
തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5 ഏഴാ ആഴ്ചയില്‍ കടക്കുമ്പോള്‍ തിങ്കളാഴ്ച ബിഗ്ബോസ് വീട്ടില്‍ നോമിനേഷന്‍ നടന്നു. കഴിഞ്ഞ തവണ നടന്ന ബിഗ്ബോസ് വീക്കിലി ടാസ്കിന്‍റെ അടിസ്ഥാനത്തിലായിരുന്നു നോമിനേഷന്‍. നേരത്തെ പറഞ്ഞത് പോലെ തന്ന ശാസ്ത്രലോകം ടാസ്കില്‍ വിജയിച്ച ടീം ഈ ആഴ്ച സുരക്ഷിതരാണ്.
അതായത് ടാസ്കില്‍ വിജയിച്ച ടീം ബീറ്റയിലെ വിഷ്ണു, ശ്രുതി, ശോഭ, ഷിജു, അഖില്‍ മാരാര്‍, റിനോഷ്, അനു എന്നിവര്‍ സുരക്ഷിതരാണ്. എതിര്‍ ടീം ആയ ടീം ആല്‍ഫയിലെ റെനീഷ, അഞ്ജൂസ്, സാഗര്‍, അനിയന്‍, നാദിറ, ജുനൈസ്, സെറീന എന്നിവരില്‍ നിന്നും രണ്ടുപേരെ വീട്ടിലെ അംഗങ്ങള്‍ക്ക് നോമിനേറ്റ് ചെയ്യാം. ഇത്തരത്തില്‍ എല്ലാവരും കണ്‍ഫഷന്‍ റൂമില്‍ എത്തി നോമിനേഷന്‍ ആരംഭിച്ചു.
പല വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചാണ് പലരും നോമിനേഷന്‍ നടത്തിയത്. പലരും മോശമായി വീക്കിലി ടാസ്കില്‍ കളിച്ചതാണ് നോമിനേഷന് അടിസ്ഥാനമാക്കിയത്. ഒപ്പം ഇരട്ടത്താപ്പ് അടക്കം ചിലര്‍ വിഷയമാക്കി. നിലപാട് ഇല്ലായ്മയും, പ്രീതിപ്പെടുത്തലും എല്ലാം ചിലര്‍ വിഷയമാക്കി.
ഒടുവില്‍ നോമിനേഷന്‍ അവസാനിച്ചപ്പോള്‍ ബിഗ്ബോസ് ആരൊക്കെയാണ് ഈ ആഴ്ചയില്‍ നോമിനേഷനില്‍ എന്ന് വ്യക്തമാക്കി.
സെറീന, നാദിറ, സാഗര്‍, ജുനൈസ്, മിഥുന്‍, അഞ്ജൂസ്, റെനീഷ എന്നിവര്‍ നോമിനേഷനില്‍ എത്തി. അതായത് വീക്കിലി ടാസ്കില്‍ പരാജയപ്പെട്ട ടീം ആല്‍ഫ മുഴുവനായി നോമിനേഷനിലായി. ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ട് റെനീഷയ്ക്കാണ് ലഭിച്ചത്. ഏഴുവോട്ടുകളാണ് റെനീഷയ്ക്ക് ലഭിച്ചത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ