'അമ്മയറിയാതെ' അലീന ടീച്ചർ ബിഗ് ബോസിലേക്ക്..

Published : Mar 10, 2024, 08:31 PM IST
'അമ്മയറിയാതെ' അലീന ടീച്ചർ ബിഗ് ബോസിലേക്ക്..

Synopsis

അമ്മയറിയാതെ സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ മനംകവർന്ന ശ്രീതു.

ശ്രീതു കൃഷ്ണൻ എന്ന പേര് ഇന്ന് മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെയേറെ സുപരിചിതമാണ്. ശ്രീതു എന്നതിനെക്കാൾ അലീന ടീച്ചർ(അലീന പീറ്റർ) എന്ന് പറഞ്ഞാലാകും കൂടുതൽ അറിയാനാകുന്നത്. 2020ൽ ആണ് ഏഷ്യാനെറ്റിൽ അമ്മയറിയാതെ എന്ന സീരിയൽ ആരംഭിക്കുന്നത്. അതുവരെ സീരിയലുകളിൽ കണ്ടിട്ടില്ലാത്ത മുഖങ്ങളായിരുന്നു പരമ്പരയിലെ പ്രധാന താരങ്ങൾ. അമ്മ, മകൾ ബന്ധത്തിന്റെ കഥ പറയുന്ന സീരിയൽ വളരെ പെട്ടെന്ന് തന്നെ റേറ്റിംഗിലും മുൻപന്തിയിൽ എത്തി. ഇക്കൂട്ടത്തിലാണ് ശ്രീതു മലയാളികൾക്ക് മുന്നിലെത്തിയത്. നായിക കഥാപാത്രമായി കസറിയ ശ്രീതുവിനെ പിന്നെ മലയാളികൾ ഒന്നടങ്കം അങ്ങേറ്റെടുക്കുക ആയിരുന്നു.

എറണാകുളം സ്വദേശിയായ ശ്രീതു കൃഷ്ണന്‍ 1999 മെയ്യിൽ ആയിരുന്നു ജനിച്ചത്. ചെന്നൈയിലെ സെൻ്റ് ഫ്രാൻസിസ് സേവ്യർ ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസ കാലം. ശേഷം ചെന്നൈയിലെ തന്നെ എതിരാജ് കോളേജ് ഫോർ വുമണിൽ നിന്നും ബിരുദവും ശ്രീതു നേടി.

തമിഴ് സീരിയലിലൂടെയാണ് ശ്രീതു കൃഷ്ണന്‍ തന്റെ കരിയർ ആരംഭിച്ചത്. വിജയ് ടിവിയിലെ 7C ടിവി എന്ന പരമ്പരയിലൂടെ ആയിരുന്നു തുടക്കം. പിന്നാലെ ആയുധ എഴുത്ത് എന്ന സീരിയലിലു നടി ശ്രദ്ധേയ വേഷം ചെയ്ത് കയ്യടി നേടി. തമിഴ്നാട്ടിലെ ഒട്ടുമിക്ക പ്രമുഖ ചാനലുകളിലെ സീരിയലുകളിലും ശ്രീതു നിറസാന്നിധ്യം അയി മാറിയിരുന്നു.

പിന്നാലെയാണ് മലയാളികൾക്ക് മുന്നിൽ ശ്രീതു പ്രത്യക്ഷപ്പെടുന്നത്. അമ്മയറിയാതെയിലെ അഭിനയത്തിന് ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡിൽ മികച്ച ന്യൂ ഫേസ് പുരസ്കാരവും നടി സ്വന്തമാക്കി. അഭിനയത്തിന് പുറമെ മേഡലിങ്ങിലും ശ്രദ്ധകൊടുക്കുന്ന ശ്രീതു കൃഷ്ണന്‍, സോഷ്യൽ മീഡിയയിൽ സജീവമാണ്. 589കെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. തമിഴ്നാട്ടിലുള്ളവരും കേരളത്തിലുള്ളവരും ഇക്കൂട്ടത്തിൽപ്പെടും. എന്തായാലും അമ്മയറിയാതെ സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ മനംകവർന്ന ശ്രീതു, ബിഗ് ബോസ് പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റുമോ ഇല്ലയോ എന്നത് വരും ദിവസങ്ങളിൽ കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.

'സ്റ്റീഫൻ നെടുമ്പള്ളി'യെ മലർത്തിയടിച്ചു, 7വർഷം തലയെടുപ്പോടെ നിന്ന 'മുരുകനും' വീണു, 'മ‍ഞ്ഞുമ്മൽ' കുതിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ