ലഖ്‍നൗവിൽ വച്ചായിരുന്നു ഹൽദി ചടങ്ങുകള്‍.

ബിഗ് ബോസ് മലയാളം സീസൺ 7 മത്സരാർഥികളിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് അക്ബർ ഖാൻ. അതിനു മുൻപ് സംഗീത റിയാലിറ്റി ഷോകളിലൂടെയും അക്ബർ പ്രേക്ഷകരുടെ മനം കവർന്നിട്ടുണ്ട്. തന്റെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഇപ്പോൾ അക്ബറിന്റെ സോഷ്യൽ ഫീഡിൽ നിറയെ. നോർത്ത് ഇന്ത്യൻ സ്വദേശിയായ ഡോ.ഷെറിൻ ഖാനാണ് അക്ബറിന്റെ വധു. രണ്ടു വർഷം മുൻപ് അക്ബറിന്റെയും ഷെറിന്റെയും നിക്കാഹ് കഴിഞ്ഞിരുന്നു. ഇവരുടെ ഹൽദി, മെഹന്ദി, സംഗീത് ചടങ്ങുകളെല്ലാം ലഖ്‍നൗവിൽ വെച്ച് നോർത്ത് ഇന്ത്യൻ രീതിയിലാണ് നടന്നത്.

Add Asianetnews as a Preferred SourcegooglePreferred

"രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ഞങ്ങളുടെ വിവാഹ റിസപ്ഷൻ കഴിഞ്ഞിരിക്കുകയാണ്. ലഖ്‍നൗവിൽ വച്ചായിരുന്നു ഹൽദി, മെഹന്ദി, സംഗീത് ഒക്കെ കഴിഞ്ഞു. ഇനി നാട്ടിലെ ചടങ്ങുകളാണ്," എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ അക്ബർ ഖാൻ പറയുന്നത്.

സീ മലയാളം ചാനലിലെ സംഗീത റിയാലിറ്റി ഷോ ആയ സ രി ഗ മ പ കേരളത്തിലെ ഒരു മത്സരാർഥിയായാണ് അക്ബർ ഖാൻ എന്ന അനുഗ്രഹീത ഗായകനെ മലയാളികൾ ആദ്യം കാണുന്നത്. പാട്ട് മാത്രമല്ല ചുറ്റുപാടിലും ഊർജ്ജം നിറയ്ക്കുന്ന വ്യക്തിത്വം കൂടിയാണ് അദ്ദേഹത്തിന്റേത്. നിലവിൽ പിന്നണിഗായകനും സംഗീത സംവിധായകനും ഒക്കെയാണ് അക്ബർ ഖാൻ. ഒപ്പം ഏഷ്യാനെറ്റിന്റെ സംഗീത റിയാലിറ്റി ഷോ ആയ സ്റ്റാർ സിംഗറിലെ മെന്ററുമാണ്.

ലഖ്‍നൗവിലെ രാജകീയ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് ഡോക്ടർ ഷെറിൻ ഖാൻ. ബിഗ് ബോസ് ഷോയിൽ ഫാമിലി വീക്കിന്റെ ഭാഗമായി അക്ബറിനെ കാണാൻ ഷെറിൻ എത്തിയപ്പോൾ തന്നെ ഈ ജോഡികൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്‍തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക