
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട, ട്രാൻസ് കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ബിഗ് ബോസിൽ എത്തിയ ആളായിരുന്നു ജാൻമണി. ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച ജാൻമണി പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ഭാഷയുടെ പ്രശ്നം ഉണ്ടെങ്കിലും പറയേണ്ടുന്ന കാര്യങ്ങൾ അവർ മറ്റുള്ളവർക്ക് മുന്നിൽ പറഞ്ഞു. പക്ഷേ ഇടയ്ക്ക് വച്ച് ജാന്മണിയുടെ ഗെയിം മാറി. നോറയുമായുള്ള പ്രശ്നങ്ങൾ അകത്തും പുറത്തും വലിയ ചർച്ച ആകുകയും ചെയ്തിരുന്നു. ഇത് ഹേറ്റേഴ്സിനും വഴിവച്ചു. ഒടുവിൽ ജാന്മണി ഇന്നലെ ഷോയിൽ നിന്നും പുറത്തായിരിക്കുക ആണ്.
ഷോയിൽ നിന്നും പുറത്തായ ശേഷം ബിഗ് ബോസ് സീസൺ ആറിൽ ടോപ് ഫൈവിൽ എത്താൻ സാധ്യതയുള്ളവർ ആരൊക്കെ ആണെന്ന് പറയുകയാണ് ജാന്മണി. ഏഷ്യാനെറ്റിനോട് ആയിരുന്നു ഇവരുടെ പ്രതികരണം. "ടോപ് ഫൈവ് പ്രെഡിക്ഷൻ എന്നത് ബുദ്ധിമുട്ടാണ്. കാരണം എല്ലാവരും മികച്ച മത്സരാർത്ഥികളാണ്. എവിക്ട് ആയില്ലെങ്കിൽ ജാസിമനും ഗബ്രിയും ടോപ് ഫൈവിൽ ഉണ്ടാകും. പിന്നെ ഋഷി ഉണ്ടാകണമെന്ന് ഞാൻ ഭയങ്കരമായി ആഗ്രഹിക്കുന്നുണ്ട്. അത്രയും ജെനുവിനായി ഷോയിൽ നിൽക്കുന്ന മറ്റൊരാൾ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ശ്രീരേഖ ചേച്ചിയും പൂജയും ടോപ് ഫൈവിൽ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്", എന്നാണ് ജാന്മണി പറയുന്നത്.
ആ വമ്പന്മാൻ നിലംപതിച്ചു; മോളിവുഡിന് മറ്റൊരു 150 കോടി, ആടുജീവിതത്തിന് മുന്നിൽ 2018 വീഴുമോ ?
ബിഗ് ബോസ് വീട്ടിൽ തനിക്ക് ആകെ വിശ്വാസം ഉള്ളത് ഋഷിയെ ആണെന്ന് ജാന്മണി പറയുന്നുണ്ട്. അവിടുത്തെ ഏറ്റവും വലിയ ഡ്രാമ ക്വീൻ ആണ് ജാസ്മിൻ. ഒപ്പണായി തന്നെ ഞാൻ പറയുക ആണ്. അവരുടെ ഫാൻസിന് ചിലപ്പോൾ എന്നോട് ദേഷ്യം വരാം. അർജുൻ, റെസ്മിൻ, നോറ തുടങ്ങിയവർ മുഖം മൂടി ധരിച്ചാണ് നടക്കുന്നത്. ഗബ്രിയും ജാസ്മിനും 24 മണിക്കൂറും ഡ്രാമയാണെന്നും ജാന്മണി പറയുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ