ഫിനാലെയുടെ പടിവാതിൽക്കൽ നിന്നും ആരൊക്കെ കൊഴിഞ്ഞു പോകും ? മറുപടിയുമായി മോഹൻലാൽ

Published : Jun 24, 2023, 02:31 PM ISTUpdated : Jun 24, 2023, 03:22 PM IST
ഫിനാലെയുടെ പടിവാതിൽക്കൽ നിന്നും ആരൊക്കെ കൊഴിഞ്ഞു പോകും ? മറുപടിയുമായി മോഹൻലാൽ

Synopsis

മലയാളം ബി​ഗ് ബോസ് ചരിത്രത്തിൽ ആദ്യമായെത്തിയ ഫാമിലി വീക്ക് പ്രേക്ഷകർക്കും ഹൃദ്യമായി മാറി.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറ്റവും ഹൃദ്യമായ വാരമായിരുന്നു കഴിഞ്ഞു പോയത്. തെണ്ണൂറ് ദിവസങ്ങളടുപ്പിച്ച് തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാതെ നിന്ന മത്സരാർത്ഥികളുടെ ഉള്ളിൽ പുതുമഴ പെയ്യിച്ച ദിവസങ്ങൾ. ഉറ്റവർ ഓടിയെത്തിയപ്പോൾ പലരും ഇടറി, കണ്ണുകളിൽ ഈറനണിഞ്ഞു. മറ്റു പലരും സന്തോഷം കൊണ്ട് തുള്ളിച്ചാടി, സന്തോഷ കണ്ണീർ ഉള്ളിലൊതുക്കി. മലയാളം ബി​ഗ് ബോസ് ചരിത്രത്തിൽ ആദ്യമായെത്തിയ ഫാമിലി വീക്ക് പ്രേക്ഷകർക്കും ഹൃദ്യമായി മാറി. ഈ സന്തോഷ നിമിഷങ്ങൾക്ക് ശേഷം മോഹൻലാൽ ഇന്ന് മത്സരാർത്ഥികളെ കാണാൻ എത്തുകയാണ്. ഇതിന്റെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

"നിറ പുഞ്ചിരിയുള്ള മുഖങ്ങൾ മാത്രമാകും ഇന്ന് ബി​ഗ് ബോസ് വീട്ടിൽ എന്നെ വരവേൽക്കുക. പോയ ദിനങ്ങൾ കുടുംബാം​ഗങ്ങൾക്കും നമുക്കും ഒരു പോലെ അവിസ്മരണീയം ആയിരുന്നു. മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം അവർ തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടിയ ഹൃദയഹാരിയായ നിമിഷങ്ങൾ. അത്യന്തം വികാര സാന്ദ്രമായ, ഒത്തുചേരലിന്റെ കണ്ണീർ നിറമുള്ള മുഹൂർത്തങ്ങൾ ആയിരുന്നു അവ. അതു നമ്മുടെയും മനസ് നിറച്ചു. തീർച്ചയായും അവർക്ക് എന്നോട് ഏറെ പറയാനുണ്ടാകും ഇന്ന്. പക്ഷേ ഫിനാലെയുടെ പടിവാതിൽക്കൽ വച്ചുള്ള ചിലരുടെ കൊഴിഞ്ഞു പോക്ക് അത് ഒഴിവാക്കാനും കഴിയില്ല. കാണാം എന്തൊക്കെ എന്ന്", എന്നാണ് പ്രൊമോ വീഡിയോയിൽ മോഹൻലാൽ പറയുന്നത്. 

അതേസമയം, ജൂലൈ രണ്ടാം തീയതിയാണ് ബി​ഗ് ബോസ് സീസൺ അഞ്ചിന്റെ ഫിനാലെ നടക്കുക.  നിലവില്‍, സെറീന, റെനീഷ, ജുനൈസ്, അഖില്‍ മാരാര്‍, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയന്‍ മിഥുന്‍ എന്നിവരാണ് ഷോയില്‍ അവശേഷിക്കുന്നത്. ഇതില്‍ നാദിറ ഒഴികെ മറ്റെല്ലാവരും നോമിനേഷനില്‍ വന്നിട്ടുണ്ട്. ഒരുപക്ഷേ രണ്ടോ അതിലധികം പേരോ ഇന്നും നാളെയുമായി ഷോയില്‍ നിന്നും വിട പറഞ്ഞേക്കാം. 

'മാരാർ നാദിറയെ ചേർത്ത് പിടിക്കുന്നത് ക്യുയർ കമ്മ്യൂണിറ്റിയുടെ സപ്പോർട്ടിനല്ല'; ശ്രുതി സിത്താര

'കില്ലാടി'യാകുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥി, 'ജീവിത ഗ്രാഫി'ൽ തപ്പിത്തടഞ്ഞ അനിയൻ മിഥുൻ

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്