കിട്ടിയോ, ഇല്ല ചോദിച്ച് വാങ്ങി; 'ലാലേട്ടാ' ഇതാണ് ഞങ്ങള്‍ ആ​ഗ്രഹിച്ചത്; ബിബി വീക്കെൻഡ് എപ്പിസോഡിന് പ്രശംസ

Published : Mar 31, 2024, 11:21 AM ISTUpdated : Mar 31, 2024, 11:23 AM IST
കിട്ടിയോ, ഇല്ല ചോദിച്ച് വാങ്ങി; 'ലാലേട്ടാ' ഇതാണ് ഞങ്ങള്‍ ആ​ഗ്രഹിച്ചത്; ബിബി വീക്കെൻഡ് എപ്പിസോഡിന് പ്രശംസ

Synopsis

റെസ്മിൻ, ​ഗബ്രി, ജാസ്മിൻ, ജിന്‍റോ എന്നിവരെ 'നിർത്തിപ്പൊരിച്ചതും' പ്രേക്ഷകർക്ക് രസിച്ചിട്ടുണ്ട്.

ബി​ഗ് ബോസ് മലയാളം സീസൺ ആറ് സംഭവബഹുലമായ മുഹൂർത്തങ്ങളുമായി മുന്നേറുകയാണ്. മാർച്ച് പത്തിന് ആരംഭിച്ച സീസൺ മൂന്നാം വാരം പിന്നിട്ടു കഴിഞ്ഞു. മറ്റൊരു സീസണിലും നടക്കാത്ത നാടകീയ സംഭവങ്ങളാണ് ഷോയിൽ ഇതിനകം നടന്നത്. പ്രത്യേകിച്ച് റോക്കി എന്ന മുൻ മത്സരാർത്ഥി സിജോയെ മർദ്ദിച്ചത്. കഴിഞ്ഞ ആഴ്ച ആയിരുന്നു ഇത് നടന്നത്. പിന്നാലെ റോക്കിയെ ബി​ഗ് ബോസിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഇതുൾപ്പടെ ഉള്ള കാര്യങ്ങൾ വിഷ്വൽസ് അടക്കം കാണിച്ച് ചോദ്യമുന്നയിച്ച മോഹൻലാലിന് പ്രശംസാപ്രവാഹം ആണ്. 

ഇന്നലെ ആയിരുന്നു മോഹൻലാൽ ഷോയിൽ എത്തിയത്. സിജോയെ കുറിച്ച് ആരെങ്കിലും ചോ​ദിച്ചോ എന്ന് ചോദ്യത്തോടെ എത്തിയ മോഹൻലാലിന് മറുപടി പറയാൻ ആർക്കും സാധിച്ചില്ല. പലരും വീണിടത്ത് കിടന്ന് ഉഴലുന്നത് ആണ് കണ്ടത്. പിന്നാലെ സിജോയെ മോഹൻലാൽ കൊണ്ടുവരികയും സോറി പറയുകയും ചെയ്യുന്നത് കാണാം. സിജോയെ കണ്ടതും കുറ്റക്കാരനായ റോക്കിയെ സപ്പോർട്ട് ചെയ്തവർ നടകം കളിച്ചുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. പിന്നീട് ജാസ്മിൻ ചായയിൽ തുമ്മിയത്, ജിന്റെ ഉറങ്ങിയിട്ടും കള്ളം പറഞ്ഞതുമെല്ലാം മോഹൻലാൽ ദൃശ്യങ്ങൾ അടക്കം കാണിച്ച് സംസാരിച്ചിരുന്നു. തങ്ങൾ പറയാൻ ആ​ഗ്രഹിച്ച, കാണാൻ ആ​ഗ്രഹിച്ച ബി​ഗ് ബോസ് അവതാരകൻ ഇതാണെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. 

റെസ്മിൻ, ​ഗബ്രി, ജാസ്മിൻ, ജിന്‍റോ എന്നിവരെ 'നിർത്തിപ്പൊരിച്ചതും' പ്രേക്ഷകർക്ക് രസിച്ചിട്ടുണ്ട്. റെസ്മിൻ മോഹൻലാലിനോട് എതിർത്ത് സംസാരിച്ചതിന് വൻ വിമർശനവും ഉയരുന്നുണ്ട്. തമിഴ് ബി​ഗ് ബോസിൽ കമൽഹാസൻ പറയുന്നതിനെ എതിർത്ത് ആരും സംസാരിച്ചിട്ടില്ലെന്നും അങ്ങനെ നടന്നാൽ പിറ്റേ ആഴ്ച അവർ പുറത്താണെന്നും ഇവർ പറയുന്നു. എന്നാൽ ലാലേട്ടൻ എപ്പോഴും ഒരുപോലെ നിൽക്കാതെ സ്നേഹം കാണിക്കുന്നത് കൊണ്ടാണ് ഇങ്ങനെ മത്സരാർത്ഥികൾ എതിർത്ത് സംസാരിക്കുന്നതെന്നും ഇവർ പറയുന്നു. 

ഇത്രയും നിയമ ലംഘമ ലംഘനങ്ങൾ നടത്തിയിട്ടും ലാലേട്ടനോട് പോലും ബഹുമാനം ഇല്ലാതെ പെരുമാറുന്ന മത്സരാർത്ഥികൾ ഉണ്ടാകുമ്പോളും ഇത്ര വലിയ ഒരു ഷോയെ വെറും നിസാര ആറ്റിറ്റ്യൂഡ് ഇട്ട് മത്സരാർത്ഥികൾ കാണുമ്പോഴും എന്ത് കൊണ്ട്  നടപടി എടുക്കുന്നില്ലെന്ന് ചോദിക്കുന്നവരും ഉണ്ട്. 

ബാല്യത്തിൽ തനിച്ചായ ഡേവിഡ്; കുഞ്ഞുമനസിന്റെ വിങ്ങലുമായി 'നടിക‍ർ' പാട്ടെത്തി

"മലയാളം ബിഗ്‌ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച എപ്പിസോഡ്, ബിഗ് ബോസ്സ് കാണുന്ന ഓരോരുത്തരും ചോദിക്കാൻ ആഗ്രഹിച്ചിരുന്ന ചോദ്യങ്ങൾ ഒന്നും തന്നെ വിട്ട് പോവാതെ ലാലേട്ടൻ ഇന്ന് ചോദിച്ചു, സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്ന പല ചോദ്യങ്ങളും ഇന്ന് ലാലേട്ടൻ എണ്ണി എണ്ണി തെളിവുകൾ നിരത്തി ചോദിച്ചു, ഒരു മത്സരാർത്ഥി ഒരു മെഡിക്കൽ ടെസ്റ്റിന് വേണ്ടി ഹൗസിൽ നിന്ന് പുറത്ത് പോയിട്ട് അഞ്ച്‌ ദിവസമായിട്ടും ഇതുവരെ സംസാരിക്കാത്തതും ചോദിക്കാത്തതും ലാലേട്ടൻ എണ്ണി എണ്ണി പറയുമ്പോൾ തന്നെ ഇന്നത്തെ എപ്പിസോഡ് കാണുന്നവന്റെ മനസ്സും കൂടെയാണ് നിറച്ചത്, ഇന്നത്തെ എപ്പിസോഡ് ആണ് സൂപ്പർ, ലാലേട്ടാ", എന്നാണ് ഒരു ആരാധകൻ കുറിക്കുന്നത്. എന്തായാലും മൂന്നാം ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡ് ഏവർക്കും പ്രിയപ്പെട്ടതായി കഴിഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്