
തിരുവനന്തപുരം: ഒരു അവധിക്കാലത്തിന്‍റെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ ബിഗ്ബോസ് വേദിയില്‍ നേരിട്ടെത്തി വീട്ടിലെ അംഗങ്ങളെ കാണുകയായിരുന്നു ശനിയാഴ്ചത്തെ എപ്പിസോഡില്‍. നൂറു ദിവസത്തെ മത്സരത്തില്‍ കഴിഞ്ഞ ആഴ്ചയില്‍ നടന്ന നിരവധി കാര്യങ്ങള്‍ ചോദിക്കാനുണ്ട് എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ബിഗ്ബോസ് വീട്ടിലെ അംഗങ്ങളെ കണ്ടത്. അതേ സമയം തന്നെ വീട്ടിലെ അംഗങ്ങള്‍ക്ക് ഒരു വീഡിയോ കാണിച്ച് ഉപദേശം നല്‍കാനും മോഹന്‍ലാല്‍ മറന്നില്ല.
ഒരു വീഡിയോ കാണാം എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ വീഡിയോ പ്ലേ ചെയ്തത്. റെനീഷ അഞ്ജുവിനോട് സംസാരിക്കുന്നതാണ് ആദ്യം, പിന്നാലെ സെറീന അടുക്കളയില്‍ സംസാരിക്കുന്നത്, റിനോഷിന്‍റെ തോളത്ത് കൈയ്യിട്ട് ലിവിംഗ് റൂമില്‍ സാഗര്‍ സംസാരിക്കുന്നത്, അഖില്‍ മാരാര്‍ സംസാരിക്കുന്നത് - ഇതെല്ലാം വീഡിയോയില്‍ ഉണ്ടായിരുന്നു. എന്നാല്‍ വീഡിയോയില്‍ പലരും പറയുന്ന കണ്ടന്‍റ് ഒന്നായിരുന്നു. എല്ലാം പ്രേക്ഷകര്‍ കാണുന്നുണ്ട്.
ഇതിനെയാണ് മോഹന്‍ലാല്‍ വിമര്‍ശിച്ചത്. നിങ്ങള്‍ പ്രേക്ഷകര്‍ക്ക് വേണ്ടിയാണോ കളിക്കാന്‍ വന്നത് നിങ്ങള്‍ക്ക് വേണ്ടിയല്ലെ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു. പ്രേക്ഷകര്‍ കണ്ടോളും, നിങ്ങള്‍ പറയാതെ തന്നെ അത് എല്ലാവര്‍ക്കും അറിയാം. പത്തെഴുപത് ക്യാമറയില്‍ ഷൂട്ട് ചെയ്ത് കാണിക്കുന്നത് ജനങ്ങളെ തന്നെയാണ്. അത് നിങ്ങള്‍ പ്രത്യേകം പറയണ്ട. ജനം കാണുന്നുണ്ട്.
ടോയ്‍ലറ്റിലെ കൈയാങ്കളി; ബിഗ് ബോസ് മത്സരാര്‍ഥികളെ ചോദ്യം ചെയ്‍ത് മോഹന്‍ലാല്‍
'ഞങ്ങള്‍ക്ക് ക്യാപ്റ്റനാകാന്‍ യോഗ്യതയില്ലേ ?'; പരസ്പരം ചോദിച്ച് സാഗറും ജുനൈസും
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ