കളിച്ച് നേടിയ ക്യാപ്റ്റന്‍ സ്ഥാനം കിട്ടാതെ സാഗര്‍; ബിബി വീട്ടില്‍ ഇത്തവണത്തെ ആദ്യ വനിത ക്യാപ്റ്റന്‍.!

Published : Apr 11, 2023, 05:16 PM IST
കളിച്ച് നേടിയ ക്യാപ്റ്റന്‍ സ്ഥാനം കിട്ടാതെ സാഗര്‍; ബിബി വീട്ടില്‍ ഇത്തവണത്തെ ആദ്യ വനിത ക്യാപ്റ്റന്‍.!

Synopsis

മോഹന്‍ലാല്‍ വീക്കിലി എപ്പിസോഡില്‍ ക്യാപ്റ്റന്‍സി മത്സരത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അടുത്ത തവണയെങ്കിലും ബിഗ് ബോസ് വീടിന് ഒരു വനിത ക്യാപ്റ്റൻ വേണമെന്ന് മോഹന്‍ലാലിന് മുന്നില്‍ ആഗ്രഹം പ്രകടിപ്പിച്ച വ്യക്തിയാണ് റെനീഷ. 

തിരുവനന്തപുരം: ബിഗ്ബോസ് വീട് ഈസ്റ്റര്‍ ദിനത്തില്‍ കണ്ടത് സംഘര്‍ഭരിതമായ ഒരു എപ്പിസോഡ് ആയിരുന്നു. അതിന്‍റെ അലയൊലികളാണ് ഈ ആഴ്ചയും തുടരുന്നത് എന്നാണ് ബിഗ്ബോസ് നടത്തിയ വന്‍ ട്വിസ്റ്റ് തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. എല്ലാവര്‍ക്കും അറിയും പോലെ ഇത്തവണ ക്യാപ്റ്റന്‍സി ടാസ്കില്‍ വിജയിച്ചത് സാഗര്‍ സൂര്യയാണ്. എന്നാല്‍ ബിഗ് ബോസ് നിശ്ചയില്ല പുതിയ ക്യാപ്റ്റന്‍ റെനീഷ റഹ്മാനും.

ക്യാപ്റ്റന്‍സി  മോഹന്‍ലാലിന്‍റെ മുന്നില്‍ നിര്‍ത്തി കൈയ്യില്‍ ക്യാപ്റ്റന്‍ ബാന്‍റ് കെട്ടി ഏറ്റെടുക്കാനായിരുന്നു സാഗര്‍ സൂര്യയ്ക്ക് കിട്ടിയ നിര്‍ദേശം. എന്നാല്‍ ഈസ്റ്റര്‍ ഗെയിം മത്സരത്തിനിടയില്‍ സാഗറിനെ ചീത്ത വിളിച്ചുവെന്ന് കാരണത്തില്‍ ബാന്‍റ് കെട്ടാന്‍ വന്ന അഖില്‍ മാരാര്‍ മാപ്പ് പറഞ്ഞാലെ താന്‍ അത് ധരിക്കൂ എന്നായിരുന്നു സാഗറിന്‍റെ തീരുമാനം. ഇത് വലിയ വഴക്കിലേക്ക് നീങ്ങി. ഇതോടെ ഈസ്റ്റര്‍ എപ്പിസോഡ് അലങ്കോലമാകുകയും പുതിയ ക്യാപ്റ്റന് ചുമതലയൊന്നും നല്‍കാതെ മോഹന്‍ലാല്‍ പോയി.

എന്നാല്‍ കഴിഞ്ഞ ദിവസം കഴിഞ്ഞ ക്യാപ്റ്റൻ സീ മത്സരത്തിൽ സാഗറിനേക്കാൾ മൂന്ന് പോയിന്റ് മാത്രം കുറവുണ്ടായിരുന്ന റെനീഷയെ ബിഗ് ബോസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ കളിച്ച് നേടിയ ക്യാപ്റ്റന്‍ സ്ഥാനം സാഗര്‍ കളഞ്ഞു കുളിച്ചു എന്ന നിലയിലാണ് ബിഗ്ബോസുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ചര്‍ച്ച ഗ്രൂപ്പുകളിലെ ചൂടേറിയ ചര്‍ച്ച. കാത്തുവച്ച കസ്തൂരി മാമ്പഴം എന്ന പാട്ടോടെയുള്ള ട്രോളുകളും വരുന്നുണ്ട്. 

മോഹന്‍ലാല്‍ വീക്കിലി എപ്പിസോഡില്‍ ക്യാപ്റ്റന്‍സി മത്സരത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അടുത്ത തവണയെങ്കിലും ബിഗ് ബോസ് വീടിന് ഒരു വനിത ക്യാപ്റ്റൻ വേണമെന്ന് മോഹന്‍ലാലിന് മുന്നില്‍ ആഗ്രഹം പ്രകടിപ്പിച്ച വ്യക്തിയാണ് റെനീഷ. റെനീഷയുടെ ആഗ്രഹം അവര്‍ക്ക് തന്നെ സാധിച്ചുകിട്ടിയിരിക്കുകയാണ്. 

അതേ സമയം  ഈസ്റ്റര്‍ ദിനത്തിലെ സംഭവങ്ങൾക്ക് എല്ലാം പ്രധാന കാരണക്കാരായ അഖിലും സാ​ഗറും അനന്തര നടപടിയുടെ ഭാ​ഗമായി അടുത്താഴ്ചയിലേക്ക് നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇനി അവർ ഇവിടെ തുടരണമോ വേണ്ടയോ എന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെയെന്നാണ് ബിഗ് ബോസ് പറഞ്ഞത്.

'ബിഗ് ബോസ് വീട് ഈയാഴ്ച ഒരു മഹാസമുദ്രമാകും'; പുതിയ വീക്കിലി ടാസ്‍ക് അവതരിപ്പിച്ച് മോഹന്‍ലാല്‍

'പണി വരുന്നുണ്ടവറാച്ചാ..'; കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഹനാൻ, അതൃപ്തി പ്രകടിപ്പ് മറ്റുള്ളവർ
 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്