Latest Videos

അമ്പമ്പോ.. എന്തൊരു പ്ലാൻ; മാണിക്യക്കല്ലിൽ വിജയിച്ച് കയറി അഖിലും ടീമും

By Web TeamFirst Published Apr 23, 2023, 9:14 PM IST
Highlights

വിഷ്ണു, അഖിൽ, മിഥുൻ എന്നിവർ സ്വർണകല്ല് അടിച്ചുമാറ്റുന്ന രീതിയിൽ പ്രാങ്ക് നടത്തിയത് വലിയ തർക്കങ്ങൾക്ക് വഴിവച്ചിരുന്നു.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബി​ഗ് ബോസ് സെ​ഗ്മെന്റ് ആണ് വീക്കിലി ടാസ്കുകൾ. ഈ ടാസ്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഓരോ ആഴ്ചയിലെയും ക്യാപ്റ്റൻ, ജയിൽ നോമിനേഷൻ, ലക്ഷ്വറി എന്നിവ തീരുമാനിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വാശിയേറിയ മത്സരമാണ് ഓരോ തവണയും മത്സരാർത്ഥികൾ കാഴ്ചവയ്ക്കുക. മാണിക്യക്കല്ല് എന്ന ടാസ്ക് ആണ് ഇത്തവണ ബി​ഗ് ബോസിൽ നടന്നു കൊണ്ടിരിക്കുന്നത്. രണ്ട് ദിവസം നീണ്ടുനിന്ന ടാസ്കിന് ഇന്ന് സമാപനം ആകുകയും ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന വീക്കിലി ടാസ്കിന്റെ ബാക്കിയാണ് ഇന്ന് നടന്നത്. വിഷ്ണു, അഖിൽ, മിഥുൻ എന്നിവർ സ്വർണകല്ല് അടിച്ചുമാറ്റുന്ന രീതിയിൽ പ്രാങ്ക് നടത്തിയത് വലിയ തർക്കങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന്റെ ദേഷ്യത്തിൽ ദേവുവിന്റെ കപ്പ് നാദിറ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. വലിയ രീതിയിൽ ആണ് ശോഭ അഖിലിന്റേയും സംഘത്തിന്റെയും പ്രാങ്കിനോട് പ്രതികരിച്ചത്. ടോയ്ലെറ്റിൽ പോലും പോകാതെ ആണ് കല്ലിനടുത്ത് ഇരുന്നതെന്നും ഇങ്ങനെ പ്രാങ്ക് ചെയ്തല്ല കല്ല് എടുക്കേണ്ടതെന്നും ആക്രോശിച്ച് കൊണ്ട് ശോഭ മുന്നോട്ട് വരിക ആയിരുന്നു. പിന്നാലെ വിഷ്ണുവിന്റെ പക്കൽ ഇരുന്ന യഥാർത്ഥ കല്ല് ഒമർ ലുലു തിരികെ യഥാസ്ഥാനത്ത് വയ്ക്കുകയും ചെയ്തു. ഈ കല്ല് മോണിം​ഗ് സോം​ഗ് കഴിഞ്ഞതിന് പിന്നാലെ മിഥുൻ അടിച്ചു മാറ്റുകയും ചെയ്തു. 

പിന്നീട് ബി​ഗ് ബോസ് വീട്ടിൽ നടന്നത് ആരാണ് കല്ലെടുത്തത് എന്ന ചർച്ചകളാണ്. മികച്ച അഭിനയങ്ങൾ ആണ് ഡ്യൂപ്ലിക്കേറ്റ് കല്ല് കരസ്ഥമാക്കിയ ഓരോ മത്സരാർത്ഥിയും നടത്തിയത്. രസകരമായ മുഹൂർത്തങ്ങൾ ആയിരുന്നു അഖിലും വിഷ്ണുവും കൂടി വീട്ടിൽ സമ്മാനിച്ചത്. ഒടുവിൽ കല്ല് അപഹരിക്കപ്പെട്ടിരിക്കുന്നു എന്ന് ഔദ്യോ​ഗകമായി ബി​ഗ് ബോസ് അറിയിക്കുകയും ചെയ്തു. പിന്നീട് നടന്നത് ആരുടെ പക്കലാണ് കല്ല് ഉള്ളതെന്ന് ചോദ്യം ചെയ്യലിലൂടെ കണ്ടുപിടിക്കുക എന്നായിരുന്നു. 

ആർക്ക് വേണമെങ്കിലും ആരെയും ചോദ്യം ചെയ്യാമെന്നായിരുന്നു ബി​ഗ് ബോസ് നിർദ്ദേശം. എന്നാൽ 17 പേരിൽ പരമാവധി ഏഴ് പേരെ മാത്രമെ ചോദ്യം ചെയ്യാൻ സാധിക്കുള്ളൂ. ചോദ്യം ചെയ്യലിൽ കല്ലുണ്ടെന്ന് വ്യക്തമായാൽ ബി​ഗ് ബോസ് ആ വ്യക്തിയോട് കല്ലുണ്ടോ എന്ന് ചോദിക്കും. ഉണ്ടെന്നാണ് ഉത്തരമെങ്കിൽ ആ വ്യക്തിക്ക് പത്താം ആഴ്ചയ്ക്കുള്ളിൽ ഒരു തവണ മാത്രം നോമിനേഷനിൽ വരുന്നവരിൽ ഒരാളെ പുറത്താക്കുകയും മറ്റൊരാളെ നോമിനേഷനിൽ ആക്കുകയും ചെയ്യാനുള്ള അധികാരം ലഭിക്കും. ശേഷം പല ടീമുകളിൽ നിന്നും ചോദ്യങ്ങൾ ഉയർന്നു. വിഷ്ണു തങ്ങളിലേക്ക് ചോദ്യം വരാതിരിക്കാൻ മറ്റുള്ളവരെ കൊണ്ട് സംസാരിപ്പിക്കുകയും ​ഗെയിം വേറെ ലെവലിൽ എത്തിക്കുക ആയിരുന്നു. ആർക്കും ആരുടെ കയ്യിലാണ് കല്ലെന്ന് കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ അഖിലും ടീമും വിജയി ആയെത്തുകയും ചെയ്തു. എന്നാൽ ഇവർ കല്ല് മനീഷയ്ക്ക് കൊടുക്കുക ആയിരുന്നു. എന്നാലും അഖിൽ, വിഷ്ണു ടീമിന്റെ ​മാസ്റ്റർ പ്ലാൻ പ്രേക്ഷകരിൽ അമ്പരപ്പും ആഹ്ലാദവും സമ്മാനിച്ചു. 

എന്താണ് മാണിക്യക്കല്ല്

ഗാര്‍ഡന്‍ ഏരിയയില്‍ വച്ചിരിക്കുന്ന ഒരു കല്ല് മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ച് ഉപായത്തിലൂടെ സ്വന്തമാക്കേണ്ട വ്യക്തിഗത ഗെയിം ആണിത്. ബലപ്രയോഗത്തിലൂടെയല്ല കല്ല് സ്വന്തമാക്കേണ്ടതെന്ന് ബിഗ് ബോസ് എടുത്ത് പറഞ്ഞിരുന്നു. മൂന്ന് ദിവസത്തിനു ശേഷം ഫൈനല്‍ ബസര്‍ അടിക്കുമ്പോള്‍ ആരുടെ പക്കലാണോ കല്ല് അവരാവും ഗെയിമിലെ അന്തിമ വിജയി എന്നും. എന്നാല്‍ ഇതിനു ശേഷം മറ്റ് നിര്‍ദേശങ്ങള്‍ നല്‍കാമെന്ന് ബിഗ് ബോസ് പറഞ്ഞിരുന്നുവെങ്കിലും അത് എന്താണെന്ന് പറഞ്ഞിരുന്നില്ല. അതാണ് മോഹന്‍ലാല്‍ സംസാരിക്കുന്ന പ്രൊമോയിലൂടെ ബിഗ് ബോസ് വെളിപ്പെടുത്തിയിരിക്കുന്നത്. മാണിക്യക്കല്ല് ടാസ്കിന്‍റെ തുടര്‍ച്ചയായി നിരവധി ടാസ്കുകളും ചേരുന്ന മാരത്തോണ്‍ ടാസ്കിനാണ് മത്സരാര്‍ഥികളും പ്രേക്ഷകരും സാക്ഷികളാവാന്‍ പോകുന്നത്.

click me!