ആ വൻ തുകയുമെടുത്ത് നാദിറ പുറത്തുപോയി, ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഇത് ആദ്യം

Published : Jun 28, 2023, 03:26 PM ISTUpdated : Jun 28, 2023, 03:56 PM IST
ആ വൻ തുകയുമെടുത്ത് നാദിറ പുറത്തുപോയി, ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഇത് ആദ്യം

Synopsis

പണപ്പെട്ടിയിലെ പണത്തിനു പുറമേ ഇത്രയും ദിവസത്തെ പ്രതിഫലവും നാദിറയ്‍ക്ക് ലഭിക്കും.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ നിന്ന് ഒരാള്‍ കൂടി പുറത്ത്. ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയില്‍ ആദ്യം എത്തിയ നാദിറയാണ് പുറത്തായിരിക്കുന്നത്. പണപ്പെട്ടിയിലെ പണം സ്വീകരിച്ചാണ് നാദിറ ഷോയില്‍ നിന്ന് പടിയിറങ്ങിയിരിക്കുന്നത്.  7.50000 രൂപയുടെ മണിബോക്സ് എടുത്താണ് ഷോയില്‍ നിന്ന് നാദിറ പുറത്തായത്.

ബിഗ് ബോസ് ഷോയില്‍ 'പണപ്പെട്ടി' എന്ന ടാസ്‍കായിരുന്നു നടന്നുകൊണ്ടിരുന്നത്, പണപ്പെട്ടിയിലെ പണം സ്വന്തമാക്കി ആര്‍ക്കും ഷോയില്‍ നിന്ന് പുറത്തുപോകാം എന്നായിരുന്നു വ്യവസ്ഥ. ആരാകും പണം കൈക്കലാക്കി ആദ്യമായി ഹൗസിന്റെ പടിയിറങ്ങുക എന്നതിന്റെ ആകാംക്ഷയിലായിരുന്നു ആരാധകര്‍. എന്തായാലും നാദിറ പണം സ്വീകരിച്ചുവെന്ന വാര്‍ത്തയാണ് പുറത്തായിരിക്കുന്നത്.

എനിക്ക് വോട്ട് ചെയ്‍ത പ്രേക്ഷകരോട് ക്ഷമ ചോദിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് നാദിറ മടങ്ങിയത്. നിങ്ങള്‍ എന്റെ അവസ്ഥ മനസിലാക്കണം. ഒരുപാട് കഷ്‍ടപ്പാടുകള്‍ മറികടന്ന് വന്നതാണ്. ഈ പണം എനിക്ക് വിലപിടിച്ചതാണ്. ഞാൻ ജേതാവായി തന്നെയാണ് മടങ്ങുന്നതെന്നും ഹൗസില്‍ നിന്നിറങ്ങുമ്പോള്‍ നാദിറ വ്യക്തമാക്കി.

ഇതാദ്യമായിട്ടാണ് മലയാളം ബിഗ് ബോസ് ഷോയില്‍ നിന്ന് ഒരാള്‍ പണം കൈപ്പറ്റി പുറത്തുപോകുന്നത്. പണപ്പെട്ടിയിലെ പണം സ്വീകരിക്കാൻ തയ്യാറായിരിക്കുകയാണ് താൻ എന്ന് നേരത്തെ നാദിറ മറ്റ് മത്സരാര്‍ഥികളോട് വ്യക്തമാക്കുകയും ചെയ്‍തിരുന്നു. പരമാവധി പണം ലഭിക്കുമ്പോള്‍ താൻ ഷോയില്‍ നിന്ന് ഇറങ്ങുമെന്നായിരുന്നു നാദിറ വ്യക്തമാക്കിയത്. എന്തായാലും ചരിത്രം സൃഷ്‍ടിച്ചാണ് ഇപ്പോള്‍ ഹൗസില്‍ നിന്ന് ട്രാൻസ്‍ജെൻഡര്‍ പ്രതിനിധിയായ നാദിറ വിടവാങ്ങിയിരിക്കുന്നത്. ടിക്കറ്റ് ടു ഫിനാലെയിലെ വിവിധ ടാസ്‍കളില്‍ വിജയിച്ചാണ് നാദിറ ഫിനാലെയില്‍ എത്തിയിരുന്നത്. 'പിടിവള്ളി', 'കുതിരപ്പന്തയം', 'അണ്ടര്‍വേള്‍ഡ്', 'ചിത്രം', 'ഗ്ലാസ് ട്രബിള്‍', 'കാർണിവൽ' എന്നിങ്ങനെയാണ് ടിക്കറ്റ് ടു ഫിനാലെയിൽ ഉണ്ടായിരുന്ന ടാസ്‍കുകള്‍. ഫിനാലെയില്‍ എത്തിയ നാദിറ പണപ്പെട്ടിയെടുത്ത് ഹൗസില്‍ നിന്ന് ഇറങ്ങിയത് ബുദ്ധിപൂര്‍വമായ ഒരു തീരുമാനമാണ് എന്നും അല്ലെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

Read More: 'ഉമ്മ തരല്ലേ ശോഭ, എനിക്കിഷ്‍ടമല്ല', ടാസ്‍കില്‍ അഖില്‍ മാരാര്‍

'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്