
ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ഏറെ വഴിത്തിരിവുകൾ ഉണ്ടാക്കിയിട്ടുള്ളവരാണ് വൈൽഡ് കാർഡ് എൻട്രിയായി എത്തുന്നവർ. ബിബി നാലാം സീസണിലെ റിയാസ് തന്നെ അതിന് ഉദാഹരണമാണ്. സീസൺ അഞ്ചിലും ആദ്യത്തെ വൈൽഡ് കാർഡ് എൻട്രി എത്തിയിരിക്കുകയാണ്. സമ്പന്നമായ കുടുംബത്തിലാണ് ജനനം എങ്കിലും ദുരിത ജീവിതം നയിക്കേണ്ടി വന്ന ഹനാൻ ആണ് അത്. വൻ വരവേൽപ്പാണ് ഹനാന് മത്സരാർത്ഥികൾ നൽകിയത്.
'സ്വപ്ന ലോകത്ത് എത്തിയ പോലെ' എന്നാണ് ഹനാൻ ബിബി വീടിനെ കുറിച്ച് പറയുന്നത്. എൻട്രി പോയിന്റിൽ വച്ച് തന്നെ ഹനാനോടുള്ള അതൃപ്തി ചില മത്സരാർത്ഥികളിൽ പ്രകടമായിരുന്നു. പിന്നാലെ വീടിനുള്ളിൽ കടന്ന ഹനാൻ എല്ലാവരോടും സംസാരിക്കുകയും കുറിക്ക് കൊള്ളുള്ള മറുപടികൾ നൽകുകയും ചെയ്യുന്നുണ്ട്. ഇത് പലരിലും ഹനാനോടുള്ള വിയോജിപ്പ് പ്രകടമായി. സ്ട്രോംഗ് മത്സരാർത്ഥിയാണ് ഹനാൻ എന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് ജുനൈസ് പറയുന്നത്. പലരും പുറത്തെ സംഭവങ്ങൾ എന്താണെന്ന് അറിയാൻ വേണ്ടി ഹനാന്റെ ചുറ്റും കൂടുകയും ചെയ്യുന്നുണ്ട്.
ഇനി തീരുമാനം അവരുടേത് ! സാഗറിനും അഖിലിനും ബിഗ് ബോസിന്റെ ശിക്ഷ, ഞെട്ടലോടെ മത്സാരാർത്ഥികൾ
കോഫി ആണോ ചായയാണോ വേണ്ടതെന്ന് ചോദിച്ചപ്പോള്‍ 'എന്നോട് ചോദിക്കുന്നവര്‍ക്ക് പണിയാകും' എന്നാണ് ഹനാന്‍ പറഞ്ഞതെന്നാണ് റെനീഷ പറയുന്നത്. അത് തന്നെ ഇന്‍സള്‍ട്ട് ചെയ്യുന്നത് പോലെയാണ് തോന്നിയതെന്നും അവര്‍ പറയുന്നു. സാഗര്‍, മനീഷ, റിനോഷ് എന്നിവരെയാണ് ഹനാന് ഇഷ്ടമായതെന്നാണ് ദേവു, സെറീന, റെനീഷ എന്നിവരടങ്ങിയ ഗ്യാങ്ങിന്‍റെ സംസാരം. തങ്ങളെ ഇഷ്ടമാകാത്തതിന് കാരണം തങ്ങള്‍ സ്ട്രോംഗ് ആയതുകൊണ്ടാകാം എന്നും ഇവര്‍ പറയുന്നു. എന്നോട് ഒരക്ഷരം മിണ്ടിയിട്ടില്ല എന്നാണ് ദേവു പറയുന്നത്. എന്തായാലും ഹനാന്‍റെ വരവ് മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് അത്ര ഇഷ്ടമായിട്ടില്ല എന്നത് ഇന്നത്തെ എപ്പിസോഡില്‍ നിന്നും വ്യക്തമാണ്. ഇനി എന്തൊക്കെയാണ് വരും ദിവസങ്ങളില്‍ ബിബി ഹൌസില്‍ നടക്കുക എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ