
ബിഗ് ബോസ് മലയാള സീസൺ 6 സംഭവ ബഹുലമായി നിമിഷങ്ങൾ പിന്നിട്ട് ഒരുവാരത്തിലേക്ക് അടുക്കുകയാണ്. ഇതിനോടകം പലരും പ്രേക്ഷക പ്രിയം നേടി. പലരും ഇപ്പോഴും ഷോയ്ക്ക് പുറത്തുതന്നെയാണ്. മുൻപുള്ള എല്ലാ സീസണുകളിലും ഉള്ളത് പോലെ ഈ സീസണിലും ഒരു ലവ് ട്രാക്ക് തുടങ്ങിയിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. മുൻപ് ഒരുമാസം അടുപ്പിച്ചാണ് ഇത്തരം സ്ട്രാറ്റജികൾ വരുന്നതെങ്കിൽ ഇത്തവണ അത് മാറി. ഒരാഴ്ചയ്ക്ക് ഉള്ളിൽ തന്നെ കാര്യങ്ങൾ മാറി മറിഞ്ഞു. ഇത്തവണത്തെ താരങ്ങൾ ഗബ്രിയും ജാസ്മിൻ ജാഫറും ആണ്. ഇവർക്ക് 'ജബ്രി' എന്നാണ് സോഷ്യൽ മീഡിയ നൽകിയ ഓമനപ്പേര്.
ഇന്ന് ഷോ തുടങ്ങിയത് തന്നെ ജാസ്മിന്റെയും ഗബ്രിയുടെയും സംഭാഷണത്തിലൂടെയാണ്. എലിമിനേഷനുമായി ബന്ധപ്പെട്ടുള്ളതാണ് ചർച്ച. "ഞാൻ പോകുമ്പോൾ നീ എങ്ങനെ ആയിരിക്കുമെന്ന് എനിക്കറിയില്ല. കാരണം അത് ചിന്തിക്കേണ്ടത് നീയാണ്. നീ പോയ്ക്കഴിഞ്ഞാൽ ഞാൻ എന്ത് ചെയ്യുമെന്നാണ് ചിന്തിച്ചത്. സത്യം പറയാലോ ഞാൻ ഭയങ്കരമായി താഴ്ന്ന് പോകും. എന്റെ മുഖത്തെ ചിരി പോകും. നീ പോയാൽ പിന്നെ എനിക്ക് ഫുൾ നെഗറ്റീവ് മാത്രമെ ഉള്ളൂ. എന്തെങ്കിലും പ്രശ്നം വന്നാൽ സൈഡിൽ ചാരാൻ ഒരു തോള് വേണമല്ലോടാ. ഇവിടെ എനിക്ക് നീയാണത്. ഇവിടെ എന്നോട് ഭയങ്കരമായിട്ട് സ്നേഹം ഉള്ളത് നിനക്കാണെന്നാണ് തോന്നിയിട്ടുള്ളത്. നീ പോയ്ക്കഴിഞ്ഞാൽ ഞാൻ എന്ത് ചെയ്യും", എന്നാണ് ജാസ്മിൻ പറയുന്നത്. ഇതിന് അങ്ങനെ ഒന്നും പറയാൻ പറ്റില്ല. ചിലപ്പോൾ താനാകും ആദ്യം പോകുക എന്നും ഗബ്രി പറയുന്നുണ്ട്.
ചൈല്‍ഡ് അബ്യൂസ് നേരിട്ടു, ഇന്നയാൾക്ക് ഒരു പെൺകുട്ടിയുണ്ട്; ശ്രുതി രജനികാന്ത്
അതേസമയം, ഇരുവരും സംസാരിച്ചിരിക്കെ എത്തിയ രതീഷ് കുമാര്‍ ഈ സ്ട്രാറ്റജി പൊളിയും എന്നാണ് പറയുന്നത്. ഗബ്രി ഒരു പാവമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ഇത് വേണ്ടെന്നും രതീഷ് പറയുന്നുണ്ട്. ഒരാണും പെണ്ണും മിണ്ടിയാല്‍ ഉടനെ വേറെ ബന്ധം ആണോന്നാണ് പൊട്ടിത്തെറിച്ച് ജാസ്മിന്‍ ചോദിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ