
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലേക്ക് പുതിയൊരു വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ഥി കൂടി എത്തിയിരിക്കുകയാണ്. സംവിധായകൻ ഒമര്‍ ലുലുവാണ് ഇന്നലെ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നത്. വലിയ ഒരു സ്വീകരണമാണ് ഒമര്‍ ലുലുവിന് മോഹൻലാല്‍ നല്‍കിയത്. 'ഒരു അഡാറ് ജീവിതം' തന്നെയാകട്ടേ ബിഗ് ബോസ് വീട്ടില്‍ എന്നാണ് മോഹൻലാല്‍ ഒമര്‍ ലുലുവിന് ആശംസിച്ചത്.
സാധാരണയായി വീട്ടില്‍ ധരിക്കുന്ന മുണ്ടും ഷര്‍ട്ടുമായിട്ടായിരുന്നു ഒമര്‍ ലുലുവിന്റെ വേഷം. ഇതെന്താ ഇങ്ങനെയൊരു വേഷത്തില്‍ എന്ന ചോദ്യത്തോടെയാണ് മോഹൻലാല്‍ ഒമറിനെ വരവേറ്റത്. എന്താണ് ഈ വേഷത്തിന് കുഴപ്പം എന്ന് തിരിച്ചുചോദിച്ച ഒമര്‍ ലുലു താൻ ഇങ്ങനെയാണ് നടക്കാറുള്ളത് എന്നും വ്യക്തമാക്കി. പെട്ടെന്ന് വീട്ടിനകത്തേയ്‍ക്ക് പോകുമ്പോഴും ഇങ്ങനെ തന്നെ പോകുകയാണ് എന്നാണ് താൻ ഉദ്ദേശിച്ചത് എന്ന് മോഹൻലാല്‍ പിന്നീട് വ്യക്തമാക്കി.
ഇപ്പോള്‍ ഒരു സര്‍പ്രൈസായിട്ടാണല്ലോ എത്തുന്നത് എന്ന ചോദ്യത്തോടും ഒമര്‍ പ്രതികരിച്ചു. ഞാൻ കഴിഞ്ഞ വര്‍ഷം പ്ലാൻ ചെയ്‍തതാണ് ബിഗ് ബോസിലേക്ക് വരാൻ. ഷൂട്ട് നടക്കുന്നതിനാലായിരുന്നു കഴിഞ്ഞ വര്‍ഷം വരാൻ കഴിയാതിരുന്നത് എന്ന് ഒമര്‍ പറഞ്ഞു. നല്ല സമയമുള്ള ഒരാള്‍ വരുന്നുവെന്ന് ഞാൻ പറയുകയായിരുന്നുവെന്ന് മോഹൻലാല്‍ വ്യക്തമാക്കി. നല്ല സമയം അല്ല, മോശം റിവ്യുവാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞ ഒമറിനോട് ഇനി നല്ല സമയമായി മാറട്ടേ എന്ന് മോഹൻലാല്‍ ആശംസിച്ചു.
വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ ബിഗ് ബോസിലേക്ക് എത്തുന്നത്. സ്വാതന്ത്ര്യം ഭയങ്കരമായി എക്സ്പ്ലോര്‍ ചെയ്യുന്ന ആളാണ് ഞാൻ. ക്ലോസായ ഒരു ഇടത്ത് ഞാൻ എങ്ങനെയാണ് പെരുമാറുക എന്ന് അറിയില്ല എന്നും ഒമര്‍ ലുലു പറഞ്ഞു. എന്തെങ്കിലും വിളിച്ചു പറയുമോ ഞാൻ എന്ന് ഭാര്യക്ക് പേടിയാണെന്ന് പറഞ്ഞ ഒമര്‍, അവര്‍ ഇമേജ് കോണ്‍ഷ്യസാണ് എന്നും വ്യക്തമാക്കിഎന്നെ ഇഷ്‍ടപ്പെട്ടാല്‍ പിന്തുണയ്‍ക്കൂ അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ലല്ലോ എന്നു വീട്ടിലേക്ക് പോകുന്നതിന് മുന്നോടിയായി ഒമര്‍ ലുലു പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ