബന്ധമില്ലെന്നാണ് അധികാരികൾ തന്നെ പറയുന്നത്. ഇത്രയും വലിയ റീച്ചുള്ള ബി​ഗ് ബോസ് പോലൊരു ഷോയിൽ കയറി നിന്നു കൊണ്ട് ഇന്ത്യൻ ആർമിയെ കുറിച്ചും അതിൽ ഇല്ലാത്ത കാര്യങ്ങളെ ഉണ്ടെന്ന് വരുത്തി തീർത്തു. ഈ വ്യക്തിയെ നമ്മൾ ഒഫീഷ്യൽ ആയിട്ട് വിളിപ്പിച്ച് കഴിഞ്ഞാൽ എന്താകുമെന്ന് അറിയില്ല. കാരണം ലാലേട്ടന്റെ നാല് ചോദ്യങ്ങൾ ആയാൾക്ക് താങ്ങാൻ പറ്റിയില്ല. ബോധം കെട്ട് വീണ് പോയി. ഒഫീഷ്യൽ ആയി ചോദ്യം ചെയ്താൽ അയാൾ ഒറ്റ ചോദ്യത്തിന് തലകറങ്ങി വീഴും. ചിലപ്പോൾ ഹാർട്ട് അറ്റാക്കും വരാം. അയാൾ സംസാരിച്ച രീതി തന്നെ തേർഡ് റേറ്റഡ് ആയിരുന്നു. സ്വന്തം സംസ്കാരവും വിവരമില്ലായ്മയും ആണ് ആ വ്യക്തി തുറന്നുകാട്ടുന്നത്. ഹി ഈസ് ഫേയ്ക്ക് എന്ന് അവിടെ തന്നെ മനസിലാകും. മിഥുൻ ഇന്ത്യൻ ആർമിയെ അപമാനിക്കാൻ കണക്കിന് പറഞ്ഞ കാര്യങ്ങളല്ല. മറിച്ച് താൻ വലിയ സംഭവമാണെന്ന് കാണിക്കാൻ ചെയ്ത കാട്ടിക്കൂട്ടലുകൾ ആണ്. 

നടപടി എടുക്കുക ആണെങ്കില്‍  ആര്‍മി ഇയാള്‍ക്ക് ആദ്യം നോട്ടീസ് അയക്കും. പിന്നീട് ആര്‍മി കേന്ദ്രത്തിന് പരാതി നല്‍കും. പിന്നെ എന്‍ഐഎ ഏറ്റെടുക്കും. എന്‍ഐഎ ഇയാളെ ചോദ്യം ചെയ്യും. താങ്ങാൻ പറ്റില്ല കേട്ടോ ആ പയ്യന്. ഇവിടെ നിങ്ങള്‍ കാണുന്നതല്ല ദേശീയ സുരക്ഷയുടെ കാര്യം. ചോദ്യം ചെയ്യലില്‍ മാപ്പ് പറഞ്ഞാല്‍ രക്ഷപ്പെട്ട് പോയേക്കാം. ലാലേട്ടന്‍ അതിനുള്ള ചാന്‍സ് കൊടുത്തു. പക്ഷെ അവനത് എടുത്തില്ല. അത്രയും മെന്റലി ഓഫായിരിക്കുന്നു. ബിഗ് ബോസിലും അധികനാള്‍ തുടരാനാകുമെന്ന് തോന്നുന്നില്ല. ആക്ഷൻ എടുത്ത് കഴിഞ്ഞാൽ വളരെ സീരിയസ് ആയിരിക്കും. ഞാന്‍ ഇതിനെ കാണുന്നത് മാനസിക പ്രശ്‌നമുള്ളൊരു വ്യക്തി ഒരു സ്വപ്ന ലോകമുണ്ടാക്കി അതിനകത്ത് ജീവിക്കുകയാണ്. 

പൃഥ്വിരാജ് വീണ്ടും ബോളിവുഡിൽ; ഇത്തവണ കജോളിനൊപ്പം

അതേസമയം, മിഥുന്റെ കാമുകി സന എന്ന രീതിയിൽ പ്രചരിക്കുന്ന ഫോട്ടോയെ കുറിച്ചും മേജർ രവി സംസാരിച്ചു. 
പ്രചരിക്കുന്ന ഫോട്ടോയിലേത് പാക്കിസ്ഥാന്‍കാരിയോ ഇറാഖ് വനിതയോ ആണ്. ഫോട്ടോയില്‍ ഷോള്‍ഡറിലുള്ള ലോഗോ കണ്ടാല്‍ അങ്ങനെയാണ് മനസിലാകുന്നത്. പക്ഷെ പാക്കിസ്ഥാനും പട്ടാളത്തിൽ സ്ത്രീകളില്ല. അതിനര്‍ത്ഥം ഇറാഖ് ആയിരിക്കാം. അത് എടുത്ത് എന്റെ സനയാണ് എന്നൊക്കെ പറയുമ്പോള്‍ എന്തോ പ്രശ്‌നമുണ്ട് എന്നും മേജർ രവി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്