
ബിഗ് ബോസ് മലയാളം സീസണുകളിൽ മത്സരാർത്ഥികളും പ്രേക്ഷകരും പേടിയോടും കൗതുകത്തോടും നോക്കിക്കാണുന്നൊരു കാര്യമാണ് എവിക്ഷൻ. ഓരോ ആഴ്ചയിലും ബിഗ് ബോസ് വീട്ടില്‍ നിൽക്കാൻ യോഗ്യതയില്ലെന്ന് പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന ഒന്നോ അതിലധികമോ പേര്‍ അവതാരകനായ മോഹൻലാലിന്റെ സാന്നിധ്യത്തിൽ പുറത്താക്കപ്പെടും. അത്തരത്തിൽ ഈ ആഴ്ച പുറത്തു പോയിരിക്കുന്നത് ജാന്മണി ആണ്.
ബിഗ് ബോസ് സീസൺ ആറിന്റെ തുടക്കത്തിൽ ശ്രദ്ധനേടിയ ജാന്മണി പിന്നീട് എവിടെയോ കളി മറന്നു. ചില 'പ്രാകൽ' പ്രയോഗങ്ങളും ഇവർക്ക് തിരിച്ചടി ആയെന്ന കാര്യത്തിൽ സംശയമില്ല. ജാന്മണിയുമായി ബിഗ് ബോസ് വീട്ടിൽ ഏറ്റവും അധികം സൗഹൃദം ഉണ്ടായിരുന്ന ആളാണ് ജിന്റോ. എന്തു കാര്യം ഉണ്ടെങ്കിലും സപ്പോർട്ട് ചെയ്ത് നല്ലൊരു ബന്ധം ഒരു മാസം പിന്നിടുന്നതിന് ഉള്ളിൽ ഇരുവരിലും ഉണ്ടായി. എന്നാൽ ജാന്മണിയുടെ പെടുന്നനെ ഉള്ള പടിയിറക്കം ജിന്റോയ്ക്ക് താങ്ങാനായില്ലെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് ഷോയിൽ ഇന്നലെ നടന്നത്.
ജാന്മണി ഔട്ട് ആയെന്ന് അറിഞ്ഞ ജിന്റോ വളരെ ഇമോഷണലായാണ് കാണപ്പെട്ടത്. ജന്മണിയും ജിന്റോയും പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞത് പ്രേക്ഷകരിലും ഒരു നോവുണർത്തിയിരുന്നു. ജാന്മണി പുറത്ത് പോയ ശേഷം കട്ടിലിൽ തളർന്ന് കിടക്കുന്ന ജിന്റോയെ കാണാൻ സാധിച്ചു. "ഞാൻ ഡൗൺ ആയി. എന്നെകൊണ്ട് ഒന്നും പറ്റുന്നില്ല. ഞാൻ ഫുൾ ഡൗൺ ആയി. തലവെട്ടിപ്പൊളിയുന്നു. കാലൊന്നും നിലത്ത് ഉറയ്ക്കുന്നില്ല", എന്നാണ് അഭിഷേക് ശ്രീകുമാറിനോട് ജിന്റോ പറയുന്നത്. ഒരു മാസം കൂടിയല്ലേ ഉള്ളൂവെന്നും പുറത്ത് പോയി കഴിഞ്ഞാൽ രണ്ട് പേർക്കും കാണാമല്ലോ എന്നും അഭിഷേക് ആശ്വാസവാക്കുകളായി പറയുന്നുണ്ട്.
'കാലേവാരി അടി' ചർച്ചയ്ക്കിട്ട് മോഹൻലാൽ; തെളിവ് നിരത്തി, മാനസിക പ്രശ്നം ഇല്ലെന്ന് സിബിനോട് ജാസ്മിൻ
എല്ലാവർക്കും ഒരാഴ്ചത്തെ ആയുസേ ബിഗ് ബോസ് വീട്ടിൽ ഉള്ളൂവെന്നാണ് സായ് ജിന്റോയോട് പറയുന്നത്. ഇതിനിടയിൽ നീ പോയാലും അവൾ പോകുമെന്ന് പ്രതീക്ഷിച്ചില്ല എന്ന് അഭിഷേകിന്റെ മുഖത്ത് നോക്കി കരഞ്ഞ് കൊണ്ട് ജിന്റോ പറയുന്നുണ്ട്. അങ്ങനെ ചിന്തിച്ചതിന് അഭിഷേകിനോട് ജിന്റോ ക്ഷമ ചോദിക്കുന്നുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ