ബിഗ് ബോസിന്റെ പണപ്പെട്ടി കൈക്കലാക്കി ആരാകും പുറത്തുപോകുക?, പ്രൊമൊ

Published : Jun 27, 2023, 11:01 AM ISTUpdated : Jun 27, 2023, 07:02 PM IST
ബിഗ് ബോസിന്റെ പണപ്പെട്ടി കൈക്കലാക്കി ആരാകും പുറത്തുപോകുക?, പ്രൊമൊ

Synopsis

പണം വാങ്ങി ബിഗ് ബോസ് ഷോയില്‍ നിന്ന് പടിയിറങ്ങാൻ തീരുമാനിക്കുന്ന ആള്‍ ആരായിരിക്കും?.

ബിഗ് ബോസില്‍ നിന്നിറങ്ങിയാല്‍ എന്തായിരിക്കും ആദ്യം ചെയ്യുക എന്ന വ്യക്തമാക്കി മത്സരാര്‍ഥികള്‍. ബിഗ് ബോസില്‍ കിട്ടുന്ന പണംകൊണ്ട് എന്ത് ചെയ്യുമെന്ന് വ്യക്തമാക്കാനായിരുന്നു നിര്‍ദ്ദേശം. വൈകുന്നേരത്തെ ഒരു ഗൗരവതരമായ  ടാസ്‍കിന്റെ ഭാഗമായിട്ടായിരുന്നു ബിഗ് ബോസിന്റെ നിര്‍ദ്ദേശം. ബിഗ് ബോസ് കഴിഞ്ഞ് ഇറങ്ങുമ്പോള്‍ തന്റെ വീട് വയ്‍ക്കുന്ന നടപടികളുമായിട്ടാണ് മുന്നോട്ടു പോകുക എന്നാണ് ശോഭ വിശ്വനാഥ് വ്യക്തമാക്കിയത്.

അച്ഛനും അമ്മയ്‍ക്കുമായി എന്തേലും വാങ്ങിക്കുകയാണ് ആദ്യം ചെയ്യുക എന്ന് ശോഭ വിശ്വനാഥ് വ്യക്തമാക്കി. എന്തായിരിക്കും ഞാൻ വാങ്ങിക്കുകയെന്ന് തീരുമാനിച്ചിട്ടില്ലെന്നും ടാസ്‍കില്‍ ശോഭ വിശ്വനാഥ് വ്യക്തമാക്കി. അതിനുശേഷം ഞാൻ വീട് വയ്‍ക്കും. കല്ലാറിന്റെ തീരത്ത് സ്ഥലം വാങ്ങിയിട്ടുണ്ട്. അവിടെ ഇക്കോ ഫ്രണ്ട്‍ലിയായിട്ടുള്ള വീട് താൻ വയ്‍ക്കും. എല്ലാവരെയും വീട്ടിലേക്ക് ഞാൻ ക്ഷണിക്കും. ശോഭ നേരത്തെയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഫിനാലെയ്‍ക്കുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ആരാകും വിജയ കിരീടം ചൂടുകയെന്ന് അറിയാനുള്ള ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഗ്രാൻഡ് ഫിനാലെയില്‍ എത്തുന്നതിന്റെ മുന്നേ തന്നെ പണപ്പെട്ടി നേടാനുള്ള ഒരു അവസരം മത്സരാര്‍ഥികള്‍ക്ക് ലഭിക്കുന്ന ടാസ്‍ക് ഇന്നത്തെ എപ്പിസോഡിലുണ്ടാകും. ടാസ്‍കില്‍ പണപ്പെട്ടി സ്വീകരിക്കുന്ന ആള്‍ ഷോയില്‍ നിന്ന് പുറത്താകുമെന്നാണ് വ്യവസ്ഥ.

'പണപ്പെട്ടി' എന്ന ടാസ്‍കിന്റെ പ്രൊമൊ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. ആരെങ്കിലും പണപ്പെട്ടി എടുക്കുമോ എന്ന് അറിയണമെങ്കില്‍ എപ്പിസോഡിനായി കാത്തിരിക്കേണ്ടിവരും. നിലവില്‍ ഏഴ് പേരാണ് ഹൗസിലുള്ളത്. ആരെങ്കിലും പണപ്പെട്ടി സ്വന്തമാക്കി ഈ ഷോയില്‍ നിന്ന് പുറത്തുപോകാൻ തീരുമാനിച്ചാല്‍ അത് ചരിത്രമാകുകയും ഗ്രാൻഡ് ഫിനാലെയിലെ മത്സരം കടുക്കുകയും ചെയ്യും.

 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കാറിൽ നിന്നും ചവിട്ടി താഴേയിട്ടു, മത്സരാർത്ഥിക്ക് പാനിക്ക് അറ്റാക്ക്; ബി​ഗ് ബോസിൽ രണ്ടുപേർക്ക് റെഡ് കാർഡ്, തുള്ളിച്ചാടി പ്രേക്ഷകർ
'ഞാൻ കൊടുത്ത സ്നേഹം തിരിച്ചു കിട്ടിയിട്ടില്ല, പക്ഷേ അവരോട് സ്നേഹം മാത്രം'; ആദിലയെയും നൂറയെയും കുറിച്ച് അനുമോൾ