ഞാന്‍ ക്രിമിനലല്ല, സിജോയോട് ദേഷ്യമില്ല; 'കൂടുതൽ വെളുപ്പിക്കണ്ടെ'ന്ന് ബിബി പ്രേക്ഷകർ

Published : Apr 01, 2024, 06:25 PM IST
ഞാന്‍ ക്രിമിനലല്ല, സിജോയോട് ദേഷ്യമില്ല; 'കൂടുതൽ വെളുപ്പിക്കണ്ടെ'ന്ന് ബിബി പ്രേക്ഷകർ

Synopsis

ഇനി എന്ത് പറഞ്ഞാലും റോക്കി ഒരിക്കലും ബി​ഗ് ബോസിൽ എത്തില്ലെന്നും ബിഗ് ബോസ് പ്രേക്ഷകര്‍. 

ബി​ഗ് ബോസ് മലയാളം സീസൺ ആറ് മൂന്നാം വാരം പൂർത്തിയാക്കി മുന്നേറുകയാണ്. ഇതിനോടകം പല സംഭവങ്ങളും ഷോയിൽ അരങ്ങേറി. അതിൽ ഏറ്റവും പ്രധാനമായിരുന്നു സിജോയെ റോക്കി മർദ്ദിച്ചതും ഇയാളെ ബി​ഗ് ബോസ് പുറത്താക്കിയതും. ശനിയാഴ്ച സിജോ വീണ്ടും ഷോയിൽ എത്തിയിരുന്നു. എന്നാൽ കുറച്ചുകൂടി റസ്റ്റ് ആവശ്യം ആയതിനാൽ സിജോ തൽക്കാലത്തേക്ക് മാറി നിൽക്കുകയാണ്. ഇതിനിടെ റോക്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ ശ്രദ്ധനേടുകയാണ്. 

സിജോയോട് താൻ സോറി പറഞ്ഞില്ലെന്നാണ് പലരും പറയുന്നതെന്നും എന്നാൽ ലൈവ് കണ്ടവർക്ക് സോറി പറഞ്ഞുവെന്ന് അറിയാമെന്നും റോക്കി പറയുന്നു. തന്റെ പേരിൽ ഇതുവരെയും ക്രിമിനൽ കേസ് ഇല്ലെന്നും ആരെയും താൻ തല്ലിയിട്ടില്ലെന്നും റോക്കി പറയുന്നുണ്ട്. 

ഞാന്‍ ഒരു ക്രിമിനല്‍ അല്ല. നല്ല കണ്‍ട്രോള്‍ ഉള്ള ആളാണ്. നമ്മുടെ ശരീരത്തില്‍ ഒരാൾ കൈ വയ്ക്കുന്നത്  ഇഷ്ടമായില്ലെങ്കിൽ അത് ഉറപ്പായും പറയാം. അതും കഴിഞ്ഞ് അയാള്‍ കൈ വയ്ക്കുകയാണെങ്കില്‍ അതൊരു ആക്ഷനാണ്. അതിനുള്ള റിയാക്ഷന്‍ മാത്രമാണ് അന്ന് നടന്നത്. ഒന്നല്ല, അഞ്ച് പ്രാവശ്യം എന്നെ തൊടരുതെന്ന് പറഞ്ഞു. അതാണ് പേഴ്‌സണല്‍ സ്‌പേസ്. പലരുമായി ഇതിലും വലിയ ഫയര്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഞാന്‍ ഒരാളെയും തൊട്ടിട്ടില്ല. തൊട്ടത് കാണിച്ചു തന്നാല്‍ റോക്കി പകുതി മീശയും പകുതി താടിയും വടിച്ച് നിങ്ങളുടെ മുന്നില്‍ വരും. ഇത് വെറും വാക്കല്ല. റോക്കിയെ മാത്രം കുറ്റം പറഞ്ഞ് റോക്കിയെ മത്രം കരിവാരി തേക്കാന്‍ നില്‍ക്കരുത്. സിജോയോട് ദേഷ്യമില്ല. തിരികെ വന്നാല്‍ സിജോയെ ആകും ഞാന്‍ സപ്പോര്‍ട്ട് ചെയ്‌തേനെ. എനിക്ക് സിജോയെ ഇഷ്ടമായിരുന്നു. പക്ഷെ സിജോ എന്നെ ചതിക്കുന്നുണ്ടെന്ന് തോന്നി. എന്നെ തൊട്ടപ്പോള്‍ നെഞ്ചു പൊട്ടിപ്പോയി. തൊട്ടാല്‍ തല്ലുമെന്ന് സിജോയോക്ക് അറിയാമായിരുന്നു. എന്നിട്ടും സിജോ തൊട്ടു. ഞാന്‍ ചെയ്തത് തെറ്റാണെന്ന് സിജോയും ജനങ്ങളും കരുതുന്നുണ്ടെങ്കില്‍ ഒരിക്കല്‍ കൂടി സോറി പറയുവെന്നും ആണ് റോക്കി വീഡിയോയിൽ പറഞ്ഞത്. 

ഇതിന് പിന്നാലെ കമന്റുകളുമായി ബി​ഗ് ബോസ് പ്രേക്ഷകരും രം​ഗത്ത് എത്തി. തെറ്റിനെ കൂടുതൽ വെളുപ്പിക്കാൻ നോക്കണ്ടെന്നാണ് ഇവർ പറയുന്നത്. ഇനി എന്ത് പറഞ്ഞാലും റോക്കി ഒരിക്കലും ബി​ഗ് ബോസിൽ എത്തില്ലെന്നും ഇവർ പറയുന്നുണ്ട്. 
'72 മണിക്കൂർ വരെ ഭക്ഷണം കഴിച്ചില്ല, എക്സ്ട്രീം ഡയറ്റ്, ഉറക്കം നഷ്ട്ടപെട്ടുതുടങ്ങി'; പൃഥ്വിയുടെ ആടുജീവിതം യാത്ര

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്