
തിരുവനന്തപുരം: ബിഗ്ബോസ് സീസണുകള്‍ തുടങ്ങുമ്പോള്‍ തന്നെ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന കാര്യമാണ് പിആര്‍ വര്‍ക്ക്. ഒരോ സീസണിലെയും മത്സരാര്‍ത്ഥികള്‍ മുന്‍കൂട്ടി തങ്ങള്‍ക്ക് വേണ്ട സപ്പോര്‍ട്ട് പുറത്ത് ഉണ്ടാക്കാന്‍ ചില സജ്ജീകരണങ്ങള്‍ ചെയ്യുന്നു എന്ന ധാരണയാണ് പൊതുവില്‍ പിആര്‍ വര്‍ക്ക് എന്ന് പറയാറ്. മുന്‍ സീസണുകളിലെ ചില മത്സരാര്‍ത്ഥികളെ സംബന്ധിച്ച് ഇത്തരത്തില്‍ ആരോപണങ്ങളും വന്നിരുന്നു.
എന്നാല്‍ ഇത്തവണയും ഈ ചര്‍ച്ച നടക്കുന്നുണ്ട്. ഇത്തവണ പിആര്‍ വര്‍ക്ക് ഉള്ളവര്‍ ആരൊക്കെ എന്നത് ബിഗ്ബോസ് വീട്ടില്‍ തന്നെ ചര്‍ച്ചയാക്കുകയാണ് ഷോ അവതാരകനായ മോഹന്‍ലാല്‍. കഴിഞ്ഞ ദിവസം നോമിനേഷനില്‍ ഉള്ളവരെക്കുറിച്ച് പ്രേക്ഷകര്‍ക്കുള്ള സംശയങ്ങളില്‍ ചിലത് മത്സരാര്‍ത്ഥികളോട് മോഹന്‍ലാല്‍ ചോദിച്ചു. അതിലെ ഒരു പ്രധാന ചോദ്യം ആര്‍ക്കാണ് പിആര്‍ വര്‍ക്ക് ഉള്ളത് എന്നതായിരുന്നു.
പുറത്ത് പിആര്‍ വര്‍ക്ക് നടക്കുന്നതുകൊണ്ട് ബിഗ്ബോസ് വീട്ടില്‍ നിലനിന്നുപോകുന്ന രണ്ടുപേര്‍ ആരൊക്കെ എന്നതായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. അതില്‍ ആദ്യം പ്രതികരിച്ചത് റെനീഷയാണ്. ശ്രുതിയുടെയും സാഗറിന്‍റെയും പേരാണ് റെനീഷ പറഞ്ഞത്. ശ്രുതിയും സാഗറും തന്നെയാണ് ശോഭയും പറഞ്ഞത്. സെറീന അനുവിന്‍റെയും, ശ്രുതിയുടെയും പേരാണ് പറഞ്ഞത്.
ശ്രുതി സാഗറിന്‍റെയും അനുവിന്‍റെയും പേരാണ് പറഞ്ഞത്. അനു സാഗറിന്‍റെയും ശോഭയുടെയും പേരാണ് പറഞ്ഞത്. അനുവിന്‍റെയും ശ്രുതിയുടെയും പേരാണ് സാഗര്‍ പറഞ്ഞത്. വിഷ്ണു സാഗറിന്‍റെയും ശോഭയുടെ പേരാണ് പറഞ്ഞത്. ശോഭയുടെയും സാഗറിന്‍റെയും പേരാണ് സാഗറിന്‍റെ സുഹൃത്തായ ജുനൈസ് പറഞ്ഞത്. സാഗറും ശോഭയും തന്നോട് ഇത് സംബന്ധിച്ച് പ്രതികരിച്ചെന്നും ജുനൈസ് പറയുന്നു.
അഖില്‍ മാരാര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെയും, അതിഥികളുടെയും പെരുമാറ്റത്തിലൂടെ പിആര്‍ വര്‍ക്ക് ഉള്ളത് ശോഭയ്ക്കും സാഗറിനുമാണെന്ന് പറഞ്ഞു. നാദിറ അനുവിന്‍റെയും ശ്രുതിയുടെയും പേരാണ് പറഞ്ഞത്. ഷിജു സാഗറിനെയും ശോഭയെയുമാണ് പറഞ്ഞത്. സെറീനയെയും, സാഗറിനെയുമാണ് മിഥുന്‍ പറഞ്ഞത്. റിനോഷ് സാഗറിന്‍റെയും ശോഭയുടെയും പേരാണ് പറഞ്ഞത്.
എന്തായാലും പിആര്‍ വര്‍ക്കിന്‍റെ ബലത്തിലാണ് ബിഗ്ബോസ് വീട്ടില്‍ പിടിച്ചുനില്‍ക്കുന്നതെന്ന് ബിഗ്ബോസ് വീട്ടിലുള്ളവര്‍ വിശ്വസിക്കുന്ന രണ്ടുപേര്‍ ശോഭയും സാഗറുമാണെന്ന് ഇതോടെ വ്യക്തമായി.
"ഞാൻ ബിഗ്ഗ്‌ബോസിൽ ഫെയ്ക്ക് ആയിട്ട് നിന്നിട്ടില്ല " ഉറച്ച നിലപാടിൽ ശ്രുതി ലക്ഷ്മി
ഒരാള്‍ കൂടി പുറത്ത്! 55-ാം ദിവസം ബിഗ് ബോസിലെ അടുത്ത എലിമിനേഷന്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ