
ബിഗ് ബോസ് മലയാളം സീസണുകളില്‍ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ വഴിത്തിരിവ് സൃഷ്‍ടിച്ചതാണ് ഓരോ വൈല്‍ഡ് കാര്‍ഡ് എൻട്രിയും. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലും ഒരു വൈല്‍ഡ് കാര്‍ഡ് എൻട്രി ഇന്നുണ്ടാകുമെന്ന് സൂചന നല്‍കി പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ്. ബിഗ് ബോസ് വീടിന്റെ വാതില്‍ക്കലിലേക്ക് ഷോയിലെ എല്ലാ മത്സരാര്‍ഥികളും ഉദ്വേഗത്തോടെ വരുന്നത് കാണാം. ആരായിരിക്കും ആ മത്സരാര്‍ഥി എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
വളരെ നാടകീയമായ ഒരു എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസത്തേത്. ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു മത്സരത്തിനിടെ വാക്ക് തര്‍ക്കമുണ്ടായത് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ പ്രതികൂലമായി ബാധിച്ചിരുന്നു. നിശ്ചയിച്ചിരുന്ന പല കാര്യങ്ങളും ഉപേക്ഷിച്ചിരുന്നുവെന്ന് ഷോയുടെ അവതാരകൻ മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. എപ്പിസോഡ് മുന്നോട്ടുപോകാത്ത വിധം തടസ്സപ്പെട്ടപ്പോള്‍ ഷോ ഇവിടെവെച്ച് നിര്‍ത്തുകയാണെന്ന് വ്യക്തമാക്കി മോഹൻലാല്‍ ഇറങ്ങിപ്പോകുകയും ചെയ്‍തിരുന്നു.
വളരെ ദൂരത്ത് നിന്നാണ് താൻ എല്ലാവരെയും കാണാൻ വരുന്നത്. പക്ഷേ സങ്കടകരമായ കാര്യങ്ങളാണ് ഉണ്ടായത്. അതിനാല്‍ ഞാൻ ഷോ അവസാനിപ്പിക്കുന്നുവെന്നാണ് ദേഷ്യത്തില്‍ മോഹൻലാല്‍ പ്രഖ്യാപിച്ചത്. ബിഗ് ബോസ് മത്സരാര്‍ഥികളുമായുള്ള ലൈൻ കട്ട് ചെയ്യാനും മോഹൻലാല്‍ നിര്‍ദ്ദേശിച്ചു.
ഇസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു മത്സരത്തിന്റെ നിയമാവലി തെറ്റിച്ചത് ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അഖില്‍ മാരാര്‍ നിലവിട്ട് പെരുമാറുകയും മോശം വാക്കുകള്‍ ഉപയോഗിക്കുകയുമായിരുന്നു. അഖില്‍ മാരാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മറ്റുള്ളവര്‍ നിലപാടെടുത്തു. ഒടുവില്‍ മോഹൻലാലും സംഭവത്തില്‍ ഇടപെട്ടപ്പോള്‍ അഖില്‍ എല്ലാവരോടും ഖേദം പ്രകടിപ്പിക്കാൻ തയ്യാറായി. തുടര്‍ന്ന് ക്യാപ്റ്റൻ ബാൻഡ് സാഗറിന് കൈമാറാൻ അഖിലിനോട് മോഹൻലാല്‍ നിര്‍ദ്ദേശിച്ചു. പുതിയ ആഴ്‍ചയില്‍ സാഗറാണ് ക്യാപ്റ്റൻ. പഴയ ക്യാപ്റ്റൻ എന്ന നിലയിലാണ് അഖിലിനോട് ബാൻഡ് കൈമാറാൻ നിര്‍ദ്ദേശിച്ചത്. എന്നാല്‍ വ്യക്തിപരമായി മാപ്പ് പറയാൻ അഖില്‍ തയ്യാറായാലേ ക്യാപ്റ്റൻ ബാൻഡ് സ്വീകരിക്കുകയുള്ളൂവെന്ന് സാഗര്‍ വ്യക്തമാക്കുകയും ചെയ്‍തു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വലിയ തര്‍ക്കമുണ്ടായി. സാഗറിനെ ഉദ്ദേശിച്ചല്ല താൻ പറഞ്ഞതെന്ന് അഖില്‍ വ്യക്തമാക്കി ബാൻഡ് വലിച്ചെറിഞ്ഞു. അതിനാല്‍ വ്യക്തിപരമായി മാപ്പ് പറയില്ലെന്ന് അഖില്‍ വ്യക്തമാക്കുകയും സാഗര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്‍തതോടെ സംഘര്‍ഷത്തിലായപ്പോള്‍ മോഹൻലാല്‍ ഇറങ്ങിപ്പോകുകയുമായിരുന്നു.
Read More: ഫഹദ് നായകനായി 'പാച്ചുവും അത്ഭുതവിളക്കും', വീഡിയോ ഗാനം പുറത്ത്
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ