'എല്ലാം അവസാനിച്ചിടത്ത് നിന്നുള്ള ആരംഭം'; ആട്ടവും പാട്ടുമായി അഖിൽ മാരാർക്ക് ഒപ്പം അവര്‍ വീണ്ടും

Published : Mar 26, 2024, 01:06 PM IST
'എല്ലാം അവസാനിച്ചിടത്ത് നിന്നുള്ള ആരംഭം'; ആട്ടവും പാട്ടുമായി അഖിൽ മാരാർക്ക് ഒപ്പം അവര്‍ വീണ്ടും

Synopsis

ബി​ഗ് ബോസ് താരങ്ങളുടെ ആഘോഷ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്.

ന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. നിലവിൽ വിവിധ ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോയുടെ മലയാളം വെർഷൻ ആരംഭിച്ചിട്ട് അഞ്ച് സീസണുകൾ പിന്നിട്ടുകഴിഞ്ഞു. നിലവിൽ ബി​ഗ് ബോസ് സീസൺ ആറ് നടക്കുകയാണ്. മുൻ വർഷങ്ങളിൽ മത്സരാർത്ഥികളായി എത്തിയ പലരും ഇപ്പോഴും പ്രേക്ഷകരുടെ പ്രിയങ്കരരാണ്. അക്കൂട്ടത്തിലുള്ള കുറച്ചു പേർ വീണ്ടും ഒത്തു കൂടിയിരിക്കുകയാണ്. 

സീസൺ അഞ്ചിലെ മത്സരാർത്ഥികളാണ് ഷോ കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ വീണ്ടും ഒത്തുകൂടിയിരിക്കുന്നത്. ഇതിന് വഴിയൊരുക്കിയത് ആകട്ടെ സീസൺ വിന്നറായ അഖിൽ മാരാരും. അദ്ദേഹത്തിന്റെ പുതിയ ഫ്ലാറ്റിന്റിന്റെ പരിപാടിയിലാണ് മറ്റ് മത്സരാർത്ഥികളും എത്തിച്ചേർന്നത്. വിഷ്ണു, നാദിറ, ശോഭ, ഷിജു, മിഥുൻ, എയ്ഞ്ചൽ തുടങ്ങി നിരവധി പേർ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. 

ബി​ഗ് ബോസ് താരങ്ങളുടെ ആഘോഷ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. അതേസമയം, നിങ്ങളെ വീണ്ടും കാണാൻ ആ​ഗ്രഹിക്കുന്നുവെന്നും ബെസ്റ്റ് ബി​ഗ് ബോസ് സീസൺ ആയിരുന്നു ഇവരുടേതെന്നുമാണ് ആരാധകരും ബി​ഗ് ബോസ് പ്രേമികളും പറയുന്നത്. 

കൊച്ചിയിലാണ് അഖിൽ മാരാരുടെ പുതിയ ഫ്ലാറ്റ്. ഇതേകുറിച്ച് അഖിൽ പറഞ്ഞത്, "എല്ലാം അവസാനിച്ചു എന്ന തോന്നലിൽ നിന്നായിരുന്നു വലിയ തുടക്കങ്ങളുടെ ആരംഭം..മാർച്ച്‌ 25ന് സ്വന്തം ഫ്ലാറ്റിൽ കയറണം എന്ന് തീരുമാനിച്ചത് വെറും 20ദിവസം മുൻപാണ്..പിന്നീട് കണ്ണടച്ച് തുറക്കും വേഗത്തിൽ ഇന്റീരിയർ തുടങ്ങി..വേടിച്ചത് furnished ഫ്ലാറ്റ് ആയിരുന്നു.. എന്നാൽ അത് പൊളിച്ചു മാറ്റി എന്റെ ഇഷ്ടത്തിനനുസരിച്ചു ചെയ്യാൻ തീരുമാനിച്ചപ്പോൾ കട്ടയ്ക്ക് കൂടെ നിന്നത് etilite interiors ന്റെ ഓണർ എന്റെ നാട്ടുകാരൻ കൂടി ആയ അജി ആയിരുന്നു..മാർച്ച്‌ 25വെളുപ്പിന് മൂന്നു മണിക്ക് പറഞ്ഞ വാക്ക് പാലിച്ച അജിയോട് പ്രത്യേക നന്ദി അറിയിക്കുന്നു...അല്ലറ ചില്ലറ പണി കൂടി തീർത്ത ശേഷം വീടിന്റെ വിശേഷങ്ങൾ മറ്റൊരു വീഡിയോയിൽ ചെയ്യാം..എല്ലാ പ്രിയപെട്ടവർക്കും ഒരായിരം നന്ദി", എന്നാണ്. നിരവധി പേർ താരത്തിന് ആശംസകളുമായി രം​ഗത്ത് എത്തിയിട്ടുണ്ട്.  

'അവളുടെ പുഞ്ചിരിയാണ് എല്ലാ നിറത്തെക്കാളും മികച്ചത്'; പാപ്പുവിനെക്കുറിച്ച് അഭിരാമി സുരേഷ്

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്