'ദുല്‍ഖറിനേക്കാള്‍ ഉയരം, ഫ്രീക്കനല്ല, സ്റ്റൈലിഷാണ്', തന്റെ മുൻ കാമുകനെ വിവരിച്ച് റെനീഷ

Published : Jun 27, 2023, 09:16 PM IST
'ദുല്‍ഖറിനേക്കാള്‍ ഉയരം, ഫ്രീക്കനല്ല, സ്റ്റൈലിഷാണ്', തന്റെ മുൻ കാമുകനെ വിവരിച്ച് റെനീഷ

Synopsis

ബിഗ് ബോസില്‍ വച്ച ദുല്‍ഖറിന്റെ ഫോട്ടോയിലേതുപോലെ തോന്നുന്നു എന്നും റെനീഷ.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ശക്തയായ മത്സരാര്‍ഥിയാണ് റെനീഷ റഹിമാനും. ബിഗ് ബോസ് ഹൗസിലെ നിരവധി ടാസ്‍കുകളില്‍ മികച്ച പ്രകടനം നടത്തിയിരുന്നു റെനീഷ റഹിമാൻ. റെനീഷ റഹിമാൻ പ്രണയത്തെ കുറിച്ച് ഹൗസില്‍ മത്സരാര്‍ഥികളോട് വ്യക്തമാക്കിയിരുന്നു. മുൻ കാമുകനെ കുറിച്ച് റെനീഷ പറയുന്നതും ഇന്നത്തെ ലൈവില്‍ ഉണ്ടായിരുന്നു.

മുൻ കാമുകൻ എങ്ങനെയെന്ന് നാദിറ ചോദിച്ചപ്പോഴായിരുന്നു റെനീഷ സംസാരിച്ചത്. എക്സ് കാമുകൻ എങ്ങനെയാണ് കാണാനെന്ന് ചോദിക്കുകയായിരുന്നു നാദിറ. ബിഗ് ബോസില്‍ വച്ച ദുല്‍ഖറിന്റെ ഫോട്ടോയിലേതുപോലെ തോന്നുന്നു എന്നായിരുന്നു റെനീഷയുടെ മറുപടി. കുറച്ച് ഓവറാണോ എന്ന് അറിയില്ല. എന്റെ കണ്ണില്‍ അങ്ങനെ തോന്നുന്നു. ദുല്‍ഖറിനേക്കാള്‍ ഉയരമുണ്ട്. ആറടിയാണ്. ബിഎ ലിറ്ററേച്ചറാണ്. ഞങ്ങളുടെ രണ്ടാളുടെയും ആദ്യ പ്രണയമാണ്. ഫ്രീക്കനല്ല. സ്റ്റൈലിഷാണ്. കണ്ടാല്‍ ഏത് പെണ്ണും വായിനോക്കും. അയാളെ കണ്ടാല്‍ പക്വത തോന്നിക്കും. തന്നേക്കാള്‍ മുതിര്‍ന്ന ആളാണ് അദ്ദേഹം. സിക്സ് പാക്കല്ല. വിരലൊക്കെ കാണാൻ ഭയങ്കര ഭംഗിയാണ് മുടിയൊക്കെ നല്ല ഭംഗി ഉള്ളതാണ്. പുറത്തിറങ്ങിയിട്ട് ഞാൻ ഫോട്ടോ കാണിക്കാം. കൊഞ്ചിക്കുന്നത് ഭയങ്കര ഇഷ്‍ടമുള്ള ആളാണെന്നും പറയുന്നുണ്ടായിരുന്നു നാദിറയോട് റെനീഷ.

ബിഗ് ബോസ് കഴിഞ്ഞ് ഇറങ്ങിയാല്‍ ആദ്യം കാണാൻ ആഗ്രഹിക്കുന്ന ആളെ മത്സാര്‍ഥികള്‍ ഓരോരുത്തരും വ്യക്തമാക്കിയിരുന്നു. തന്റെ അപ്പച്ചനെയാണ് കാണാൻ ആഗ്രഹിക്കുന്നതെന്ന് സെറീന വ്യക്തമാക്കി. ഒരു സ്‍പെഷല്‍ ഫ്രണ്ട് ഉണ്ടെന്ന് പറയുകയായിരുന്നു ശോഭ. ഞാൻ ബ്രേയ്‍ക്കപ്പ് ചെയ്‍ത ആളെയായിരിക്കും തനിക്ക് കാണാൻ ആഗ്രഹം എന്നായിരുന്നു റെനീഷ വ്യക്തമാക്കിയത്.

ഗ്രാൻഡ് ഫിനാലെയ്‍ക്കായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ആരായിരിക്കും കീരീടം ചൂടുക എന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാ ബിഗ് ബോസ് പ്രേക്ഷകരും. കടുത്ത മത്സരമാണ് ഒന്നാം സ്ഥാനത്തേയ്‍ക്ക് ഷോയില്‍ നടക്കുന്നത്. ഓരോരുത്തരും അവരവരുടെ കഴിവിന്റെ പരമാവധി തന്നെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

Read More: ബിഗ് ബോസിന്റെ പണപ്പെട്ടി കൈക്കലാക്കി ആരാകും പുറത്തുപോകുക?, പ്രൊമൊ

അവസാന വാരത്തിലേക്ക് ബിഗ് ബോസ്, ഇനിയെന്ത് സംഭവിക്കും?

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കാറിൽ നിന്നും ചവിട്ടി താഴേയിട്ടു, മത്സരാർത്ഥിക്ക് പാനിക്ക് അറ്റാക്ക്; ബി​ഗ് ബോസിൽ രണ്ടുപേർക്ക് റെഡ് കാർഡ്, തുള്ളിച്ചാടി പ്രേക്ഷകർ
'ഞാൻ കൊടുത്ത സ്നേഹം തിരിച്ചു കിട്ടിയിട്ടില്ല, പക്ഷേ അവരോട് സ്നേഹം മാത്രം'; ആദിലയെയും നൂറയെയും കുറിച്ച് അനുമോൾ