'നീയാര് കാസനോവയോ?': സാഗറിന് ഉപദേശവുമായി രജിത്ത് കുമാര്‍

Published : May 16, 2023, 09:32 PM IST
'നീയാര് കാസനോവയോ?': സാഗറിന് ഉപദേശവുമായി രജിത്ത് കുമാര്‍

Synopsis

അതിനാല്‍ ടാസ്കിനിടെ പുറത്തുള്ള കാര്യങ്ങള്‍ അറിയാനും. മുന്‍ മത്സരാര്‍ത്ഥികള്‍ എന്ന നിലയില്‍ ഉപദേശങ്ങള്‍ സ്വീകരിക്കാനും ഇപ്പോള്‍ വീട്ടിലുള്ള 13 പേരും ശ്രദ്ധ കാണിക്കുന്നുണ്ട്. 

തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5 അമ്പത് ദിവസം പിന്നിട്ടതിന് ശേഷം ബിബി ഹോട്ടല്‍ എന്ന വീക്കിലി ടാസ്കാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇതിലേക്ക് മുന്‍ ബിഗ്ബോസ് ഷോയിലെ താരങ്ങളായിരുന്നു രജിത്ത് കുമാറും, ഡോ.റോബിനും ബിഗ്ബോസ് വീട്ടിലേക്ക് അതിഥികളായി എത്തി. ഇതുവരെ വീട്ടിലുള്ളവരുടെ കളികള്‍ എല്ലാം കണ്ട് വ്യക്തമായ ധാരണയോടെയാണ് ഇരുവരും എത്തുന്നത്.

അതിനാല്‍ ടാസ്കിനിടെ പുറത്തുള്ള കാര്യങ്ങള്‍ അറിയാനും. മുന്‍ മത്സരാര്‍ത്ഥികള്‍ എന്ന നിലയില്‍ ഉപദേശങ്ങള്‍ സ്വീകരിക്കാനും ഇപ്പോള്‍ വീട്ടിലുള്ള 13 പേരും ശ്രദ്ധ കാണിക്കുന്നുണ്ട്. ഇത്തരത്തില്‍ രജിത്ത് കുമാര്‍ സാഗറിന് വലിയ ഉപദേശമാണ് ബാത്ത് റൂം ഏരിയയില്‍ വച്ച് നല്‍കിയത്. സാഗറിന്‍റെ ഇപ്പോഴത്തെ കളിയെക്കുറിച്ചാണ് രജിത്ത് കുമാര്‍ ഉപദേശിച്ചത്.

പ്രേമം സാഗറിന് വലിയ തിരിച്ചടിയാകും. അത് പുറത്ത് പ്രതീക്ഷിക്കുന്നവര്‍ക്ക് മോശമായി തോന്നുന്നു എന്ന കാര്യം കൃത്യമായി തന്നെ രജിത്ത് സാഗറിനോട് പറഞ്ഞു. സെറീന, നദീറ വിഷയങ്ങള്‍ വ്യക്തമായി തന്നെ പറഞ്ഞായിരുന്നു രജിത്തിന്‍റെ ഉപദേശം. ഒരുഘട്ടത്തില്‍ 'നീയാര് കാസനോവയോ?' എന്നും രജിത്ത് ചോദിച്ചു.

അതേ സമയം ബിഗ്ബോസ് വീട്ടില്‍ എത്തിയപ്പോള്‍ തന്‍റെ അടുത്ത പങ്കാളി ജുനൈസായിരുന്നുവെന്നും. ജുനൈസുമായി താന്‍ ഇപ്പോള്‍ അകലം പാലിച്ചെന്നും രജിത്ത് കുമാറിനോട് സാഗര്‍ വ്യക്തമാക്കി. അത് പോലെ മറ്റ് രണ്ടും അതായത് സെറീന, നദീറ വിഷയങ്ങള്‍  ഒഴിവാക്കാന്‍ രജിത്ത് സാഗറിനെ ഉപദേശിക്കുന്നുണ്ട് എപ്പിസോഡില്‍. 

രജിത്ത് കുമാറിന്‍റെ പൈസ പിടിച്ചുപറിക്കാന്‍ ശ്രമിച്ച് സാഗര്‍; ടാസ്കിനിടയില്‍ നാടകീയ സംഭവങ്ങള്‍.!

'അടി തുടങ്ങി മക്കളേ..'; രജിത്തിനോട് സാ​ഗറിന്റെ അതിക്രമം, കലിപ്പിൽ റോബിനും, പ്രൊമോ

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ