ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലെ ജൂൺ 16 ഞായറാഴ്ച

Published : Jun 12, 2024, 07:34 PM IST
ബിഗ് ബോസ് മലയാളം സീസൺ  6   ഗ്രാൻഡ് ഫിനാലെ ജൂൺ 16  ഞായറാഴ്ച

Synopsis

പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന   അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 6  ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.  

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസൺ 6   ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂൺ 16 ന് ഏഷ്യാനെറ്റിൽ. ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്തും  വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാര്‍ഥികളിൽ നിന്നും , പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന   അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 6  ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

ജാസ്മിന്‍, ജിന്‍റോ, അഭിഷേക്, ഋഷി, അര്‍ജുന്‍, ശ്രീതു എന്നിവരാണ് ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്നത്. ഈ സീസണില്‍ നേരത്തെ പുറത്തായ മത്സരാര്‍ത്ഥികളില്‍ ചിലര്‍ ഇപ്പോള്‍ വീട്ടില്‍ വീണ്ടും എത്തിയിരിക്കുകയാണ്. വിവിധ രസകരമായ ടാസ്കുകള്‍ ഈ ആഴ്ചയില്‍ ബിഗ് ബോസില്‍ നടക്കുന്നുണ്ട്. 20 ഓളം മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസിന്‍റെ ഈ സീസണ്‍ സംഭവബഹുലമായിരുന്നു. 
 
പ്രശസ്‍ത താരങ്ങളും ബിഗ് ബോസ്സ് മുൻ മത്സരാര്‍ത്ഥികളായ  നോബി  , കുട്ടി അഖിൽ , സൂരജ് , നാദിറ , റനീഷ  തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്‍കിറ്റും  ചലച്ചിത്രപിന്നണി ഗായകരായ സിത്താര , വിധു പ്രതാപ് , ശക്തിശ്രീ   എന്നിവർ  ഒരുക്കുന്ന സംഗീതവിരുന്നും  പ്രശസ്ത താരങ്ങളായ നീത പിള്ള , ദിൽഷാ പ്രസന്നൻ , ശ്രുതിലക്ഷ്മി , ധന്യ മേരി വര്ഗീസ് , ജാഫർ സാദിഖ് തുടങ്ങിയവരുടെ നൃത്യവിസ്മയങ്ങളും ഗ്രാൻഡ്  ഫിനാലെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
 
ബിഗ് ബോസ് സീസൺ 6   ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിൽ ജൂൺ 16  ന് ഞായറാഴ്ച   രാത്രി ഏഴ് മണിമുതലാണ് സംപ്രേക്ഷണം ചെയ്യുന്നത്. 

'പ്യൂവർ സോൾ, സത്യസന്ധൻ, ഇമോഷണല്‍' ; ഋഷി ഫൈനലിലേക്ക് എത്തിയത് എങ്ങനെ ?

വീട് ഞാൻ സ്വന്തമായി വയ്ക്കും, ബി​ഗ് ബോസ് കപ്പിന് ആ രണ്ട് പേർക്കും ചാൻസ്: നന്ദനയ്ക്ക് പറയാനുള്ളത്

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്