അനു ജോസഫിനും റോക്കിക്കും ഒരേ വീട്; ബിഗ്ബോസ് പ്രേമികള്‍ക്കിടയില്‍ വന്‍ ചര്‍ച്ച.!

Published : Mar 12, 2024, 05:22 PM IST
അനു ജോസഫിനും റോക്കിക്കും ഒരേ വീട്; ബിഗ്ബോസ് പ്രേമികള്‍ക്കിടയില്‍ വന്‍ ചര്‍ച്ച.!

Synopsis

അസി നേരത്തെ വാർത്തകളിൽ വന്നത് തന്നെ കഴിഞ്ഞ  ബിഗ് ബോസ് താരമായ നടി അനു ജോസഫിലൂടെയാണ്. 

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ ആറിന്‍റെ കൊടിയേറി കഴിഞ്ഞു.വ്യത്യസ്തരായ പത്തൊന്‍പത് മത്സരാര്‍ത്ഥികളാണ് ഷോയില്‍ ഇത്തവണ മാറ്റുരയ്ക്കുക. ആ കൂട്ടത്തില്‍‌ പ്രേക്ഷകര്‍ക്കിടയില്‍ ഒരു കൗതുകത്തിന് വഴിവച്ചിരിക്കുന്ന മത്സരാര്‍ത്ഥിയാണ് അസി റോക്കി. ടാറ്റു ആർട്ടിസ്റ്റ് ആയ ഇയാൾ കിക് ബോക്സിംഗ് ചാമ്പ്യാന്‍, റൈഡര്‍ എന്നീ നിലകളിലും അറിയപ്പെടുന്നുണ്ട്.

തനിക്ക് ഡ്യൂവല്‍ പേഴ്സണാലിറ്റിയുണ്ടെന്നാണ് ഇയാള്‍ മോഹന്‍ലാലിനോട് അവകാശപ്പെട്ടത്. അസി , റോക്കി എന്നീ വ്യക്തിത്വങ്ങളാണ് അവ. എന്തായാലും ആദ്യം ദിനം മുതല്‍ തന്നെ റോക്കി വീട്ടില്‍ സജീവമാണ്. അതിനിടെ റോക്കിയെ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയപ്പോള്‍ പ്രേക്ഷകരെ റോക്കിയുടെ വീട് കാണിച്ചിരുന്നു. ചുമരുകള്‍ ഇല്ലാത്ത വീട് എന്ന പേരിലാണ് വീട് കാണിച്ചത്. അത് അത്ഭുതത്തോടെ മോഹന്‍ലാല്‍ തിരിച്ചും ചോദിച്ചിരുന്നു. 

എന്നാല്‍ ഇപ്പോള്‍ പുതിയ ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കഴിഞ്ഞ ബിഗ്ബോസ് മത്സരാര്‍ത്ഥി അനു ജോസഫ് തന്‍റെ പുതിയ വീട് എന്ന് പരിചയപ്പെടുത്തിയ അതേ വീട് തന്നെയല്ലെ റോക്കിയും ബിഗ്ബോസില്‍ കാണിച്ചത്. വിവിധ യൂട്യൂബര്‍മാര്‍ നേരത്തെ തന്നെ ഹോം ടൂര്‍ നടത്തി പ്രശസ്തമാണ് അനുവിന്‍റെ വീട് അത് തന്നെയാണ് റോക്കിയുടെ വീടായും കാണിച്ചിരിക്കുന്നത്. 

അസി നേരത്തെ വാർത്തകളിൽ വന്നത് തന്നെ കഴിഞ്ഞ  ബിഗ് ബോസ് താരമായ നടി അനു ജോസഫിലൂടെയാണ്. ബിഗ് ബോസിലേക്ക് തന്നെ അയച്ചതിൽ പ്രധാന പങ്കുവഹിച്ചത് അസിയാണെന്ന് അനു തന്‍റെ വ്ളോഗില്‍ തന്നെ പറഞ്ഞിരുന്നു. കൂടാതെ അനുവിന്റെ പുതിയ വീടിന്റെ പണി നടത്തിയത് അസിയുടെ നേതൃത്വത്തിലായിരുന്നു എന്നും പറഞ്ഞിരുന്നു. 

ഇരുവരും ഒന്നിച്ചുള്ള ഒരു വ്ലോഗ് വന്നപ്പോൾ നെഗറ്റീവ് കമന്റ്സുകൾ നിരവധി വന്നിരുന്നു. ഇതിന് മോശം അഭിപ്രായമുള്ളവർ കമന്റ് ചെയ്താൽ അതിൽ നിന്നും മൂന്നുപേരെ തെരഞ്ഞെടുത്ത് ഈ വീട്ടിൽ ഒരു ദിവസം താമസിപ്പിക്കുകയും കാൻഡിൽ ലൈറ്റ് ഡിന്നർ നൽകുമെന്നും റോക്കിയും അനുവും പറഞ്ഞതും അന്ന് വാര്‍ത്തയായിരുന്നു. 

മൂന്ന് കോടിയോളം ചിലവഴിച്ചാണ് അനു ജോസഫ് വീട് നിർമ്മിക്കുന്നതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.എന്നാല്‍ അതേ വീട് തന്‍റെ വീട് എന്ന പേരില്‍ അസി പരിചയപ്പെടുത്തിയത് എങ്ങനെ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ബിഗ്ബോസിലെ മൈ സ്റ്റോറി പോലുള്ള ടാസ്കുകളില്‍ ചിലപ്പോള്‍ ആ രഹസ്യം പുറത്ത് എത്തിയേക്കും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. 

സര്‍പ്രൈസ്! ബിഗ് ബോസ് സീസണ്‍ 6 ലെ ആദ്യ ക്യാപ്റ്റനെ പ്രഖ്യാപിച്ചു

എവിടെ തിരിഞ്ഞാലും രതീഷ് കുമാര്‍! സീസണ്‍ 6 ലെ കുമ്പിടിയാവുമോ ഈ ടെലിവിഷന്‍ അവതാരകന്‍?

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്