അണ്ണനും മസിൽമാനും കാരഗൃഹത്തിൽ; വീട്ടിൽ പുലരുമോ സമാധാനം, 'ബിബി 6'ല്‍ ആദ്യ തടവറ ഇവര്‍ക്ക്

Published : Mar 15, 2024, 11:03 PM IST
അണ്ണനും മസിൽമാനും കാരഗൃഹത്തിൽ; വീട്ടിൽ പുലരുമോ സമാധാനം, 'ബിബി 6'ല്‍ ആദ്യ തടവറ ഇവര്‍ക്ക്

Synopsis

ബി​ഗ് ബോസ് സീസൺ ആറിലെ ആദ്യ ജയിൽ വാസം. 

ബിഗ് ബോസ് സീസണുകളില്‍ ഏറെ ശ്രദ്ധേയമായ കാര്യമാണ് ജയില്‍ നോമിനേഷന്‍. എല്ലാ ആഴ്ചയിലും ആണ് ഈ സെക്ഷന്‍ നടക്കുക. ഓരോ ആഴ്ചയിലും ബി​ഗ് ബോസ് ഹൗസിൽ മോശം പ്രകടനം കാഴ്ചവച്ചവരാകും ജയിലിലേക്ക് പോകുക. ഇതിനായി വെള്ളിയാഴ്ച തോറും നോമിനേഷൻ ഉണ്ടാകും. എല്ലാ മത്സരാർത്ഥികളും അവരവരുടെ അഭിപ്രായങ്ങൾ പറയുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്യും. ഇതിൽ ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിച്ച രണ്ട് മത്സരാർത്ഥികൾ ജയിലിലേക്ക് പോകുകയും ചെയ്യും. 

ബി​ഗ് ബോസ് സീസൺ ആറിലും ജയിൽ വാസത്തിൽ മാറ്റം ഒന്നും തന്നെ ഇല്ല. ഇത്തവണ ജയിലിലേക്ക് പോകേണ്ടവരുടെ നോമിനേഷൻ പുറത്തുവരികയാണ്. പവർ ടീം ഒരാളെയും മറ്റ് മത്സാർത്ഥികളുമായി ചേർന്ന് മറ്റൊരാളെയും തെരഞ്ഞെടുത്തു. അർജുൻ, റോക്കി, രതീഷ് കുമാർ എന്നിവർക്കാണ് വോട്ട് വീണത്. ഇതിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച് രതീഷും പവർ ടീമിന്റെ തീരുമാനത്തിൽ ജിന്റോയും ഈ ആഴ്ച ജയിലിലേക്ക് പോകും. 

'അയാൾ പെണ്ണാണ്, എന്നെ ട്യൂൺ ചെയ്യുന്നു, പേടിയാണ്'; സുരേഷിനെതിരെ ​ആരോപണവുമായി രതീഷ് കുമാർ

ഇതിനിടയിൽ രതീഷും അർജുനും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. രതീഷ് ജാൻമണിയ്ക്ക് എതിരെ സെക്ഷ്വൽ ഹരാസ്മെന്റ് എന്ന് പറഞ്ഞിരുന്നുവെന്നാണ് അർജുൻ നോമിനേഷൻ വേളയിൽ പറഞ്ഞത്. ഇത് രതീഷിനെ ചൊടിപ്പിച്ചു. താൻ അങ്ങനെ ഒരു കാര്യമെ പറഞ്ഞിട്ടില്ല എന്നാണ് രതീഷ് പറഞ്ഞത്. എന്നാൽ താൻ പറഞ്ഞ കാര്യത്തിൽ അർജുൻ ഉറച്ച് നിൽക്കുകയാണ് ചെയ്തത്. ഇതേ കാര്യം പറഞ്ഞ് സിജോയും രതീഷിനെ നോമിനേറ്റ് ചെയ്തത് വലിയ ബഹളത്തിലാണ് കലാശിച്ചത്. ഒടുവിൽ ബി​ഗ് ബോസ് വരെ ഇടപെട്ടു. കഴിഞ്ഞ ഞായറാഴ്ച ആണ് ബിഗ് ബോസ് സീസണ്‍ ആറ് തുടങ്ങിയത്. ഇന്ന് അഞ്ചാമത്തെ എപ്പിസോഡ് ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൊലീസ് വേഷത്തിൽ വീണ്ടും ഷെയ്ൻ നിഗം; 'ദൃഢം' റിലീസ് അപ്‌ഡേറ്റ്
ബി​ഗ് ബോസ് സീസൺ 8 'ഉടൻ'; ഇത്തവണ ഡബിളോ? ആദ്യ മത്സരാർത്ഥി അന്ന് മോഹൻലാലിന് അടുത്തെത്തി !