ഞാൻ കരഞ്ഞ് മെഴുകിയിട്ടില്ല, എനിക്ക് പേടിയും ഇല്ല: നാട്ടിലെത്തി റോക്കി, ഹാരമണിയിച്ച് വരവേറ്റ് ആരാധകർ

Published : Mar 26, 2024, 03:07 PM ISTUpdated : Mar 26, 2024, 06:06 PM IST
ഞാൻ കരഞ്ഞ് മെഴുകിയിട്ടില്ല, എനിക്ക് പേടിയും ഇല്ല: നാട്ടിലെത്തി റോക്കി, ഹാരമണിയിച്ച് വരവേറ്റ് ആരാധകർ

Synopsis

സിജോയെ മർദ്ദിച്ച ശേഷം കൺഫെഷൻ റൂമിൽ ഇരുന്ന് പൊട്ടിക്കരഞ്ഞതിനെ കുറിച്ചും റോക്കി സംസാരിച്ചു.

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ നിന്നും പുറത്തായ ശേഷം സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തി റോക്കി അസി. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്ന റോക്കിയെ ഹാരമണിയിച്ചും തലപ്പാവ് ചൂടിപ്പിച്ചും ആണ് ആരാധകർ വരവേറ്റത്. 

ബി​ഗ് ബോസിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, "അടിപൊളി ​ഗെയിം ആയിരുന്നു. ഞാൻ വലിയ ​ഗെയിമർ ഒന്നുമല്ല. അതുകൊണ്ട് എനിക്ക് ​ഗെയിം ഒന്നും കളിക്കാനും പറ്റിയില്ല. പുറത്ത് എങ്ങനെ ആണോ ഞാൻ അതുപോലെ തന്നെ ആയിരുന്നു ബി​ഗ് ബോസ് വീട്ടിലും. എനിക്ക് പേടി ഒന്നുമില്ല", എന്നാണ് റോക്കി പറഞ്ഞത്.  

സിജോയെ മർദ്ദിച്ച ശേഷം കൺഫെഷൻ റൂമിൽ ഇരുന്ന് പൊട്ടിക്കരഞ്ഞതിനെ കുറിച്ചും റോക്കി സംസാരിച്ചു. "റോക്കി കരഞ്ഞ് മെഴുകി എന്ന സംഭവങ്ങൾ കാണുന്നുണ്ട്. രണ്ട് കാരണങ്ങൾ കൊണ്ടാണ് ഞാൻ കരഞ്ഞത്. ഒന്നമത്തേത് ആറ് വർഷം കാത്തിരുന്ന് എനിക്ക് കിട്ടിയ അവസരം മിസ്സായി. ഒരാളുടെ ആക്ട് കൊണ്ട് എന്റെ റിയാക്ഷൻ എവിടെയോ മിസ് ആയി. ഒരു ദിവസമെങ്കിൽ ഒരു ദിവസം ഞാൻ സിജോയെ എന്റെ ഫ്രണ്ട് ആയി കണ്ടു. അങ്ങനെ ഒരാളുടെ പുറത്ത് കൈ വയ്ക്കേണ്ടി വന്നതിലുള്ള വിഷമം കൊണ്ടും അയാൾക്കും അച്ഛനും അമ്മയും സുഹൃത്തുക്കളും ഉണ്ട്. അയാളെ സ്നേ​ഹിക്കുന്ന ഒരുപാട് ആൾക്കാരുണ്ട്. അവരെയും ഓർത്തിട്ടാണ് റോക്കി കരഞ്ഞത്. അല്ലാതെ റോക്കി പേടിച്ച് കരഞ്ഞതല്ല. റോക്കി അന്നും ഇന്നും എവിടെയും ഒറ്റയ്ക്ക് പോയി, ഒറ്റയ്ക്ക് കളിച്ച്, ഒറ്റയ്ക്ക് ജയിച്ച് വരാനായിട്ട് ആരെയും പേടിക്കേണ്ട കാര്യമില്ല. റോക്കി എങ്ങനെ ആണോ പുറത്ത് അതുതന്നെ ആയിരുന്നു ബി​ഗ് ബോസിലും. യഥാർത്ഥ റോക്കിക്ക് സ്റ്റാർട്ട് ആക്ഷൻ ക്യാമറ ഒന്നും വേണ്ട. ഓൾവേയ്സ് റോക്കി ​ഗോൺ ഓൺ ആൻ ആക്ഷൻ", എന്നാണ് റോക്കി പറഞ്ഞത്

'ആറ് വർഷത്തെ എന്റെ സ്വപ്നം, അറിയാതെ കൈ പൊങ്ങിപ്പോയി, അവൻ തല്ലിപ്പിച്ചതാ..'; പൊട്ടിക്കരഞ്ഞ് റോക്കി

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

ബഹളക്കാര്‍ക്കിടയിലെ സൗമ്യന്‍; ബിഗ് ബോസ് 19 വിജയിയെ പ്രഖ്യാപിച്ച് സല്‍മാന്‍, ലഭിക്കുന്നത് അനുമോളേക്കാള്‍ ഉയര്‍ന്ന തുക
'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ