'പ്രശ്നം സമൂഹം, സൈബർ അറ്റാക്കുകൾ, അവന് സഹിക്കാൻ പറ്റിക്കാണില്ല';ജാസ്മിന്റെ വിവാഹം മുടങ്ങിയതിനെ കുറിച്ച് ​ഗബ്രി

Published : May 14, 2024, 06:23 PM IST
'പ്രശ്നം സമൂഹം, സൈബർ അറ്റാക്കുകൾ, അവന് സഹിക്കാൻ പറ്റിക്കാണില്ല';ജാസ്മിന്റെ വിവാഹം മുടങ്ങിയതിനെ കുറിച്ച് ​ഗബ്രി

Synopsis

ജാസ്മിനുമായുള്ള വിവാഹം വേണ്ടെന്ന് വച്ചതായി നേരത്തെ അഫ്സല്‍ അമീര്‍ അറിയിച്ചിരുന്നു.

ബി​ഗ് ബോസ് സീസൺ ആറിലെ ശ്രദ്ധേയരായ മത്സരാർത്ഥികൾ ആയിരുന്നു ജാസ്മിനും ​ഗബ്രിയും. എന്നാൽ അടുത്തിടെ ​ഗബ്രിയ്ക്ക് ഷോയിൽ നിന്നും പുറത്തു പോകേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ​ഗബ്രി. ജാസ്മിനുമായുള്ള വിവാഹം വേണ്ടെന്ന് വച്ചതായി നേരത്തെ അഫ്സല്‍ അമീര്‍ അറിയിച്ചിരുന്നു. ഇതിനെ കുറിച്ചാണ് ​ഗബ്രി പറയുന്നത്. 

മൈൽ സ്റ്റേൺ മേക്കേഴ്സിനോട് ആയിരുന്നു ​ഗബ്രിയുടെ പ്രതികരണം. "ജാസ്മിനുമായി എനിക്ക് പ്രണയമില്ലായിരുന്നു. ഇമോഷൻസ് ഉണ്ടായിരുന്നു. അതുപക്ഷേ സൗഹൃദം എന്നതല്ല. അതിനും മേലെയാണ്. ജാസ്മിൻ ഒരിക്കലും കമ്മിറ്റ‍ഡ് ആണെന്ന കാര്യം എന്നോട് പറഞ്ഞിരുന്നില്ല. റിലേഷൻഷിപ്പ് ആണെന്നും പറഞ്ഞിട്ടില്ല. കല്യാണം പറഞ്ഞ് ഉറപ്പ് വച്ചുവെന്നാണ് എന്നോട് പറഞ്ഞത്. വേണമെങ്കിൽ കമ്മിറ്റഡ് ആയതെന്ന് പറയാം. അങ്ങനെ ഒരാളെ കിസ് ചെയ്യുന്നത് തെറ്റാണോ. നിങ്ങൾ സുഹൃത്തുക്കളെ ഇതുവരെ കിസ് ചെയ്തിട്ടില്ലേ. ഞാൻ അത് ചെയ്തിട്ടുണ്ട്. എനിക്ക് അത് തെറ്റല്ല. ഉമ്മ കൊടുക്കുന്നതും നൂറ് ശതമാനം തെറ്റല്ല", എന്നാണ് ​ഗബ്രി പറയുന്നത്. 

പിന്നെ എന്തുകൊണ്ടാണ് ജാസ്മിനുമായി വിവാഹം ഉറപ്പിച്ച പയ്യൻ അതിൽ നിന്നും പിന്മാറിയത് എന്ന ചോദ്യത്തിന്, "അത് എന്നോടല്ല അയാളോടാണ് ചോദിക്കേണ്ടത്. ഇവിടുത്തെ സൊസൈറ്റിയാണ് പ്രശ്നം. അവന് അത്രയ്ക്ക് സഹിക്കാൻ പറ്റാത്തോണ്ടാകും ആ പോസ്റ്റ് ഇട്ടത്. പുറത്ത് എന്താണ് നടന്നതെന്ന് അച്ഛനും അമ്മയും സുഹൃത്തുക്കളും വ്യക്തമായി എന്നോട് പറഞ്ഞ് കഴിഞ്ഞു. അതിന്റെ അകത്ത് എന്താണ് നടന്നതെന്ന് ആർക്കും അറിയില്ല. ഞങ്ങൾക്ക് ഇടയിൽ എന്താണ് നടന്നതെന്ന് എനിക്കും ജാസ്മിനും മാത്രമെ അറിയൂ. ആ സമയത്ത് ആ പയ്യന് ഭയങ്കരമായ അറ്റാക്ക് വന്നിട്ടുണ്ടാകും. സൈബർ അറ്റാക്കുകൾ. പറയുന്ന വൃത്തികേടുകൾ കേട്ടാൽ ആരാണെങ്കിലും ഇമോഷണലി വീക്ക് ആവും. പ്രത്യേകിച്ച് മെന്റലി അത്രയും സ്ട്രോങ് അല്ലാത്ത ഒരാൾ. കേരളത്തിലെ ആയിരമോ പതിനായിരമോ ആൾക്കാർ വന്ന് തെറിയും ഇഷ്ടപ്പെടുന്ന ആളെ സ്ലട്ട് ഷെയ്മും ചെയ്യുമ്പോള്‍ ആരാണെങ്കിലും വിഷമിക്കും", എന്നാണ് ​ഗബ്രി പറഞ്ഞത്. 

32,000 രൂപ വരെ ! ബ്രാൻഡായി ടർബോ ജോസേട്ടന്റെ ചെരുപ്പ്, ​ഗൂ​ഗിൾ വില കേട്ട് ഞെട്ടി ആരാധകർ

"സദാചാര ബോധത്തോട് കൂടി ഇതിനെ നോക്കി കണ്ടുകഴിഞ്ഞാൽ എന്റെ വ്യക്തിപരമായ കാര്യത്തെ മാറ്റാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. മഞ്ഞ കണ്ണട വെച്ച് നോക്കികഴിഞ്ഞാൽ എല്ലാം മഞ്ഞ ആയിട്ടേ കാണാൻ പറ്റൂ. സദാചാര ബോധത്തിന് എതിരെയാണ് ഞാൻ നിൽക്കുന്നത് എന്ന് ബി​ഗ് ബോസ് ഹൗസിൽ വച്ചും ഞാൻ പറഞ്ഞതാണ്. ഞാൻ എന്താണ് എന്ന് എന്റെ കുടുംബത്തിൽ ഉള്ളവർക്ക് അറിയാം. ഞാൻ എന്താണ് എന്നും അറിയാം. ഞാനും ജാസ്മിനും കൈപിടിച്ചതും ഉമ്മ വച്ചതും മാത്രമെ നിങ്ങൾ കണ്ടിട്ടുള്ളൂ. പരസ്പരം കൈ കൊടുത്ത് എഴുന്നേൽപ്പിച്ചതും പരസ്പരം പ്രതിസന്ധികളിൽ സഹ​യിച്ചതൊന്നും ആരും കണ്ടിട്ടില്ല", എന്നും ​ഗബ്രി കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്