ഇത്തവണ 'മിന്നലടിക്കും'; ഇവരും ഉണ്ടാകുമോ? ബി​ഗ് ബോസ് സീസൺ 6 പ്രെഡിക്ഷന്‍ ലിസ്റ്റുകൾ എത്തി

Published : Jan 07, 2024, 02:31 PM ISTUpdated : Jan 07, 2024, 02:33 PM IST
ഇത്തവണ 'മിന്നലടിക്കും'; ഇവരും ഉണ്ടാകുമോ? ബി​ഗ് ബോസ് സീസൺ 6 പ്രെഡിക്ഷന്‍ ലിസ്റ്റുകൾ എത്തി

Synopsis

ബി​ഗ് ബോസ് സീസൺ 6ന്റെ ലോ​ഗോ പ്രകാശനം അടുത്തിടെ ആണ് നടന്നത്.

ങ്ങനെ വീണ്ടുമൊരു ബി​ഗ് ബോസ് മലയാളം ഷോയ്ക്ക് തുടക്കമാകുകാണ്. എന്നാകും ഷോ ആരംഭിക്കുക എന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും സോഷ്യൽ മീഡിയ പേജുകളിൽ എങ്ങും പ്രെഡിക്ഷൻ ലിസ്റ്റുകൾ ഉയർന്നു കഴിഞ്ഞു. സിനിമ, സീരിയൽ, സ്പോർട്സ്, മ്യൂസിക്, സോഷ്യൽ മീഡിയ തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവരുടെ പേരുകൾ ഉയർന്ന് കേൾക്കുകയാണ്. 

ഷാലു പേയാട് ആണ് ബി​ഗ് ബോസ് സീസൺ 6 പ്രെഡിക്ഷൻ ലിസ്റ്റിൽ ഒന്നാമതുള്ളത്. ബി​ഗ് ബോസ് സീസൺ നാലിലെ മത്സരാർത്ഥിയായിരുന്ന റോബിനുമായുള്ള പ്രശ്നത്തിലും വിവാദത്തിലും ഏറെ ഉയർന്ന് കേട്ട പേരായിരുന്നു ഷാലു പേയാടിന്റേത്. സീക്രട്ട് ഏജന്റ്, ബ്യൂട്ടി വ്‌ലോഗറായ ജാസ്മിന്‍ ജാഫർ, ശ്രീലക്ഷ്മി അറയ്ക്കല്‍, തൊപ്പി, ജസീല പ്രവീൺ, അശ്വതി നായർ, ബീന ആന്റണി, രേഖ രതീഷ്, അമേയ പ്രസാദ്, ദയ, ഹെയ്ദി സാദിയ, നിവേദ് ആന്റണി, റിയ, വീണ മുകുന്ദൻ തുടങ്ങിയവരുടെ പേരുകളാണ് പ്രവചന ലിസ്റ്റായി യൂട്യൂബ് ചാനലായ ബിഗ് ബോസ് മല്ലു ടോക്‌സിൽ പറയുന്നത്. 

അൻഷിത അൻജി, ജിപി, ആര്യ ദയാൽ, തങ്കച്ചൻ വിതുര, ഹെലൻ ഓഫ് സ്പാട്രാ, നടി ചൈതന്യ, ബോഡി ബിൽഡർ ആരതി, നടൻ സുബാഷ് നായർ, ​ആറാട്ടണ്ണന്‍(സന്തോഷ് വര്‍ക്കി), അമല ഷാജി തുടങ്ങിയവരുടെ പേരുകളും പ്രെഡിക്ഷൻ ലിസ്റ്റിൽ ഉയർന്ന് കേൾക്കുന്നുണ്ട്. അതേസമയം, ഇത്തരം പ്രെഡിക്ഷനുകളിൽ ഉള്ള ചിലർ ഷോയിൽ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയേറെയാണ്. കഴിഞ്ഞ വര്‍ഷവും പ്രെഡിക്ഷന്‍ ലിസ്റ്റില്‍ വന്നവരും ഇക്കൂട്ടതിലുണ്ട്.  

പണം വാരിക്കൂട്ടി 'നേര്', ഭീഷ്മപർവ്വം വീഴുമോ? നേരിടാനുള്ളത് ബാഹുബലി 2, കെജിഎഫ് 2, ലിയോ തുടങ്ങിയവയെ

ബി​ഗ് ബോസ് സീസൺ 6ന്റെ ലോ​ഗോ പ്രകാശനം അടുത്തിടെ ആണ് നടന്നത്. കഴിഞ്ഞ അഞ്ച് സീസണുകളിലും ഉണ്ടായിരുന്ന മോഹൻലാൽ തന്നെയാകും ഇത്തവണയും അവതാരകൻ. ഷോ ലൊക്കേഷൻ ചെന്നൈയിലോ മുംബൈയിലോ ആയിരിക്കുമെന്നും വിവരമുണ്ട്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ വഴിയെ വരും. ഫെബ്രുവരി അവസാനത്തോടെ ബി​ഗ് ബോസ് തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്